തിരുവനന്തപുരം: സമ്പർക്കരോഗികളുടെ എണ്ണം വലിയതോതിൽ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇടവ മുതൽ പൊഴിയൂർ വരെയുള്ള തീരദേശ മേഖലയെ മൂന്നായി തിരിച്ച് സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്.
തീരദേശത്തെ സ്ഥിതിഗതികൾ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഓഗസ്റ്റ് ആറാം തീയതി വരെ നീട്ടുകയും ചെയ്തിരുന്നു. തീരദേശ മേഖലകളിൽ മൊബൈൽ എ.ടി.എമ്മുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും എ.ടി.എം കാർഡ് ഇല്ലാത്തവരാണ് ഭൂരിഭാഗം ആളുകളും.
ഈ സാഹചര്യത്തിലാണ് ബാങ്കുകൾ തുറന്ന് പ്രവർത്തിക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകിയത്. എന്നാൽ, ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ ബാങ്കുകൾ തുറന്ന് പ്രവർത്തിക്കു. കോവിഡ് പ്രോട്ടോകോൾ പാലിച്ചു മാത്രമേ ബാങ്കുകൾ തുറന്ന് പ്രവർത്തിക്കാവുവെന്നും കർശന നിർദേശമുണ്ട്.
You may also like:കോടിയേരിയും ചെന്നിത്തലയും ആർ.എസ്.എസിന്റെ പേരിൽ ആരോപണം ഉന്നയിക്കുന്നത് ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ട്: കെ സുരേന്ദ്രൻ [NEWS]യു.എ.ഇ കോൺസുലേറ്റിന്റെ റംസാൻ റിലീഫ്; മന്ത്രി കെ.ടി ജലീൽ ചെയർമാനായ സി-ആപ്റ്റിൽ കസ്റ്റംസ് പരിശോധന [NEWS] വീക്ഷണം ലേഖനത്തിന് മറുപടിയുമായി എസ്. രാമചന്ദ്രൻ പിള്ള [NEWS]
അതേസമയം, ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തങ്ങൾ ഊർജിതപ്പെടുത്താനും ജില്ലാ കളക്ടർ നവജ്യോത് ഖോസയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.
പ്രതിരോധപ്രവർത്തങ്ങൾ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 5,000 പരിശോധന കിറ്റുകളും 3,000 പി.പി.ഇ കിറ്റുകളും 500 ഫേസ് ഷീൽഡുകളും ഉടൻ ജില്ലാ ഭരണകൂടത്തിന് കൈ മാറുമെന്ന് യോഗത്തിൽ പങ്കെടുത്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.