നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ബിഡിജെഎസിൽ ഭിന്നത രൂക്ഷം; ബിജെപി ബന്ധം അവസാനിപ്പിച്ച് മുഖ്യ മുന്നണികളില്‍ ഒന്നിന്റെ ഭാഗമാകണമെന്ന് ഒരു വിഭാഗം

  ബിഡിജെഎസിൽ ഭിന്നത രൂക്ഷം; ബിജെപി ബന്ധം അവസാനിപ്പിച്ച് മുഖ്യ മുന്നണികളില്‍ ഒന്നിന്റെ ഭാഗമാകണമെന്ന് ഒരു വിഭാഗം

  ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച നാലു മണ്ഡലങ്ങളിലും കാര്യമായ ബി ജെ പി പിന്തുണ ലഭിക്കാത്തതാണ് ബി ഡി ജെ എസിൽ പൊട്ടിത്തെറിയായത്.

  vellapalli and son

  vellapalli and son

  • News18
  • Last Updated :
  • Share this:
   ആലപ്പുഴ: ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ ബിഡിജെഎസിൽ ഭിന്നത രൂക്ഷം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് ബിജെപി ബന്ധം അവസാനിപ്പിച് മുഖ്യ മുന്നണികളിൽ ഒന്നിന്റെ ഭാഗമാകണം എന്ന് ഒരു വിഭാഗം എസ് എൻ ഡി പി നേതാക്കൾ. വാർഷിക പൊതുയോഗത്തിന് എത്തിയ നേതാക്കൾ വെള്ളാപ്പള്ളി നടേശനെ കണ്ടാണ് ഈ ആവശ്യം മുന്നോട്ടുവെച്ചത്. ബിജെപി വീണ്ടും രാജ്യത്ത് അധികാരത്തിൽ എത്തിയാൽപ്പോലും സമുദായത്തിന് അത് ഗുണമാവില്ല എന്നാണ് ഇവരുടെ വാദം. .

   ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച നാലു മണ്ഡലങ്ങളിലും കാര്യമായ ബി ജെ പി പിന്തുണ ലഭിക്കാത്തതാണ് ബി ഡി ജെ എസിൽ പൊട്ടിത്തെറിയായത്. ബിഡിജെഎസ്- എൻഡിഎ ബന്ധം അവസാനിപ്പിക്കണം. എൻ ഡി എ വീണ്ടും രാജ്യത്ത് അധികാരത്തിലെത്തി ബിഡിജെഎസിന് പേരിനു ചില പദവികൾ നൽകിയാൽപ്പോലും അത് സമുദായത്തിന് ഗുണമാകില്ല. നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് ബിഡിജെഎസ് യുഡിഎഫിന്റെയോ എൽഡിഎഫിന്റെയോ ഭാഗമാകണം - നേതാക്കൾ ആവശ്യപ്പെട്ടു. കൂടിക്കാഴ്ചയ്ക്കു ശേഷം നടന്ന വാർഷിക പൊതുയോഗ പ്രസംഗത്തിൽ വെള്ളാപ്പള്ളി നടേശൻ സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയെയും വാനോളം പുകഴ്ത്തി.

   ഇടതു സർക്കാരിനെ അകറ്റാനാവില്ലെന്ന് തുഷാറിനെ വേദിയിലിരുത്തി വെള്ളാപ്പള്ളി വ്യക്തമാക്കി. ജില്ലയിൽ ശക്തമായ സ്വാധീനമുണ്ടായിരുന്ന ജെഎസ്എസ് ദുർബലമായ സാഹചര്യത്തിൽ ആ ഇടമാണ് ബി ഡി ജെ എസിൽ ഒരു വിഭാഗം നേതാക്കൾ ലക്ഷ്യമിടുന്നത്. ഇടതു വലതു മുന്നണികളിലേതിലേക്ക് പോയാലും ജയ സാധ്യതയുള്ള 10 മുതൽ 15 വരെ നിയമസഭാ സീറ്റുകളാണ് ഉന്നം. തുഷാറിന്റെ കടുംപിടിത്തം കൊണ്ടുമാത്രമാണ് ബിഡിജെഎസ് എൻ ഡി എയിൽ തുടരുന്നത്. വീണ്ടും അധികാരത്തിലെത്തിയാൽ കേന്ദ്ര സഹമന്ത്രി സ്ഥാനമാണ് തുഷാറിന് കിട്ടിയ വാഗ് ദാനം. വെള്ളാപ്പള്ളി നടേശൻ ഇടതുപക്ഷത്തെ ശക്തമായി പിന്തുണക്കുന്നതിന്റെ പേരിൽ ബിജെപി സംസ്ഥാന ഘടകത്തിന്റെ കടുത്ത പ്രതിഷേധം നേരിടുകയാണ് തുഷാർ.
   Published by:Gowthamy GG
   First published:
   )}