നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഇടുക്കി DCC പ്രസിഡന്റിന്റെ മുടി വെട്ടില്ല'; ബഹിഷ്കരണം പ്രഖ്യാപിച്ച് ബാര്‍ബര്‍മാര്‍

  'ഇടുക്കി DCC പ്രസിഡന്റിന്റെ മുടി വെട്ടില്ല'; ബഹിഷ്കരണം പ്രഖ്യാപിച്ച് ബാര്‍ബര്‍മാര്‍

  കഴിഞ്ഞദിവസം വണ്ടിപ്പെരിയാറില്‍ മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ സമരത്തിനിടെയായിരുന്നു വിവാദ പരാമര്‍ശം.

  News18 Malayalam

  News18 Malayalam

  • Share this:
   ഇടുക്കി (Idukki) ഡിസിസി പ്രസിഡന്റ് (DCC President) സി പി മാത്യുവിനെ (CP Mathew) ബഹിഷ്‌കരിച്ച് ബാര്‍ബര്‍ തൊഴിലാളികള്‍ (Barbers). സി പി മാത്യു ബാര്‍ബര്‍മാരെ അവഹേളിച്ച് സംസാരിച്ചെന്ന് ആരോപിച്ച് ബാര്‍ബേഴ്‌സ് അസോസിയേഷന്‍ (Barbers Association)ഇടുക്കി ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. 'ചെരയ്ക്കാന്‍ ഇരിക്കുകയല്ല' എന്ന സി പി മാത്യുവിന്റെ പരാമര്‍ശമാണ് വിവാദമായത്.

   കഴിഞ്ഞദിവസം വണ്ടിപ്പെരിയാറില്‍ മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ സമരത്തിനിടെയായിരുന്നു പരാമര്‍ശം. 'ഞങ്ങള്‍ ചെരയ്ക്കാന്‍ അല്ല നടക്കുന്നതെന്ന് സിപിഎം ഓര്‍ക്കണം' എന്നായിരുന്നു മാത്യുവിന്റെ വാക്കുകള്‍. ഇതോടെ ബാര്‍ബര്‍മാരുടെ സംസ്ഥാന സംഘടനയായ സ്റ്റേറ്റ് ബാര്‍ബേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തുകയായിരുന്നു. തൊഴിലിനെ അവഹേളിക്കുന്ന തരത്തിലുള്ളതാണ് മാത്യുവിന്റെ പരാമര്‍ശം എന്നാണ് അസോസിയേഷന്‍ പ്രതികരണം.

   നേതാക്കള്‍ പറഞ്ഞത് ഇങ്ങനെ: ''എല്ലാവരും മുടിവെട്ടാനും താടി വെട്ടാനുമൊക്കെയായി ഞങ്ങളുടെ അടുത്ത് വരും. തൊഴിലില്‍ ഒരു മാന്യത കുറവും ഞങ്ങള്‍ക്ക് തോന്നിയിട്ടില്ല. മാന്യതയുള്ള പണി തന്നെയാണിത്. തൊഴിലിനെ മോശമായാണ് സി പി മാത്യു ചിത്രീകരിച്ചത്. പ്രതിഷേധം അദ്ദേഹത്തെ അറിയിച്ചെങ്കിലും തിരുത്താന്‍ തയ്യാറായിട്ടില്ല. മാപ്പ് പറയും വരെ അദ്ദേഹത്തെ ബഹിഷ്‌കരിക്കാനാണ് തീരുമാനം.''

   'പ്രശ്‌നം ജോജുവിനോട് മാത്രം; സിനിമാ മേഖലയിലെ മറ്റുള്ളവരുമായി അത് മാറരുത്'; കെ. സുധാകരന്‍

   ജോജുവുമായുള്ള (Joju George) പ്രശ്‌നം ജോജുവിനോട് മാത്രമുള്ളതാണെന്നും അത് സിനിമാ മേഖലയിലുള്ള മറ്റുള്ളവരുമായി ഉള്ള പ്രശ്‌നമായി മാറരുത് എന്നും KPCC പ്രസിഡന്റ് കെ.സുധാകരന്‍ (KPCC President K Sudhakaran). നടന്‍ ജോജു ജോര്‍ജുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജോജുവിനെതിരെ പ്രതികരിക്കരുതെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

   ജോജുവില്‍ നിന്നുണ്ടായത് അപക്വമായ നടപടിയാണെന്നും അതിന് സിനിമ ലോകത്തെ എല്ലാവരേയും ശിക്ഷിക്കരുതെന്നും കെ. സുധാകരന്‍ പറഞ്ഞു. പ്രശ്‌നം തീര്‍ക്കാന്‍ ജോജു എത്തിയതാണെന്നും എന്നാല്‍ മുതിര്‍ന്ന ചില സിപിഎം നേതാക്കള്‍ അദ്ദേഹത്തെ പിന്‍തിരിപ്പിച്ചെന്നും അദ്ദേഹം ആരോപിക്കുകയും ചെയ്തു.

   അതേ സമയം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സഭയെ തെറ്റിദ്ധരിപ്പിച്ച ജലവിഭവ വകുപ്പ് മന്ത്രിക്ക് നട്ടെല്ലുണ്ടെങ്കില്‍ രാജിവെക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു. സഭയില്‍ മന്ത്രി കളവ് തിരുത്തിയത് അപൂര്‍വ്വ സംഭവമാണെന്നും തിരുത്തി പറയാന്‍ മന്ത്രിക്ക് നാണവും മാനവുമില്ലേയെന്നും അദ്ദേഹം ചോദിച്ചു.

   ഇന്ധ നികുതി കുറയ്ക്കാനായി സംസ്ഥാന സര്‍ക്കാരിന്റെ കണ്ണ് തുറക്കും വരെ സമരങ്ങളുമായി മുന്നോട്ട് പോകുമെന്നും കെ. സുധാകരന്‍ പറഞ്ഞു. ഇന്ധനനികുതി ഇളവ് ചെയ്ത കേന്ദ്രസര്‍ക്കാരിന്റെ നടപടി തൃപ്തികരമല്ലായെന്നും പക്ഷേ കേരളം അത്ര പോലും കാണിക്കാത്തത് ജനങ്ങളോടുള്ള ദ്രോഹമാണെന്നും അദ്ദേഹം പറഞ്ഞു.
   Published by:Rajesh V
   First published: