നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • BDJS സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി ബാബു അന്തരിച്ചു

  BDJS സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി ബാബു അന്തരിച്ചു

  കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിലെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്നു ടി.വി ബാബു.

  Babu

  Babu

  • Share this:
   തൃശ്ശൂര്‍: ബിഡിജെഎസ് നേതാവും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ടി.വി ബാബു (63) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. ഗുരുതരാവസ്ഥയിൽ ഇന്നലെ രാത്രി തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും പുലർച്ചെ 1.40 ഓടെ മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിലെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്നു ടി.വി ബാബു.കേരള പുലയമഹാസഭയുടെ അമരക്കാരനായിരുന്ന അദ്ദേഹം എണ്ണമറ്റ സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.

   BEST PERFORMING STORIES:ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ആരോഗ്യനിലയിൽ പുരോഗതി; മരുന്നുകളോട് പ്രതികരിക്കുന്നു [PHOTO]മോഹന്‍ലാൽ കോവിഡ് ബാധിച്ച് മരിച്ചെന്ന വ്യാജവാര്‍ത്ത: യുവാവ് അറസ്റ്റിൽ [NEWS]'ഒരിക്കലും മറക്കില്ല': നരേന്ദ്ര മോദിക്കും ഇന്ത്യക്കാർക്കും നന്ദി പറഞ്ഞ് ഡൊണാള്‍ഡ് ട്രംപ് [NEWS]

   തൃശൂര്‍ താലൂക്കിലെ ഇഞ്ചമുടി വില്ലേജില്‍ മാട്ടുമ്മലില്‍ കര്‍ഷക തൊഴിലാളികളായ തെക്കുംപാടന്‍ വേലായുധന്റേയും തങ്കമണിയുടേയും മൂത്തമകനായ ടി.വി. ബാബു കെപിഎംഎസ് കുറുമ്പിലാവ് ശാഖ സെക്രട്ടറിയായാണ് പൊതുജീവിതം ആരംഭിക്കുന്നത്. പിന്നീട് കെപിഎംഎസ് തൃശൂര്‍ യൂണിയന്‍ സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന അസി.സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന ഉപദേശക സമിതി ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

   1995-2005 കാലയളവില്‍ രണ്ട് തവണയായി ചാഴൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായും 2005 മുതല്‍ 2008 വരെ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2015 ല്‍ ബിഡിജെഎസ് രൂപീകരിച്ചപ്പോള്‍ സ്ഥാപക ജനറല്‍ സെക്രട്ടറിയായി. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാട്ടിക നിയോജകമണ്ഡലത്തില്‍ നിന്നും 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ നിന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് മികച്ച പ്രകടനം കാഴ്ച്ച വെച്ചിരുന്നു.   ബാബുവിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചിട്ടുണ്ട്.  കേരളത്തിൽ അഭിനന്ദനാർഹമായ പ്രവർത്തനങ്ങൾ കാഴ്ച വച്ചിട്ടുള്ള വ്യക്തിയാണ് ബാബു.  പാവങ്ങളെ സഹായിക്കാനും സാമൂഹിക നവീകരണത്തിനുമുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ ശ്രദ്ധേയമായമാണ്. മരണത്തിൽ ദുഃഖം അറിയിച്ച് മോദി ട്വിറ്ററിൽ കുറിച്ചു..

   First published:
   )}