നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • സംസ്ഥാനത്ത് ബാറും ബിയർ വൈൻ പാർലറുകളും ഉടൻ തുറക്കില്ല

    സംസ്ഥാനത്ത് ബാറും ബിയർ വൈൻ പാർലറുകളും ഉടൻ തുറക്കില്ല

    രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബാറുകൾ തുറക്കാൻ ഒരു കാരണവശാലും കഴിയില്ലെന്ന് ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി കർശന നിലപാടെടുത്തു. ആരോഗ്യ വകുപ്പിൻ്റെ കൂടി അഭിപ്രായം പരിഗണിച്ചാണ് തീരുമാനം

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
    തിരുവനന്തപുരം: സംസ്ഥാനത്തെ ബാർ ഹോട്ടലുകളും ബിയർ വൈൻ പാർലറുകളും ഉടൻ തുറക്കില്ല.  ബാർ തുറക്കാമെന്ന എക്സൈസ് വകുപ്പിന്റെ  ശുപാർശ മുഖ്യമന്ത്രി തള്ളി. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബാറുകൾ തുറക്കാൻ ഒരു കാരണവശാലും കഴിയില്ലെന്ന് ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി കർശന നിലപാടെടുത്തു. ആരോഗ്യ വകുപ്പിൻ്റെ കൂടി അഭിപ്രായം പരിഗണിച്ചാണ് തീരുമാനം.  സംസ്ഥാനമൊട്ടാകെ 144 പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യവും സർക്കാർ പരിഗണിച്ചു.

    സംസ്ഥാനത്തെ ബാർ ഹോട്ടലുകളും ബിയർ വൈൻ പാർലർകളും തുറക്കണമെന്ന്  എക്സൈസ് വകുപ്പ് കഴിഞ്ഞ മാസം തന്നെ ആവശ്യപ്പെട്ടതാണ്.  എക്സൈസ് കമ്മീഷണറുടെ ശുപാർശ വകുപ്പ്  മന്ത്രി മുഖ്യമന്ത്രിക്ക് സമർപ്പിക്കുകയും ചെയ്തു. കോവിഡ് പടരുന്ന സാഹചര്യത്തിൽ ബാർ തുറക്കുന്നതിനോട് മുഖ്യമന്ത്രി യോജിച്ചില്ല. തുടർന്ന് തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു. എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ, എക്സൈസ് കമ്മിഷണർ, ആരോഗ്യ സെക്രട്ടറി, ബിവറേജസ് കോർപ്പറേഷൻ എം ‌‍ഡി തുടങ്ങിയവരും ഉന്നതതല യോഗത്തിൽ പങ്കെടുത്തു.

    സംസ്ഥാനത്ത് നേരത്തെ തന്നെ ബാറുകൾ തുറക്കാൻ അനുമതി നൽകിയെങ്കിലും ഇരുന്നു മദ്യപിക്കാൻ കഴിയില്ല. പകരം കൗണ്ടറുകൾ വഴി ബെവ്കോ നിരക്കിലാണ് മദ്യം നൽകുന്നത്. ഇതു വലിയ നഷ്ടമാണെന്നാണ് ബാർ ഉടമകളുടെ വാദം.  കോവിഡ് വ്യാപനം രൂക്ഷമായ തമിഴ്നാട്ടിലും കർണാടകയിലും ഉൾപ്പെടെ ബാറുകളിൽ ഇരുന്ന് മദ്യപിക്കാൻ അനുവദിക്കുന്നുണ്ടെന്നും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് കേരളത്തിലും അതു വേണമെന്നാണ് ബാറുകാരുടെ ആവശ്യം. 596 ബാറുകളും 350 ബിയർ വൈൻ പാർലറുകളുമാണ്   സംസ്ഥാനത്തുള്ളത്.
    Published by:Aneesh Anirudhan
    First published:
    )}