നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Gender Neutral Uniform| വിദ്യാർത്ഥികളെല്ലാം ഒരേ യൂണിഫോം ധരിച്ചെത്തി; ജൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കി ബാലുശ്ശേരി HSS

  Gender Neutral Uniform| വിദ്യാർത്ഥികളെല്ലാം ഒരേ യൂണിഫോം ധരിച്ചെത്തി; ജൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കി ബാലുശ്ശേരി HSS

  പുതിയ യൂണിഫോം എന്തു കൊണ്ടും സൗകര്യമാണെന്ന് വിദ്യാർത്ഥികൾ

  • Share this:
   കോഴിക്കോട്: സംസ്ഥാനത്താദ്യമായി ജൻഡർ ന്യൂട്രൽ യൂണിഫോം (Gender Neutral Uniform) പദ്ധതി നടപ്പാക്കി ബാലുശ്ശേരി ഹയർ സെക്കന്ററി സ്കൂൾ (Balussery HSS). പ്ലസ് വൺ ബാച്ചിലെ 260കുട്ടികളാണ് പുതിയ യൂണിഫോം ധരിച്ചെത്തിയത്. രാവിലെ പതിനൊന്ന് മണിക്ക് മന്ത്രി ആർ. ബിന്ദു പദ്ധതി ഓൺലൈനായി ഉദ്ഘാടനം ചെയ്തു.

   സംസ്ഥാനത്ത് തന്നെ ജെൻഡർ ന്യൂട്രൽ വസ്ത്രം യൂണിഫോമാക്കിയ ആദ്യത്തെ ബാച്ച്. പെൺകുട്ടികൾക്ക് പാന്റും ഷർട്ടും യൂണിഫോം ആക്കാനുള്ള തീരുമാനം ഒറ്റക്കെട്ടായിരുന്നെന്ന് പ്രിൻസിപ്പളും രക്ഷിതാക്കളും പറയുന്നു. പദ്ധതിയുടെ പ്രഖ്യാപനം സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദു നിർവഹിച്ചു. പുതിയ യൂണിഫോം എന്തു കൊണ്ടും സൗകര്യമാണെന്ന് വിദ്യാർത്ഥികളും പറയുന്നു.

   അതേസമയം പദ്ധതിക്കെതിരായ പ്രതിഷേധവും ഉയരുന്നുണ്ട്. മത സംഘടനകളുടെ കോർഡിനേഷൻ കമ്മിറ്റി സ്‌കൂളിലേക്ക് മാർച്ച് സംഘടിപ്പിച്ചു. പദ്ധതിയുടെ ഉദ്ഘാടനത്തിന് മുന്നേ തന്നെ തുടങ്ങിയ മതസംഘടനകളുടെ പ്രതിഷേധം സ്‌കൂളിലേക്കുള്ള മാർച്ച് വരെയെത്തി. മുസ്‌ലിം ലീഗ്, ഇരു വിഭാഗം സുന്നി സംഘടനകൾ, മുജാഹിദ് സംഘടനകൾ, ജമാ അത്തെ ഇസ്ലാമി തുടങ്ങിയവരുടെ കോർഡിനേഷൻ കമ്മിറ്റി ആണ് പ്രതിഷേധം സംഘടിപ്പിച്ചത്.

   Also Read-Gender Neutral Uniform | സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് ഇനി ലിംഗഭേദമില്ലാതെ യൂണിഫോം; ബാലുശ്ശേരി സ്കൂളിൽ തുടക്കം

   എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്തുള്ള വളയൻചിറങ്ങര ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂളാണ് സംസ്ഥാനത്ത് ആദ്യമായി യൂണിസെക്സ് യൂണിഫോം പുറത്തിറക്കിയത്. ത്രീ-ഫോർത്ത് ഷോർട്ട്സും ഷർട്ടും ധരിച്ചാണ് വിദ്യാർഥികൾ സ്കൂളിൽ എത്തുന്നത്.

   പുതിയ ഡ്രസ് കോഡ് 2018 ൽ ആസൂത്രണം ചെയ്യുകയും, സ്‌കൂളിലെ ലോവർ പ്രൈമറി വിഭാഗത്തിൽ അവതരിപ്പിക്കുകയും ഈ അധ്യയന വർഷത്തിൽ കോവിഡ് ലോക്ക്ഡൗണിന് ശേഷം സ്‌കൂളുകൾ വീണ്ടും തുറന്നപ്പോൾ അത് എല്ലാ വിദ്യാർത്ഥികൾക്കും ബാധകമാക്കുകയും ചെയ്തു. ഇവിടുത്തെ 754 വിദ്യാർഥികൾ ഈ ഉദ്യമത്തിന്റെ ഭാഗമായിക്കഴിഞ്ഞു.

   പ്ലസ് വൺ ക്ലാസുകളിൽ ലിംഗഭേദമില്ലാതെ യൂണിഫോം വേണമെന്ന നിർദേശം പ്ലസ് ടു ക്ലാസുകളിലെ കുട്ടികളിൽ നിന്നുണ്ടായതായി ബാലുശ്ശേരി സ്കൂൾ പ്രിൻസിപ്പൽ ആർ. ഇന്ദു പറഞ്ഞു.
   Published by:Naseeba TC
   First published:
   )}