ദാസ്യവേലയ്ക്ക് ഇരന്നുനിൽക്കണമെന്ന മൂന്നു മുന്നണികളുടെയും അഹങ്കാരത്തെ ഭേദിക്കും; മുന്നറിയിപ്പുമായി BDJS

ബിഡിജെഎസിന്റെ ശക്തി അളക്കുവാൻ ഈ ഉപതെരഞ്ഞെടുപ്പുകൾ ധാരാളമാണെന്നും ജനറൽ സെക്രട്ടറി ജനറൽ സെക്രട്ടറി ടി.വി.ബാബു

news18-malayalam
Updated: October 1, 2019, 7:26 PM IST
ദാസ്യവേലയ്ക്ക് ഇരന്നുനിൽക്കണമെന്ന മൂന്നു മുന്നണികളുടെയും അഹങ്കാരത്തെ ഭേദിക്കും; മുന്നറിയിപ്പുമായി BDJS
bdjs
  • Share this:
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ മൂന്നു മുന്നണികളിൽനിന്നും അകലം പാലിക്കാൻ ബിഡിജെഎസ്. ദാസ്യവേലയ്ക്ക് ഇരന്നുനിൽക്കണമെന്ന മൂന്നു മുന്നണികളുടെയും അഹങ്കാരത്തെ ഭേദിക്കുകയാണ് തങ്ങളുടെ മൗലികമായ ചുമതലയെന്ന് ബിഡിജെഎസ് ജനറൽ സെക്രട്ടറി ജനറൽ സെക്രട്ടറി ടി.വി.ബാബു പറഞ്ഞു. ബിഡിജെഎസിന്റെ ശക്തി അളക്കുവാൻ ഈ ഉപതെരഞ്ഞെടുപ്പുകൾ ധാരാളമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ടി.വി.ബാബുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ബിഡിജെഎസിന്റെ ശക്തി അളക്കുവാൻ ഈ ഉപതെരഞ്ഞെടുപ്പുകൾ ധാരാളം.
നിലപാടുകൾ തുറന്നു പറയും, ധീരമായി മുന്നേറും. ആർക്കും ഭാരവും ബാദ്ധ്യതയുമാകാതെ രാഷ്ട്രീയ മുന്നേറ്റത്തിന് കേരളത്തിൽ ധാരാളം ഇടമുണ്ട്. പാർശ്വവൽക്കരിക്കപ്പെട്ട
ദരിദ്ര ജനതക്ക് അധികാര വസരങ്ങൾ പങ്കിടാൻ മൂന്നു മുന്നണികളും തയ്യാറല്ല.ബി ഡി ജെ എസിനു മുന്നിൽ മൂന്നു മുന്നണിയും ഒരു പോലെയാണ്. അവരുടെ ദാസ്യവേലക്ക് ഇരന്നു നിൽക്കണമെന്ന അഹങ്കാരത്തെ ഭേദിക്കുകയാണ് ഞങ്ങളുടെ മൗലികമായ ചുമതല. അതിനു വൈകിയത് ഞങ്ങളുടെ മാത്രം കുറ്റമാണ്. ബി ഡി ജെ എസ് സ്വന്തം അനുഭവത്തിലൂടെ പഠിച്ചു കൊണ്ടിരിക്കുന്നു.
ലോകാരാധ്യരായി ഉയർന്നു വന്ന ബഹു: ശ്രീ. നരേന്ദ്ര മോഡിജി യോടും ശ്രീ: അമിത്ഷാ ജിയോടും
ഓർമ്മിപ്പിക്കാനുള്ളത് ഇത്രമാത്രം " ആനയെ കൊടുത്താലും ആശകൊടുക്കരുതേ "

ബി ഡി ജെ എസ് അണികൾ ക്ഷമാപൂർവ്വം കാത്തിരിക്കുക. അഭിമാനകരമായ രാഷ്ട്രീയ അദ്ധ്വാനത്തിന് തയ്യാറാവുക.
ടി.വി.ബാബു,
ജനറൽ സെക്രട്ടറി
ബി ഡി ജെ എസ്.
First published: October 1, 2019, 7:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading