നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സുഭാഷ് വാസു കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകാരൻ: തുഷാർ വെള്ളാപ്പള്ളി

  സുഭാഷ് വാസു കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകാരൻ: തുഷാർ വെള്ളാപ്പള്ളി

  എസ്എൻഡിപിക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമാണ് സുഭാഷ് വാസുവിന് പദവി നൽകിയതെന്നും തുഷാർ വ്യക്തമാക്കി.

  news18

  news18

  • Share this:
   ആലപ്പുഴ: ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. വിമത നീക്കം നടത്തിയതിനാണ് നടപടി. പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പുറത്താക്കിയത്.

   ബിഡിജെഎസ് സംസ്ഥാന കൗൺസിലിന്റേതാണ് തീരുമാനം. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയാണ് തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്.

   also read: ലവ് ജിഹാദും പൗരത്വ ബില്ലും: സീറോ മലബാർ സഭയിൽ തർക്കം മുറുകുന്നു

   സുഭാഷ് വാസുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി തുഷാർ വെള്ളാപ്പള്ളി രംഗത്തെത്തി. സുഭാഷ് വാസു കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകാരനാണെന്നു തുഷാർ പറഞ്ഞു. എസ്എൻഡിപിക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമാണ് സുഭാഷ് വാസുവിന് പദവി നൽകിയതെന്നും തുഷാർ വ്യക്തമാക്കി.

   സുഭാഷ് വാസു സാമ്പത്തിക തട്ടിപ്പ് നടത്തിയതായും തുഷാർ ആരോപിച്ചു. രേഖകളിൽ സുഭാഷ് വാസു കള്ള ഒപ്പിട്ടതായും 107 കോടി രൂപയുടെ അഴിമതി നടത്തിയതായും തുഷാർ ആരോപിച്ചു.

   സുഭാഷ് വാസു സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം രാജി വയ്ക്കണമെന്ന് ആവശ്യപ്പെടുമെന്നും തുഷാർ പറഞ്ഞു. സെൻകുമാറിനെതിരെയും തുഷാർ വെള്ളാപ്പള്ളി രംഗത്തെത്തി. സുഭാഷ് വാസുവും സെൻകുമാറും ഗുണ്ടകളുമായി വാർത്താ സമ്മേളനം നടത്തിയതായി തുഷാർ പറഞ്ഞു.
   First published: