ബിജെപി കേന്ദ്രനേതൃത്വം നീതി കാട്ടുന്നില്ല; അരൂരിൽ മത്സരിക്കാനില്ലെന്ന് BDJS
ബിജെപി കേന്ദ്രനേതൃത്വം നീതി കാട്ടുന്നില്ല; അരൂരിൽ മത്സരിക്കാനില്ലെന്ന് BDJS
രാജ്യസഭാ സീറ്റ് ഉൾപ്പെടെ നൽകിയ വാഗ്ദാനങ്ങൾ ബിജെപി സർക്കാർ പാലിക്കുന്നില്ലെന്ന പരാതിയാണ് മത്സരത്തിൽ നിന്ന് മാറി നിൽക്കാനുള്ള ബിഡിജെഎസ് തീരുമാനത്തിന് പിന്നിൽ.
ആലപ്പുഴ: എൻ ഡി എ സംസ്ഥാന ഘടകത്തിൽ പൊട്ടിത്തെറി. അരൂരിൽ മത്സരിക്കാനില്ലെന്ന് ബിഡിജെഎസ് വ്യക്തമാക്കി. ബിജെപി കേന്ദ്രനേതൃത്വം ബിഡിജെഎസിനോട് നീതി കാട്ടുന്നില്ലെന്ന് ആരോപിച്ചാണ് തീരുമാനം. അമിത് ഷായുമായി ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്ന് ബിഡിജെഎസ് ചെയർമാൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
രാജ്യസഭാ സീറ്റ് ഉൾപ്പെടെ നൽകിയ വാഗ്ദാനങ്ങൾ ബിജെപി സർക്കാർ പാലിക്കുന്നില്ലെന്ന പരാതിയാണ് മത്സരത്തിൽ നിന്ന് മാറി നിൽക്കാനുള്ള ബിഡിജെഎസ് തീരുമാനത്തിന് പിന്നിൽ. ഓരോ തെരഞ്ഞെടുപ്പിലും വെറുതെ മത്സരിച്ചിട്ട് കാര്യമില്ലെന്ന് ബിഡിജെഎസ് സംസ്ഥാന കൗൺസിൽ യോഗത്തിൽ അംഗങ്ങൾ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന എൻഡിഎ യോഗത്തിലും ബിഡിജെഎസ് പ്രതിനിധികൾ ഇക്കാര്യം ഉന്നയിച്ചിരുന്നു.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എൽഡിഎഫുമായി അടുത്തു നിൽക്കെയാണ് ബിഡിജെഎസ് തീരുമാനം എന്നതും ശ്രദ്ധേയമാണ്. അമിത്ഷായുമായി ചർച്ച ചെയ്ത് അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് ബിഡിജെഎസ് ചെയർമാൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.