• HOME
 • »
 • NEWS
 • »
 • kerala
 • »
 • BEAR WHO WENT IN SEARCH OF HONEY CAUGHT IN A TRAP

കരടി 'ഹണിട്രാപ്പിൽ' കുടുങ്ങി; വനം വകുപ്പ് ചികിത്സയ്ക്കു ശേഷം വനത്തിൽ തുറന്നുവിട്ടു

മരം മുറിച്ചിട്ടിട്ടും പോകാത്തതിനാല്‍ മയക്ക് വെടി വച്ച് കരടിയെ പിടിക്കുകയായിരുന്നു. ഏകദേശം രണ്ട് വയസ് പ്രായമുള്ള കരടിയെ അയ്യര്‍പാടിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി.

bear_valppara

bear_valppara

 • Share this:
  തൃശൂർ: തേൻ കുടിക്കാൻ മരത്തിൽ കയറി കുടുങ്ങിയ കരടിയെ വനപാലകർ രക്ഷപെടുത്തി. മയക്കുവെടി വെച്ച് പിടികൂടിയ കരടിയെ പിന്നീട് കാടമ്പാറക്ക് അടുത്തുള്ള പുനാച്ചി എസ്റ്റേറ്റിൽ തുറന്നു വിട്ടു. വാൽപ്പാറ വാട്ടര്‍ഫാള്‍ എസ്റ്റേറ്റ് പത്താം നമ്പര്‍ ഫീല്‍ഡില്‍ ചൗക്ക് മരത്തില്‍ കണ്ട തേനീച്ച കൂട്ടില്‍ നിന്ന് തേന്‍ എടുക്കുന്നതിനിടെയാണ് വലത് കാല്‍ മരത്തിനിടയില്‍ കുടുങ്ങിയത്. തേയില തോട്ടത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ ശനിയാഴ്ചയാണ് കരടി മരത്തില്‍ ഇരിക്കുന്നത് കണ്ടത്.

  വിവരം അറിഞ്ഞ് വനപാലകർ സ്ഥലത്ത് എത്തിയെങ്കിലും കരടി തനിയെ പോകും എന്ന് കരുതി തിരിച്ച് പോയി. പിറ്റേ ദിവസം വന്ന് നോക്കിയപ്പോഴും കരടി അവിടെത്തന്നെ ഇരിക്കുകയായിരുന്നു. തുടര്‍ന്ന് തീ പന്തങ്ങള്‍ കത്തിച്ച് കാണിച്ചെങ്കിലും പോയില്ല. ഇതോടെയാണ് കരടി അപകടത്തിൽപ്പെട്ടതാണെന്ന് മനസിലായത്. തുടര്‍ന്ന് മരം മുറിച്ചിട്ടിട്ടും പോകാത്തതിനാല്‍ മയക്ക് വെടി വച്ച് കരടിയെ പിടിക്കുകയായിരുന്നു. ഏകദേശം രണ്ട് വയസ് പ്രായമുള്ള കരടിയെ അയ്യര്‍പാടിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി.

  കരടിയെ ജനവാസ കേന്ദ്രത്തിനടുത്ത് തുറന്നു വിടുന്നത് നാട്ടുകാർ സമ്മതിക്കാത്ത സാഹചര്യത്തിൽ കാടമ്പാറക്ക് അടുത്തുള്ള പുനാച്ചി എസ്റ്റേറ്റിൽ തുറന്നു വിട്ടു. വാട്ടർഫാൾസ് എസ്റ്റേറ്റിൽ കരടിയെ തുറന്ന് വിടുന്നതിന് നാട്ടുകാർ സമ്മതിക്കാത്തതിനാൽ കാടബാറ അടുത്തുള്ള പുനാച്ചി എസ്റ്റേറ്റിൽ തുറന്ന് വിട്ടു. എ സി എഫ് സെൽവം, റേഞ്ച് ഓഫീസർ ജയചന്ദ്രൻ, വനം വകുപ്പ് ഡോക്ടർ സുകുമാരൻ, ഫോറസ്റ്റ് മുനിയാണ്ടി എന്നിവരുടെ യുടെ നേതൃത്വത്തിൽ ആയിരുന്നു കരടിയെ രക്ഷിച്ചത്.

  വാല്‍പ്പാറ മേഖലയില്‍ ഈയിടെയായി കരടികളുടെ എണ്ണം കൂടുന്നുണ്ട്. കരടികള്‍ തൊഴിലാളികളെ ആക്രമിക്കുന്നതും പതിവായി. ഒരു വര്‍ഷത്തിനുള്ളില്‍ വാല്‍പ്പാറയില്‍ രണ്ട് പേര്‍ കരടിയുടെ ആക്രമണത്തില്‍ മരിച്ചു. രണ്ട് പേര്‍ ചികിത്സയിലുമാണ്.

