• HOME
  • »
  • NEWS
  • »
  • kerala
  • »
  • ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ പൊലീസ് ഒത്തുകളിക്കുന്നുവെന്ന് ബഷീറിന്റെ കുടുംബം

ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ പൊലീസ് ഒത്തുകളിക്കുന്നുവെന്ന് ബഷീറിന്റെ കുടുംബം

മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും നേരില്‍ കാണുമെന്നും ബഷീറിന്റെ സഹോദരന്‍

basheer- sriram

basheer- sriram

  • News18
  • Last Updated :
  • Share this:
    കോഴിക്കോട്: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ വാഹനപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ പൊലീസ് ഒത്തുകളിക്കുന്നുവെന്ന് ബഷീറിന്റെ കുടുംബം. അന്വേഷണം അട്ടിമറിക്കപ്പെടുമോ എന്ന് ആശങ്കയുണ്ടെന്നും ബഷീറിന്റെ സഹോദരന്‍ അബ്ദുറഹ്മാന്‍ പറഞ്ഞു. ബഷീറിന്റെ മൃതദേഹം ഇന്ന് രാവില ഖബറടക്കി. വടകരയില്‍ പിതാവ് മുഹമ്മദ് ഹാജിയുടെ ഖബറിടത്തിന് സമീപത്താണ് ബഷീറിനെയും ഖബറടക്കിയത്.

    വാഹനാപകടത്തില്‍ കേസ് അട്ടിമറിക്കപ്പെടുമോയെന്നും സാക്ഷികള്‍ കൂറുമാറുമോയെന്നും പേടിയുണ്ടെന്ന് പറഞ്ഞ സഹോദരന്‍ അബ്ദുറഹ്മാന്‍ മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും നേരില്‍ കാണുമെന്നും വ്യക്തമാക്കി. ഇന്നലെ പുലര്‍ച്ചെയായിരുന്നു മദ്യലഹരിയില്‍ സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനോടിച്ച കാറിടിച്ച് സിറാജ് ബ്യൂറോ ചീഫായിരുന്നു ബഷീര് കൊല്ലപ്പെട്ടത്.

    Also Read: കെ.എം ബഷീറിന് നാടിന്‍റെ അന്ത്യാഞ്ജലി; കബറടക്കം നടന്നു

    രാത്രി പത്തരയോടെ തിരൂരിലെ ബഷീറിന്റെ വസതിയിലെത്തിച്ച മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ നൂറ് കണക്കിന് പേരാണെത്തിയത്. താനൂരില്‍ മന്ത്രി കെ.ടി ജലീല്‍, വി അബ്ദുറഹമാന്‍ എം.എല്‍.എ എന്നിവര്‍ അന്തിമോപചാരമര്‍പ്പിച്ചു. പന്ത്രണ്ടരയോടെ നടക്കാവിലെ സിറാജ് പത്രം ഓഫീസില്‍ മന്ത്രി എകെ ശശീന്ദ്രന്‍ അന്തിമോപചാരമര്‍പ്പിച്ചു.

    കേസില്‍ അറസ്റ്റിലായ ശ്രീറാം വെങ്കിട്ടരാമനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകളാണ് ശ്രീറാമിനെതിരെ ചുമത്തിയിരിക്കുന്നത്.

    First published: