• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഇടതുമുന്നണിയിൽ താൻ പുതുമുഖമല്ലെന്ന് ബാലകൃഷ്ണ പിള്ള

ഇടതുമുന്നണിയിൽ താൻ പുതുമുഖമല്ലെന്ന് ബാലകൃഷ്ണ പിള്ള

ആർ ബാലകൃഷ്ണ പിള്ള

ആർ ബാലകൃഷ്ണ പിള്ള

  • Last Updated :
  • Share this:
    തിരുവനന്തപുരം: ഇടതുമുന്നണി പ്രവേശനത്തിൽ രൂക്ഷവിമർശനം ഉന്നയിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് മറുപടിയുമായി കേരള കോൺഗ്രസ് (ബി) നേതാവ് ആർ ബാലകൃഷ്ണ പിള്ള. ഇടതുമുന്നണിയിൽ താൻ പുതുമുഖമല്ലെന്നും ഔപചാരികമായി മുന്നണിയിൽ എടുത്തുവെന്നേ ഉള്ളൂവെന്നും പിള്ള പറഞ്ഞു. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം വി എസ് അച്യുതാനന്ദ് ഉണ്ടെന്നും ആർ ബാലകൃഷ്ണ പിള്ള മാധ്യമപ്രവർത്തകരോട് പറഞ്ഞു.

    കേരള കോണ്‍ഗ്രസ് ബിയുടേയും ഐഎന്‍എല്ലിന്‍റെയും മുന്നണി പ്രവേശനത്തിനെതിരെ ആയിരുന്നു വിഎസിന്‍റെ വിമര്‍ശനം. സ്ത്രീവിരുദ്ധതയും സര്‍വണ മേധാവിത്വവും ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്കും വര്‍ഗീയകക്ഷികള്‍ക്കുമുള്ള ഇടത്താവളമല്ല ഇടതുമുന്നണിയെന്ന് ആയിരുന്നു വിഎസിന്‍റെ പരാമർശം.

    ഘടകകക്ഷിയായിട്ടും ബാലകൃഷ്ണപിള്ളയോടുള്ള നിലപാടില്‍ മാറ്റമില്ലെന്നു വ്യക്തമാക്കുന്നതായിരുന്നു വിഎസിന്‍റെ രൂക്ഷ വിമര്‍ശനം. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മകളും മുന്നണികളും കെട്ടിപ്പടുക്കുന്നതും ചില ഉള്‍ക്കാഴ്ച്ചകളോടെയാണ്. ജനാധിപത്യം, മതേതരത്വം, തുല്യത, സോഷ്യലിസം എന്നിങ്ങനെയുള്ള ചില ഉള്‍ക്കാഴ്ച്ചകള്‍ ഉള്ളവരുടെ കൂട്ടായ്മയാവണം, ഇടതുപക്ഷം.

    കാലഹരണപ്പെട്ട അനാചാരങ്ങളും സ്ത്രീവിരുദ്ധതയും സവര്‍ണ മേധാവിത്വവും ഉയര്‍ത്തിപ്പിടിക്കുന്നവര്‍, വര്‍ഗീയ കക്ഷികള്‍ എന്നിങ്ങനെയുള്ളവര്‍ക്കുള്ള ഇടത്താവളമല്ല, ഇടതുപക്ഷ കൂട്ടായ്മകളും മുന്നണികളുമെന്നും അദ്ദേഹം പറഞ്ഞു.
    First published: