നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വീടും സ്ഥലവും ബാങ്ക് ജപ്തി ചെയ്തു; വയോധികരായ പട്ടികജാതി കുടുംബം കഴിയുന്നത് വീട്ടുവരാന്തയിൽ

  വീടും സ്ഥലവും ബാങ്ക് ജപ്തി ചെയ്തു; വയോധികരായ പട്ടികജാതി കുടുംബം കഴിയുന്നത് വീട്ടുവരാന്തയിൽ

  2016 ലാണ് മകളുടെ വിവാഹത്തിന് വേണ്ടി വേലായുധന്‍ മലാപ്പറമ്പ് അര്‍ബന്‍ ബാങ്കില്‍ നിന്ന് മൂന്ന് ലക്ഷം വായ്പയെടുത്തത്. 

  വേലായുധനും ഭാര്യ സുജാതയും

  വേലായുധനും ഭാര്യ സുജാതയും

  • Share this:
  കോഴിക്കോട്: വീടും സ്ഥലവും ബാങ്ക് ജപ്തി ചെയ്തതോടെ  വയോധികരായ പട്ടികജാതി  കുടുംബം കഴിയുന്നത് വീട്ടുവരാന്തയില്‍. കോഴിക്കോട് ചേവരമ്പലം തായാട്ട് കോളനിയില്‍ വേലായുധനും ഭാര്യ സുജാതയുമാണ് ജപ്തി ചെയ്ത വീടിന്റെ വരാന്തയില്‍ കഴിയുന്നത്. ചോര്‍ന്നൊലിച്ച് ഏത് നിമിഷവും തകര്‍ന്ന് വീഴാറായ അവസ്ഥയിലാണ് വീട്.

  2016 ലാണ് മകളുടെ വിവാഹത്തിന് വേണ്ടി വേലായുധന്‍ മലാപ്പറമ്പ് അര്‍ബന്‍ ബാങ്കില്‍ നിന്ന് മൂന്ന് ലക്ഷം വായ്പയെടുത്തത്. മാതാവായ  അമ്മാളുവിന്റെ പേരിലുള്ള ഒമ്പത് സെന്റ് ഭൂമിയും വീടും പണയം വെച്ച് വായ്പയെടുത്തെങ്കിലും 50,000 രൂപയേ അടക്കാന്‍ കഴിഞ്ഞുള്ളൂ.

  കുടിശ്ശിക തിരിച്ച് പിടിക്കാന്‍  2019 ഡിസംബറില്‍ വീടും സ്ഥലവും ബാങ്ക് ജപ്തി ചെയ്തു. ചേവരമ്പലം തായാട്ടുകോളനിയിലെ  വെള്ളക്കെട്ടിന് നടുവിലുള്ള ഈ വീടിന്റെ വരാന്തയിലാണ് വയോധികരായ വേലായുധനും സുജാതയും കഴിയുന്നത്.

  TRENDING:96 ആം വയസ്സിൽ ബിരുദധാരി; ഇതൊന്നും വലിയ കാര്യമല്ലെന്ന് ഗുസേപ്പി അപ്പൂപ്പൻ[NEWS]'കൈതോലപ്പായ' പാടാൻ ജിതേഷ് കക്കിടിപ്പുറം ഇനി ഇല്ല; നാടൻ പാട്ടിന്റെ കൂട്ടുകാരൻ യാത്രയായി[NEWS]Happy Birthday Taapsee Pannu | പിങ്ക് മുതൽ ഥപ്പട് വരെ; തപ്സിയുടെ 5 മികച്ച കഥാപാത്രങ്ങൾ[PHOTOS]
  ചോര്‍ന്നൊലിക്കുന്ന വീട് ഏത് നിമിഷവും തകരുമെന്ന അവസ്ഥയിലാണ്. എങ്ങോട്ടും പോകാന്‍ ഇടമില്ലാത്തതുകൊണ്ട് വീടിന്റെ വരാന്തയിലും മുറ്റത്തുമൊക്കെയായി ജീവിതം തള്ളിനീക്കുന്നതെന്ന് വേലായുധൻ പറയുന്നു. കല്‍പ്പണിക്കാരനായ വേലായുധന് കഴുത്തില്‍ മുഴ വന്ന് ചികിത്സയിലായതിനാല്‍ ജോലിക്ക് പോകാന്‍ വയ്യാതായി.

  മകന്‍ ഹൃദ്രോഗിയാണ്. സുഹൃത്തിന്റെ വീട്ടിലാണ് കഴിയുന്നത്. സുജാത വീട്ടുപണിക്ക് പോയി കിട്ടുന്ന വരുമാനവും സൗജന്യറേഷനുമാണ് കുടുംബത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. ബാങ്ക് നിയോഗിച്ച രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ക്കുള്ള തുകയും നല്‍കേണ്ട ഗതികേടിലാണ് പട്ടികജാതി കുടുംബം.

  ജപ്തി ചെയ്ത ബാങ്കിലെ മാനേജർക്കെതിരെ കേസെടുക്കാൻ ശുപാർശ നൽകിയതായി എസ് സി - എസ് ടി കമ്മീഷനംഗം അജയകുമാർ പറഞ്ഞു. ന്യൂസ് 18 വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെതുടർന്നാണ് കമ്മീഷന്റെ ഇടപെടൽ.
  Published by:Naseeba TC
  First published: