തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി അനിശ്ചിതകാലത്തേക്ക് ബഹിഷ്കരിക്കാൻ ബാർ അസോസിയേഷൻ തീരുമാനം

മജിസ്ട്രേറ്റ് ദീപ മോഹനെ അഭിഭാഷകർ തടഞ്ഞുവെച്ചിരുന്നു

News18 Malayalam | news18-malayalam
Updated: November 27, 2019, 3:15 PM IST
തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി അനിശ്ചിതകാലത്തേക്ക് ബഹിഷ്കരിക്കാൻ ബാർ അസോസിയേഷൻ തീരുമാനം
court
  • Share this:
തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ മജിസ്ട്രേറ്റിനെ തടഞ്ഞുവെച്ചതിന് പിന്നാലെ ബഹിഷ്കരണ നീക്കവുമായി അഭിഭാഷകർ. അനിശ്ചിത കാലത്തേക്ക് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് ബഹിഷ്കരിക്കാൻ തിരുവനന്തപുരം ബാർ അസോസിയേഷൻ മാനേജിംഗ് കമ്മിറ്റി തീരുമാനിച്ചതായി സെക്രട്ടറി അറിയിച്ചു. മജിസ്ട്രേറ്റ് ദീപ മോഹനെയാണ് അഭിഭാഷകർ തടഞ്ഞുവെച്ചത്. പിന്നീട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഇടപെട്ടാണ് ദീപ മോഹനെ മോചിപ്പിച്ചത്.

Also Read- വഞ്ചിയൂർ കോടതിയിൽ മജിസ്ട്രേറ്റിനെ അഭിഭാഷകർ തടഞ്ഞുവെച്ചു

വഞ്ചിയൂർ സിജെഎം കോടതിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ബാർ അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഒരു വാഹനാപകട കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയതിനെതിരെ ആയിരുന്നു പ്രതിഷേധം. മജിസ്ട്രേറ്റ് കോടതി അനിശ്ചിത കാലത്തേക്ക് ബഹിഷ്കരിക്കാനാണ് ബാര്‍ അസോസിയേഷന്റെ തീരുമാനം.
First published: November 27, 2019, 3:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading