• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോഴിക്കോട് ജില്ലയുടെ മലയോര ഭാഗങ്ങളിൽ മാവോയിസ്റ്റ് സാന്നിധ്യം; അന്വേഷണം ഊർജ്ജിതമെന്ന് ബാലുശ്ശേരി പൊലീസ്

കോഴിക്കോട് ജില്ലയുടെ മലയോര ഭാഗങ്ങളിൽ മാവോയിസ്റ്റ് സാന്നിധ്യം; അന്വേഷണം ഊർജ്ജിതമെന്ന് ബാലുശ്ശേരി പൊലീസ്

നന്മണ്ട മേഖലയിൽ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകൾ പതിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാണെന്ന് ബാലുശ്ശേരി പൊലീസ് പറഞ്ഞു.

പ്രതീകാത്മ ചിത്രം

പ്രതീകാത്മ ചിത്രം

  • Last Updated :
  • Share this:
കോഴിക്കോട്: കഴിഞ്ഞ എതാനും ദിവസങ്ങൾക്കിടയിൽ കോഴിക്കോട് ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ മാവോയിസ്റ്റ് സംഘടനകളുടെ സജീവ സാന്നിധ്യമാണ് കണ്ടെത്തിയിട്ടുള്ളത്. ആനക്കാംപൊയിൽ മുത്തപ്പൻപുഴ മൈനാംവളവിൽ ഒരാഴ്ചയ്ക്കിടയിൽ രണ്ട് പ്രാവശ്യമാണ് ആയുധധാരികളായ മാവോയിസ്റ്റുകൾ എത്തിയത്.

പ്രദേശവാസിയായ സോളി ബെന്നിയുടെ വീട്ടിൽ വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെ ഒരു സ്ത്രീയും രണ്ട് പുരുഷൻന്മാരും ഉൾപ്പെടുന്ന മൂന്നംഗ സംഘമാണ് എത്തിയത്. ആയുധധാരികളായ സംഘം സോളിയുടെ വീട്ടിലെത്തുമ്പോൾ മകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇതിനെ തുടർന്ന് മടങ്ങിപ്പോയ സംഘം ജോലി കഴിഞ്ഞ് സോളിയും മറ്റൊരു മകളും വീട്ടിലെത്തിയപ്പോൾ വീണ്ടുമെത്തി. വനപാലകർക്ക് എതിരെ രൂക്ഷമായ ഭാഷയിലാണ് വീട്ടുകാരോട് മാവോവാദിസംഘം സംസാരിച്ചത്.

ഏറെനേരം വീട്ടിൽ ചെലവഴിച്ച സംഘം ഭക്ഷണമുണ്ടാക്കി കഴിച്ച ശേഷം അരി ഉൾപ്പെടെയുള്ള സാധനങ്ങളുമായിട്ടാണ് മടങ്ങിയത്. 'കനൽപ്പാത' എന്ന പേരിലുള്ള ലഘുലേഖയും സംഘം വിതരണം ചെയ്തു. ഇതിന്‌ പിന്നാലെയാണ് ഇന്നലെ നന്മണ്ടയിലും മാവോവാദി അനുകൂല പോസ്റ്ററുകൾ കണ്ടെത്തിയത്.

സച്ചിൻ അന്വേഷിച്ച ആ ആരാധകനെ ന്യൂസ്18 കണ്ടെത്തി; അങ്ങ് ചെന്നൈയിൽ നിന്ന്

പതിനാലാം മൈലിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ പതിച്ച പോസ്റ്ററുകളിൽ സായുധവിപ്ലവത്തിന് ആഹ്വാനം ചെയ്യുന്ന കാര്യങ്ങളാണ് രേഖപ്പെടുത്തിയിരുന്നത്. സായുധ സമരത്തിലൂടെ പുതിയൊരു ഇന്ത്യയെ നിർമിക്കുക, തൊഴിലാളി വർഗ ഭരണകൂടം സൃഷ്ടിച്ചെടുക്കുക തുടങ്ങിയ മുദ്രവാക്യങ്ങളാണ് പോസ്റ്ററുകളിൽ ഉണ്ടായിരുന്നത്. സി.പി.ഐ മാവോയിസ്റ്റ് എന്നും പോസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

പുലർച്ചെ പ്രഭാത സവാരിക്കിറങ്ങിയവരാണ് ആദ്യം പോസ്റ്റർ കണ്ടത്. തുടർന്ന് നാട്ടുകാർ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് ബാലുശ്ശേരി പൊലീസ് എത്തി പോസ്റ്ററുകൾ നീക്കം ചെയ്തു.
വനാന്തരങ്ങൾ കേന്ദ്രികരിച്ച് പ്രവർത്തിച്ചിരുന്ന മാവോവാദികൾ നാട്ടിൻ പുറങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചതിനെ ആശങ്കയോടെയാണ് നാട്ടുകാർ ഇതിനെ നോക്കി കാണുന്നത്. നന്മണ്ട മേഖലയിൽ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകൾ പതിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാണെന്ന് ബാലുശ്ശേരി പൊലീസ് പറഞ്ഞു.
Published by:Joys Joy
First published: