ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ 23ന്; ടിക്കറ്റ് നിരക്ക് 1000 രൂപ
Special Train From Bangalore | ടിക്കറ്റ് ലഭ്യമാകുന്നതനുസരിച്ച് ട്രെയിന്‍ നമ്പര്‍, യാത്രാ തീയതി, സമയം, പിഎന്‍ആര്‍ നമ്പര്‍ എന്നിവ മൊബൈല്‍ നമ്പരില്‍ എസ്എംഎസ് ആയി ലഭിക്കും

train
- News18 Malayalam
- Last Updated: May 21, 2020, 4:52 PM IST
ബെംഗളൂരു: ബെംഗളൂരു–തിരുവനന്തപുരം റൂട്ടിൽ ആദ്യ സ്പെഷൻ ട്രെയിൻ ഈ മാസം 23ന് ഓടിക്കുമെന്ന് നോർക്ക റൂട്ട്സ് അറിയിച്ചു. ബെംഗളൂരുവിൽ നിന്ന് ഇന്ന് ട്രെയിൻ ഓടിക്കുമെന്നു കേരള മുഖ്യമന്ത്രി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നെങ്കിലും, നോർക്ക് റൂട്ട്സ് വെബ്സൈറ്റ് വഴി പ്രീ-ബുക്ക് ചെയ്തവർക്ക് അറിയിപ്പൊന്നും ലഭിക്കാത്തത് ആശങ്കയ്ക്കു വഴിവച്ചിരുന്നു. തുടർന്നാണ് നോർക്കയുടെ അറിയിപ്പ്.
ഓൺലൈൻ ടിക്കറ്റ് ബുക്കിങ് തുടങ്ങി ഐആർസിടിസി സൈറ്റിൽ സ്പെഷൽ ട്രെയിനിനെ കുറിച്ചുള്ള വിവരങ്ങളൊന്നുമില്ലാത്തതിനാൽ പലർക്കും ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുന്നില്ല. നോർക്ക റൂട്ട്സ് വെബ്സൈറ്റ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. നോൺ എസി ചെയർ കാർ ട്രെയിനാണ് കേരളത്തിലേക്ക് ഓടിക്കുന്നത്. ടിക്കറ്റ് നിരക്ക് 1,000 രൂപ. ഒരു ട്രെയിനിൽ പരമാവധി 1200 പേർക്കാണ് യാത്ര ചെയ്യാനാകുക.
TRENDING:LIVE |#HBD Laletta: മോഹൻലാലിന് ജന്മദിനാശംസകളുമായി താരലോകം [NEWS]സുതാര്യമായ PPE കിറ്റിന് താഴെ അടിവസ്ത്രം മാത്രം ധരിച്ചെത്തി: റഷ്യയിൽ നഴ്സിന് സസ്പെൻഷൻ [NEWS]മദ്യം വീടുകളിലെത്തിച്ച് സ്വിഗ്ഗിയും സൊമാറ്റോയും; ജാർഖണ്ഡിൽ തുടക്കമായി [NEWS]
http://www.registernorkaroots.org എന്ന വെബ്സൈറ്റില്‍ കയറി അഡ്വാന്‍സ് ട്രെയിന്‍ ബുക്കിങ് ഓപ്ഷന് തിരഞ്ഞെടുക്കുക. യാത്ര ചെയ്യുന്നയാളുടെ വിശദാംശങ്ങള്‍ നല്കി 1,000 രൂപ ടിക്കറ്റ് ചാര്‍ജ് അടയ്ക്കണം. ടിക്കറ്റ് ലഭ്യമാകുന്നതനുസരിച്ച് ട്രെയിന്‍ നമ്പര്‍, യാത്രാ തീയതി, സമയം, പിഎന്‍ആര്‍ നമ്പര്‍ എന്നിവ മൊബൈല്‍ നമ്പരില്‍ എസ്എംഎസ് ആയി ലഭിക്കും. ഇതു യാത്രാ ടിക്കറ്റായി ഉപയോഗിക്കാം. ഒറ്റത്തവണ ഒരാള്‍ക്കു മാത്രമേ ബുക്ക് ചെയ്യാനാകൂ. കുടുംബത്തോടെ യാത്ര ചെയ്യുന്നവര്‍ വ്യക്തിഗതമായി ടിക്കറ്റെടുക്കണം. അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ക്കു ടിക്കറ്റ് ആവശ്യമില്ല. യാത്രയ്ക്കായി കേരള സർക്കാരിന്റെ ജാഗ്രത പാസും നിർബന്ധം.
നോര്‍ക്ക ഹെല്പ്ലൈന് നമ്പര്‍- 0471-2517225, 2781100, 2781101 (തിരുവനന്തപുരം)
080-25585090, 9483275823 (ബെംഗളൂരു)
ഓൺലൈൻ ടിക്കറ്റ് ബുക്കിങ് തുടങ്ങി