കൊറോണക്കാലത്തെ ക്രൂരത; അഞ്ഞൂറിലേറെ വാഴകൾ വിഷം കുത്തിവച്ച് നശിപ്പിച്ചു

കര്‍ഷകന് നേരെ നടന്ന അതിക്രമത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തൃശൂര്‍ എ.സി.പി. വി.കെ.രാജു നേരിട്ടെത്തിയാണ് അന്വേഷണം തുടങ്ങിയത്.

News18 Malayalam | news18-malayalam
Updated: May 1, 2020, 2:40 PM IST
കൊറോണക്കാലത്തെ ക്രൂരത; അഞ്ഞൂറിലേറെ വാഴകൾ വിഷം കുത്തിവച്ച് നശിപ്പിച്ചു
Jose
  • Share this:
‌തൃശ്ശൂർ: കൊറോണയുടെ ആശങ്കയ്ക്കിടയിലും തൃശ്ശൂരിൽ പാവപ്പെട്ട കർഷകന് നേരെ ക്രൂരത. പുത്തൂർ തുളിയാങ്കുന്ന് സ്വദേശിയായ ജോസ് എന്ന കർഷകന് നേരെയാണ് സാമൂഹിക വിരുദ്ധരുടെ അതിക്രമം. പാട്ടത്തിനെടുത്ത ഒരേക്കർ ഭൂമിയിൽ ഇദ്ദേഹം നട്ടുവളർത്തിയ വാഴകളെല്ലാം ആരോ വിഷം കുത്തിവച്ച് നശിപ്പിച്ചിരിക്കുകയാണ്. ഏതാണ്ട് അഞ്ഞൂറോളം വാഴകൾ ഇത്തരത്തിൽ നശിപ്പിക്കപ്പെട്ടു. ഏകദേശം അഞ്ചുലക്ഷത്തോളം രൂപയാണ് ഇത് മൂലം നഷ്ടമുണ്ടായിരിക്കുന്നത്.

എട്ടുമാസമായി ജോസ് വാഴക്കൃഷി ആരംഭിച്ചിട്ട്. ദിവസവും ഏഴു മണിക്കൂറില്‍ കൂടുതലും കൃഷി പരിപാലിക്കാനാണ് ചിലവഴിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം തോട്ടത്തിലെത്തിയപ്പോൾ വാഴകളുടെ ചുവട്ടിൽ പതിവില്ലാത്ത കാൽപാദത്തിന്റെ അടയാളം കണ്ട് സംശയം തോന്നി വാഴകൾ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ഓരോന്നിലും ദ്വാരങ്ങൾ ശ്രദ്ധയിൽപ്പെട്ടു. ഇതിൽ നിന്നും ഒരു പ്രത്യേക ദ്രാവകവും ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. ഉടൻ തന്നെ കാര്‍ഷിക വിദഗ്ധരെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ വിദഗ്ധ സംഘം നടത്തിയ പരിശോധനയിൽ വാഴകള്‍ നശിക്കാനുള്ള വിഷമാണ് കുത്തിവച്ചതെന്ന് തെളിയുകയായിരുന്നു. ഏത് തരം വിഷമാണിതെന്ന് തിരിച്ചറിയാൻ സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്കായി അയക്കുകയും ചെയ്തു.

Best Performing Stories:'വൈറസ് പുറത്തുവന്നത് ചൈനയിലെ ലാബിൽനിന്നാണെന്ന് തെളിവ് കിട്ടി'; കൂടുതൽ വിശദാംശങ്ങൾ പറയാനാകില്ലെന്ന് ട്രംപ് [NEWS]Breaking: അതിഥി തൊഴിലാളികൾക്കായി കേരളത്തിൽനിന്നുള്ള ആദ്യ ട്രെയിൻ ഇന്ന് വൈകീട്ട് [NEWS]സ്വരുക്കൂട്ടിയ പണം ദുരിത്വാശ്വാസ നിധിയിലേക്ക് നൽകി പാർവതി; സമ്മാനമായി പുതിയ ടിവി നൽകി പൊലീസും [PHOTO]

സ്വര്‍ണ്ണ പണയ വായ്പയെടുത്താണ് കൃഷി തുടങ്ങിയത്. കുലകള്‍ വിറ്റു കിട്ടുന്ന പണം കൊണ്ട് വായ്പ തിരിച്ചടയ്ക്കാമെന്നായിരുന്നു കണക്കു കൂട്ടൽ. എന്നാൽ ഇപ്പോഴുണ്ടായ ഈ ക്രൂരപ്രവൃത്തി എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചിരിക്കുകയാണ്. ജോസിന് സഹായം നൽകുന്നതുമായി ബന്ധപ്പെട്ട കാര്യം പഞ്ചായത്ത് പരിഗണിക്കുന്നുണ്ട്.

ഏതായാലും കഷ്ടപ്പെട്ട് അധ്വാനിക്കുന്ന ഒരു കര്‍ഷകന് നേരെ നടന്ന അതിക്രമത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തൃശൂര്‍ എ.സി.പി. വി.കെ.രാജു നേരിട്ടെത്തിയാണ് അന്വേഷണം തുടങ്ങിയത്. സംശയമുള്ളവരെ ചോദ്യംചെയ്യാനാണ് പൊലീസിന്റെ നീക്കം.

First published: May 1, 2020, 2:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading