• HOME
 • »
 • NEWS
 • »
 • kerala
 • »
 • എടിഎം തകരാർ മൂലം 9000 രൂപ നഷ്ടമായ യുവാവിന് 36500 രൂപ തിരികെ നൽകി ബാങ്ക്

എടിഎം തകരാർ മൂലം 9000 രൂപ നഷ്ടമായ യുവാവിന് 36500 രൂപ തിരികെ നൽകി ബാങ്ക്

കുറ്റ്യാടി സ്വദേശിയായ യുവാവിനാണ് എടിഎമ്മിൽനിന്ന് പണം എടുക്കാൻ ശ്രമിക്കുന്നതിനിടെ 9000 രൂപ നഷ്ടമായത്. എന്നാൽ 36500 രൂപ യുവാവിന് തിരികെ നൽകുകയായിരുന്നു ബാങ്ക്...

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  കോഴിക്കോട്: എടിഎം പ്രവർത്തനരഹിതമായതോടെ അക്കൌണ്ടിൽനിന്ന് 9000 രൂപ നഷ്ടമായതോടെ നഷ്ടപരിഹാരം ഉൾപ്പടെ 36500 രൂപ തിരികെ നൽകി ബാങ്ക്. എടിഎം മെഷീന്‍ തകരാറ് കാരണം 9000 രൂപ നഷ്ടപ്പെട്ടയാള്‍ക്ക് ഓംബുഡ്‌സ്മാന്‍ ഇടപെട്ടാണ് പണം തിരിച്ചു നല്‍കിയത്. 27,500 രൂപ നഷ്ടപരിഹാരം ഉൾപ്പടെ 36,500 രൂപ ബാങ്ക് യുവാവിന് തിരികെ നൽകുകയായിരുന്നു.

  കുറ്റ്യാടി സ്വദേശിയായ യുവാവിന് ബാങ്ക് നഷ്ടപരിഹാരം നൽകിയത്. 2020 നവംബറിലായിരുന്നു സംഭവം ഉണ്ടായത്. കുറ്റ്യാടിയിലെ സര്‍ക്കാര്‍ ആശുപത്രിയ്‌ക്ക് സമീപമുള്ള സ്വകാര്യ ബാങ്കിന്റെ എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോഴാണ് യുവാവിന്‍റെ അക്കൌണ്ടിൽ നിന്ന് 9000 രൂപ നഷ്ടമായത്. മെഷീനിൽ കാർഡ് ഇട്ട് സേവിങ്സ് ബാങ്ക് അക്കൌണ്ടിൽ നിന്ന് 9000 രൂപ പിൻവലിക്കാനാണ് യുവാവ് ശ്രമിച്ചത്. എന്നാൽ പണം ലഭിച്ചില്ല. വൈകാതെ 9000 രൂപ അക്കൗണ്ടില്‍നിന്ന് നഷ്ടമായതായി മൊബൈല്‍ ഫോണിൽ എസ് എം എസ് സന്ദേശം ലഭിച്ചു. ഇതോടെ ബാങ്കുമായി ബന്ധപ്പെട്ടെങ്കിലും കസ്റ്റമർ കെയർ നമ്പരിൽ വിളിച്ച് വിവരം പറയാനായിരുന്നു നിർദേശം. എന്നാൽ ഇത്തരത്തിൽ വിളിച്ചെങ്കിലും കൃത്യമായ മറുപടിയോ നടപടിയോ ഉണ്ടായില്ലെന്ന് യുവാവ് പറയുന്നു.

  ഇതേത്തുടർന്നാണ് യുവാവ് റിസര്‍വ് ബാങ്കിന്റെ ബാങ്കിംഗ് ഓംബുഡ്‌സ്മാന്‍ വെബ്‌സൈറ്റ് വഴി പരാതി നൽകി. വിഷയത്തിൽ ഇടപെട്ട ഓംബുഡ്സ്മാൻ യുവാവിന് അനുകൂലമായ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഇടപാടുകാരന് നഷ്ടപ്പെട്ട തുകയും ഒരു ദിവസത്തേക്ക് 100 രൂപ നിരക്കില്‍ 27,500 രൂപ നഷ്ടപരിഹാരവും ഉൾപ്പടെ 36,500 നല്‍കാന്‍ ഓംബുഡ്‌സ്മാന്‍ വിധിച്ചു. വൈകാതെ ഈ തുക ബാങ്ക് യുവാവിന്‍റെ അക്കൌണ്ടിൽ നിക്ഷേപിക്കുകയും ചെയ്തു.

  ഒരു മുടി മുറിച്ചതിന് 37,000 രൂപയോളം ടിപ്പ്; വൈറലായി ഹെയർഡ്രെസ്സറുടെ പ്രതികരണം

  തർക്കങ്ങൾക്കും സംവാദങ്ങൾക്കും കാരണമാകുന്ന നിരവധി വീഡിയോകൾ ദിവസവും ഇന്റർനെറ്റിൽ പ്രചരിക്കാറുണ്ട്. എന്നാൽ ആളുകൾ എപ്പോഴും മനസ്സിൽ സൂക്ഷിക്കുന്നത് ചില ഹൃദയസ്പർശികളായ വീഡിയോകളാണ്. ഈ ആഴ്ചയിൽ അത്തരമൊരു വീഡിയോ റെഡിറ്റിൽ വൈറലായിരുന്നു. ഒരു ഹെയർഡ്രെസ്സർ ആയി ജോലി ചെയ്യുന്ന സ്ത്രീക്ക് അപ്രതീക്ഷിതമായി ലഭിച്ച ടിപ്പാണ് ഈ വീഡിയോയ്ക്ക് ആധാരം.

  ചൊവ്വാഴ്ചയാണ് റെഡിറ്റിൽ ഈ വീഡിയോ പങ്കുവച്ചത്. 59 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ മുടി വെട്ടാൻ ഒരാൾ യുവതിയുടെ കസേരയിൽ ഇരിക്കുന്നത് കാണാം. മുടി മുറിച്ചു കൊണ്ടിരുന്ന സ്ത്രീ 20 വർഷമായി ഹെയർഡ്രെസ്സറായി ജോലി ചെയ്യുകയാണെന്ന് വീഡിയോയിൽ പറയുന്നത് കേൾക്കാം. മുടിവെട്ടാനെത്തിയ ആളുടെ മുടിയുടെ ഒരു ചെറിയ ഭാഗം മുറിച്ചു മാറ്റുന്നതോടെ ഇത്രയും മതിയെന്ന് അയാൾ പറയുന്നുണ്ട്. ഇത് കേട്ട് ഹെയർഡ്രെസ്സർ ഞെട്ടിപ്പോയി. ഇത്രയും മാത്രം ചെയ്യാനാണോ നിങ്ങൾ ഇവിടെ വന്നത്? എന്ന് യുവതി ചോദിക്കുന്നുണ്ട്.

  സ്റ്റീവൻ ഷാപിറോയുടെ ഒരു യൂട്യൂബ് വീഡിയോയിൽ നിന്നാണ് ഈ ഫൂട്ടേജ് വൈറലായിരിക്കുന്നത്. വീഡിയോയിൽ, ഷാപിറോ വിവിധ സലൂണുകളിൽ പോയി മുടി മുറിക്കുന്നതും ഹെയർഡ്രെസ്സർമാർക്ക് ഉദാരമായി ടിപ്പുകൾ നൽകുന്നതും കാണാം. ഈ വീഡിയോയിലും ഹെയർ ഡ്രസ്സർക്ക് അയാൾക്ക് അഞ്ഞൂറ് ഡോളർ ടിപ്പ് നൽകുന്നതാണ് കാണിക്കുന്നത്.

  Also Read- തന്നെ തട്ടിക്കൊണ്ടുപോയി എന്ന് വ്യാജ വാർത്തയുണ്ടാക്കി പെൺകുട്ടി; നുണ പറഞ്ഞത് സുഹൃത്തിനെ കാണാൻ

  ടിപ്പ് ലഭിക്കുമ്പോൾ യുവതിയുടെ മുഖത്തെ സന്തോഷവും വീഡിയോയിൽ കാണാം. "ഇത് കള്ളപ്പണമാണോ?" എന്നും യുവതി ചോദിക്കുന്നുണ്ട്. ഒടുവിൽ 500 ഡോളർ ടിപ്പ് കിട്ടിയതോടെ യുവതി വികാരാധീനയായി “നിങ്ങളെ ദൈവം അനുഗ്രഹിക്കും, യഥാർത്ഥത്തിൽ എനിക്ക് വാടക നൽകാൻ പണം ആവശ്യമായിരുന്നുവെന്നും ” യുവതി വീഡിയോയിൽ പറയുന്നുണ്ട്.

  കാലിഫോർണിയയിലെ ഹെയർഡ്രെസ്സറായ ജാസ്മിൻ പോളികാർപോ തന്റെ ഉപഭോക്താക്കളിൽ ഒരാളിൽ നിന്ന് മുട്ടി വെട്ടി കള‌ർ ചെയ്തതിന് ഞെട്ടിപ്പിക്കുന്ന നിരക്ക് ഈടാക്കിയത് അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഹെയർകട്ട്, കളറിംഗ് എന്നിവയ്ക്കായി ജാസ്മിൻ തന്റെ ഉപഭോക്താവിനായി ചെലവഴിച്ചത് 13 മണിക്കൂറാണ്. 1950 ഡോളറാണ്‌ (ഏകദേശം 1.44 ലക്ഷം രൂപ) ഇതിനായി ഈടാക്കിയത്. മുടി വെട്ടുന്നതും കള‍ർ ചെയ്യുന്നതുമായ വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ജാസ്മിൻ പങ്കുവയ്ക്കുകയും ചെയ്തു. ഈ സെഷനായി ഒരു മണിക്കൂറിന്‌ 150 ഡോളർ വീതമാണ് ഈടാക്കിയത്. തന്റെ ഉപഭോക്താവിന്റെ മുടി മുറിച്ച് ചാരനിറം നൽകി മനോഹരമാക്കിയതിനാണ് ഈ നിരക്ക് ഈടാക്കിയത്.
  Published by:Anuraj GR
  First published: