തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില്പനശാലകള്‍ക്ക് ഒന്നാം തീയതിയിലുള്ള ഡ്രൈ ഡേ മാറ്റണമെന്ന ആവശ്യവുമായി ബാർ ഉടമകൾ. തീരുമാനം അശാസ്ത്രീയമാണെന്ന് അസോസിയേഷൻ ഭാരവാഹികള്‍ സർക്കാരിനെ അറിയിച്ചു. മദ്യനയം രുപീകരിക്കുന്നതിനു മുന്നോടിയായി മന്ത്രി എം.ബി രാജേഷിന്‍റെ അധ്യക്ഷതയിലുള്ള യോഗത്തിലാണ് ബാർ ഉടമകൾ ഇക്കാര്യം ഉന്നയിച്ചത്.
നിലവിലുള്ള ബാർ സമയം മാറ്റി രാവിലെ 8 മുതൽ 11 വരെയാക്കണം. ഐടി മേഖലയിലുള്ള ബാറുകൾക്ക് നൈറ്റ് ലൈഫ് ഏർപ്പെടുത്തണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു. മുന്നണിയിലും,സർക്കാരിലും വിഷയം ആലോചിച്ച ശേഷം മറുപടി പറയാമെന്നായിരുന്നു മന്ത്രി എം.ബി.രാജേഷിന്‍റെ പ്രതികരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.