കോഴിക്കോട്: പ്രണയ വിവാഹത്തിന്റെ പേരില്‍ സിആര്‍പിഎഫ് ജവാനെ ഊരുവിലക്കിയ സംഭവത്തില്‍ സിആര്‍പിഎഫ് കമാന്‍ഡന്റ് കത്ത് നല്‍കിയിട്ടും നടപടിയുണ്ടായില്ലന്ന് പരാതി. കോഴിക്കോട് സ്വദേശിയായ കെ എസ് ശരതിന്റെ കമാന്‍ഡിംഗ് ഓഫീസര്‍ നല്കിയ കത്തിന്മേല് ജില്ലാ കളക്ടറും സിറ്റി പൊലീസ് കമ്മീഷണറും നടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം.
സിആര്‍പിഎഫ് കമാന്‍ഡന്റായിരുന്ന മൊരാര്ജാ പറാവാന 2019 മെയ് 23നാണ് ജില്ലാ കളക്ടര്‍ക്കും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും കത്തയച്ചത്. സിആര്‍പിഎഫ് സെക്കന്ദരബാദ് വിംഗിലുള്ള കോഴിക്കോട് സ്വദേശി കെ എസ് ശരതിന്റെ പരാതിയിന്മേലാണ് കമാന്‍ഡന്റ് ജില്ലാ കളക്ടര്‍ക്കും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും കത്ത് നല്‍കിയത്.
പ്രണയവിവാഹം ചെയ്തതിന് ശരത്തിനെ യാദവ സമുദായം ഊരുവിലക്കിയിരുന്നു. ശരത്തിന്റെ മകളുടെ പിറന്നാളിന് പങ്കെടുത്തതിന് മാതാപിതാക്കളെ സമുദായ പ്രമാണിമാര്‍ വേട്ടയാടുന്ന സാഹചര്യത്തിലായിരുന്നു കമാന്‍ഡന്റിന് പരാതി നല്‍കിയത്. സമുദായ പ്രമാണിമാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിആര്‍പിഎഫ് കമാന്‍ഡന്റ് കത്ത് നല്‍കിയെങ്കിലും ശരത്തുമായി ആശയവിനിമയം നടത്താന്‍പോലും ജില്ലാ കളക്ടറും പൊലീസ് കമ്മീഷണറും തയ്യാറായില്ലെന്ന് പരാതിയിൽ പറയുന്നു.
തുടര്നടപടികളൊന്നുമുണ്ടായില്ലെന്നാണ് കെ എസ് ശരത് പറയുന്നത്. ജാതി ഭ്രഷ്ടും ഊരുവിലക്കും നേരിടുന്നവര്‍ കോഴിക്കോട് സിറ്റിപൊലീസ് കമ്മീഷണര്‍ക്ക് നേരിട്ട് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ശരത് പറഞ്ഞു.
ജാതീയപരമായ വേട്ടയാടലിനെതിരെ നടപടി ആവശ്യപ്പെട്ട് സിആര്‍പിഎഫ് കമാന്‍ഡന്റ് അയച്ച കത്ത് പൂഴ്ത്തിയ കളക്ടറും കമ്മീഷണറും ഇതോടെ പ്രതിക്കൂട്ടിലായിരിക്കുകയാണ്. യാദവ സമുദായത്തിലെ ഊരുവിലക്കും ജാതിഭ്രഷ്ടും തടയാന്‍ നടപടി തുടങ്ങിയതായി കോഴിക്കോട് ജില്ലാ കളക്ടര്‍ വി സാംബശിവറാവു പറഞ്ഞു.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.