• HOME
  • »
  • NEWS
  • »
  • kerala
  • »
  • തുഷാറിന്‍റെ ഫേസ്ബുക്ക് പേജിൽ മുഖ്യമന്ത്രിക്കും പ്രശാന്തിനും പ്രശംസ; അഡ്മിനെ BDJS പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി

തുഷാറിന്‍റെ ഫേസ്ബുക്ക് പേജിൽ മുഖ്യമന്ത്രിക്കും പ്രശാന്തിനും പ്രശംസ; അഡ്മിനെ BDJS പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി

കിരൺ ചന്ദ്രനെ പാർട്ടിയുടെ ഔദ്യോഗികസ്ഥാനത്തു നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി ജനറൽ സെക്രട്ടറി ടി.വി.ബാബു അറിയിച്ചു.

തുഷാർ വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട വിവാദ പോസ്റ്റ്

തുഷാർ വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട വിവാദ പോസ്റ്റ്

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: മുഖ്യമന്ത്രിയെയും വട്ടിയൂർക്കാവിൽ വിജയിച്ച സി.പി.എം സ്ഥാനാർത്ഥി വി.കെ പ്രശാന്തിനെയും പ്രകീർത്തിച്ച് തുഷാർ വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റിട്ട സംഭവത്തിൽ അഡ്മിനെ പുറത്താക്കി ബി ഡി ജെ എസ്. തുഷാർ വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് പേജിന്‍റെ അഡ്മിൻ ആയിരുന്ന കിരൺ ചന്ദ്രനെ പാർട്ടിയുടെ ഔദ്യോഗികസ്ഥാനത്തു നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി ജനറൽ സെക്രട്ടറി ടി.വി.ബാബു അറിയിച്ചു.

    കിരൺ ചന്ദ്രൻ ചെയ്ത പ്രവർത്തി പാർട്ടി നിലപാടിനും കാഴ്ചപ്പാടുകൾക്കും വിരുദ്ധവും തന്മൂലം പാർട്ടി വിരുദ്ധതയും ആണെന്ന് സംസ്ഥാന കൗൺസിൽ വിലയിരുത്തി. അതുകൊണ്ട് തന്നെ ഇതിനെ വളരെ ഗൗരവപരമായ തെറ്റായി കണ്ടുകൊണ്ടാണ് സംസ്ഥാന കൗൺസിൽ അടിയന്തിരമായി കൂടി ഈ അച്ചടക്ക നടപടി കൈക്കൊണ്ടതെന്നും ടി. വി. ബാബു അറിയിച്ചു.

    തുഷാറിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ മുഖ്യമന്ത്രിയും മേയര്‍ ബ്രോയും; അഡ്മിന് അബദ്ധം പറ്റിയതാണെന്ന് വിശദീകരണം

    'പിന്നാക്കക്കാരനായ മുഖ്യമന്ത്രിയും മുന്നോക്ക ഭൂരിപക്ഷ മണ്ഡലത്തില്‍ നിന്ന് വിജയിച്ച പിന്നാക്കക്കാരനും ഒരുമിച്ചു തലയുയര്‍ത്തി നില്‍ക്കുന്ന ഈ കാഴ്ച കേരളത്തിലെ അധ:സ്ഥിത ജനവിഭാഗങ്ങള്‍ക്ക് ഏറെ പ്രതീക്ഷ പകരുന്നതാണ്' എന്ന കുറിപ്പോടെയായിരുന്നു തുഷാർ വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് പേജിൽ മുഖ്യമന്ത്രിയും പ്രശാന്തും ഒന്നിച്ചുനിൽക്കുന്ന ചിത്രം പങ്കുവെച്ചത്.

    First published: