News18 MalayalamNews18 Malayalam
|
news18
Updated: April 5, 2021, 7:28 PM IST
MB Rajesh Balram
- News18
- Last Updated:
April 5, 2021, 7:28 PM IST
പാലക്കാട്: ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലമാണ് തൃത്താല. സിറ്റിങ് എം എൽ എയായ യു ഡി എഫിന്റെ വി ടി ബൽറാമിന് എതിരെ മത്സരിക്കുന്നത് എൽ ഡി എഫിന്റെ എം ബി രാജേഷാണ്. മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബൽറാം വോട്ട് ചോദിക്കുന്നത്. എന്നാൽ, മണ്ഡലത്തിൽ പറയുന്ന പോലെയുള്ള വികസനങ്ങൾ ഇല്ലെന്ന് പറഞ്ഞാണ് രാജേഷ് വോട്ടർമാരെ സമീപിക്കുന്നത്.
കഴിഞ്ഞദിവസമാണ് വെള്ളം വരാത്ത പൈപ്പ് ചൂണ്ടിക്കാട്ടി വി ടി ബൽറാമിന് എതിരെ എം ബി രാജേഷ് രംഗത്തെത്തിയത്. വീഡിയോ ഉൾപ്പെടെ ആയിരുന്നു എം ബി രാജേഷ് പോസ്റ്റ് ചെയ്തത്.
തൃത്താലയിലെ പട്ടിത്തറ പഞ്ചായത്തിലെ കാശാമുക്ക് എന്ന സ്ഥലത്തെ പൈപ്പിൽ കുടിവെള്ളമില്ല എന്ന് വ്യക്തമാക്കുന്നതിന് ആയിരുന്നു എം ബി രാജേഷിന്റെ വീഡിയോ. 'വെള്ളമാണോ വരുന്നത് അതോ വായുവാണോ' എന്ന് നോക്കാം എന്ന് പറഞ്ഞ് രാജേഷ് പൈപ്പ് തുറക്കുകയാണ്. പൈപ്പിൽ നിന്ന് വെള്ളം വരുന്നില്ലെന്നും വീഡിയോയിൽ വ്യക്തമാണ്.
എന്നാൽ, തൊട്ടു പിന്നാലെ രാജേഷിന്റെ വീഡിയോ വ്യാജമാണെന്ന വാദവുമായി വി ടി ബൽറാം എം എൽ എ തന്നെ രംഗത്തെത്തി. കാശാമുക്ക് പ്രദേശത്തെ ഒരു വീടിനു മുമ്പിലെ പൊതുപൈപ്പ് തുറന്ന് അതിൽ നിന്ന് വരുന്നത് വായുവാണെന്ന് ആയിരുന്നു രാജേഷിന്റെ വാദം. ഇടതുമുന്നണിയുടെ സൈബർ ഇടങ്ങളിൽ ഈ വീഡിയോ വലിയ രീതിയിൽ പ്രചരിപ്പിക്കപ്പെടുകയും ചെയ്തു.
'അദ്ദേഹം അപമാനിച്ചത് സാധാരണക്കാരായ തൊഴിലാളികളെ'; ആരിഫിന്റെ പരാമർശം വേദനിപ്പിച്ചെന്ന് അരിത ബാബു
വീഡിയോ ശ്രദ്ധയിൽപ്പെട്ട ബൽറാം അതേ പൈപ്പിൻ ചുവട്ടിൽ തന്നെയെത്തി. പ്രദേശവാസിയായ പാത്തുമ്മ എന്ന വയോധികയെ കൊണ്ട് പൈപ്പ് തുറപ്പിക്കുകയും ചെയ്തു. പൈപ്പ് തുറന്നപ്പോൾ വന്ന വെള്ളം കൈകളിൽ എടുത്ത് കുടിക്കുകയും ചെയ്തു.
C O T Naseer | 'ബി ജെ പി പിന്തുണ വേണ്ട എന്ന നിലപാടിൽ മാറ്റമില്ല'; നയം വ്യക്തമാക്കി സി ഒ ടി നസീർ
'അപ്പോൾ, ഈ പൈപ്പ് തുറന്നപ്പോൾ വെള്ളമാണോ വായുവാണോ കിട്ടിയതെന്ന് എല്ലാവർക്കും അറിയാമല്ലോ. ഞാനല്ല തുറന്നത്, ഇവിടെ പ്രദേശവാസികളാണ് തുറന്നത്. ഇങ്ങനെ ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്. ഈ പ്രദേശത്ത് ഇതാ ഇതുവരെ പൈപ്പ് ലൈൻ എത്തിയിട്ടുണ്ട്. പൈപ്പ് ലൈൻ എത്തിയ സ്ഥലങ്ങളിലൊക്കെ വെള്ളവും കിട്ടുന്നുണ്ട്. ഇനി മുകളിലേക്ക് 250 മീറ്റർ പൈപ്പ് ലൈൻ നീട്ടാനുള്ള ഫണ്ടും വച്ചിട്ടുണ്ട്. ' -ബൽറാം വീഡിയോയിൽ വ്യക്തമാക്കി.
ഏതായാലും ബൽറാമിന്റെ മറുപടി വീഡിയോ കൂടി വന്നതോടെ എൽ ഡി എഫ് സ്ഥാനാർഥിയായ രാജേഷിന് ട്രോൾ മഴയാണ്. മുൻകാലങ്ങളിലെ പല പല സംഭവങ്ങളും സോഷ്യൽ മീഡിയ ചർച്ച ചെയ്തു. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ സമാനമായ രീതിയിലുള്ള സംഭവം നടന്നിരുന്നു. ഇടതുപക്ഷ സ്ഥാനാർഥി ആയിരുന്ന നികേഷ് കുമാർ കിണറിൽ ഇറങ്ങി കുടിവെള്ളം പരിശോധിച്ചത് ആയിരുന്നു അന്ന് വിമർശനങ്ങൾ ഏറ്റുവാങ്ങിയത്. സംഭവത്തിനു പിന്നാലെ ഒരു ട്രോൾ ചിത്രം ബൽറാമും തന്റെ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
എന്നാൽ, രാജേഷ് വിഷയം ഉന്നയിച്ചതിന് ശേഷം കുടിവെള്ള വിതരണം തുടങ്ങിയതാണെന്നാണ് എൽഡിഎഫ് പ്രവർത്തകർ പറയുന്നത്. ഏതായാലും താരമായ പൈപ്പിൽ വെള്ളമുണ്ടോ എന്നറിയാൻ വേണ്ടി നിരവധി ആളുകളാണ് പ്രദേശത്തേക്ക് എത്തിച്ചേരുന്നത്.
Published by:
Joys Joy
First published:
April 5, 2021, 7:28 PM IST