  WATCH VIDEO: മൂന്ന് പൂച്ചക്കുഞ്ഞുങ്ങൾക്ക് കാവലായി നായ; വൈറൽ വീഡിയോ കണ്ടത് നിരവധി പേർ

  രാജ്യ-ദേശ അതിര്‍വരമ്പുകളില്ലാതെ, പട്ടിയും പൂച്ചയും ബദ്ധവൈരികളാണന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നിരുന്നാലും, അവരുടെ ഏറ്റുമുട്ടൽ ഭാവനകൾക്ക് വിപരീതമായി, അവർ ഒരുമിച്ച് കളിക്കുന്ന ഒരു വീഡിയോ ഇന്റർനെറ്റിൽ ശ്രദ്ധയാകർഷിക്കുന്നു. അനതിസാധാരണമായ ഈ ജീവികൾ പലപ്പോഴും അവരുടെ ഭംഗി കൊണ്ട് ആളുകളെ വിസ്മയിപ്പിക്കാറുണ്ട്. അത്തരത്തിൽ ഒരു നായയും പൂച്ചക്കുട്ടികളും തമ്മിലുള്ള മനോഹരമായ ഒരു വീഡിയോയാണ് ഇന്റർനെറ്റിൽ സ്ഥാനം പിടിച്ചിരിക്കുന്നത്.

  മൂന്ന് പൂച്ചക്കുട്ടികളെ ഒരു നായ ഉത്തരവാദിത്വത്തോടെ നോക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ ആകർഷിച്ചിരിക്കുന്നത്. സമൂഹ മാധ്യമമായ റെഡിറ്റിലാണ് വീഡിയോ ദൃശ്യങ്ങൾ പങ്കു വെച്ചിരിക്കുന്നത്. ഒരു മുറിയിൽ മൂന്ന് പൂച്ചക്കുട്ടികൾ കളിക്കുന്നതായി കാണാം. അവയെ സസൂക്ഷ്മം വീക്ഷിച്ചു കൊണ്ട് ഒരു പട്ടിയും അവർക്കരികിൽ ഉണ്ട്. പൂച്ചക്കുട്ടികളിൽ ഒരെണ്ണം, നായ്ക്കു ചുറ്റും കളിക്കുന്നതും കാണാം. വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെയാണ്, “എനിക്ക് പെൺകുട്ടികൾക്ക് ഇടാവുന്ന 3 പേരുകൾ വേണം. നായ അവരുടെ ആയ മാത്രമാണ്.”


  ഓഗസ്റ്റ് 22നാണ് ഈ രസകരമായ വീഡിയോ പങ്ക് വെയ്ക്കപ്പെട്ടത്. വീഡിയോ ഇതു വരെ, 30,000ത്തിലധികം അപ്പ്വോട്ടുകള്‍ നേടിക്കഴിഞ്ഞു, കൂടാതെ ടണ്‍ കണക്കിന് കമന്റുകളും. ബ്ലോസം, ബബ്ബിള്‍സ്, ബട്ടര്‍ക്യാപ്പ് തുടങ്ങിയ രസകരമായ പേരുകളും ഈ മൂവര്‍ സംഘത്തിനായ് റെഡ്ഡിറ്റ് ഉപയോക്താക്കള്‍ കമന്റ് ചെയ്തിട്ടുണ്ട്. അതില്‍ ഒരാള്‍ ശുപാര്‍ശ ചെയ്യുന്ന പേരുകള്‍ സോള്‍ട്ട്, പെപ്പര്‍, ഷുഗര്‍ എന്നാണ്. അതേ സമയം, ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ മനം കവര്‍ന്നിരിക്കുകയാണ് ഈ മൂന്ന് പൂച്ചക്കുട്ടികള്‍. ‘ഞാന്‍ ഇത് ഒരു മുഴുനീള പിപിജി പ്രതീക്ഷിച്ചായിരുന്നു തുറന്നു നോക്കിയത്, എന്തായാലും നിരാശപ്പെടേണ്ടി വന്നില്ല,’ എന്ന് ഒരു ഉപയോക്താവ് അഭിപ്രായം രേഖപ്പെടുത്തുമ്പോള്‍, മറ്റൊരാള്‍ പറയുന്നത്, ‘അതെന്തായാലും രസമായിട്ടുണ്ട്, ബിബ്ബിറ്റി, ബോബിറ്റി, ബൂ എന്നാണ് ഞാന്‍ ഇവര്‍ക്ക് നിര്‍ദ്ദേശിക്കാന്‍ ഉദ്ദേശിക്കുന്ന പേരുകള്‍.’ മൂന്നാമതൊരാള്‍ പറയുന്നത്, ‘നിങ്ങള്‍ക്ക് രണ്ട് പൂച്ചക്കുട്ടികള്‍ മതി . . . ആ കാലികോയെ കൊണ്ടുവരാനായി ഞാന്‍ ഒരു വിമാനം ബുക്ക് ചെയ്തു കഴിഞ്ഞു!!! അയ്യട,’ എന്നാണ്.

  Also Read- 'സമയം നിശ്ചലമായി നില്‍ക്കുന്ന സ്ഥലം'; 130 വര്‍ഷം പഴക്കമുള്ള ഈ ഫാം ഹൗസ് നിങ്ങളെ ആശ്ചശ്യപ്പെടുത്തും

  എത്ര കണ്ടാലും മതിവരാത്തതും മടുപ്പിക്കാത്തതുമായ ജീവികളാണ് പട്ടിയും പൂച്ചയും. അതിനാൽ തന്നെ ആളുകൾക്ക് അത്തരം വീഡിയോകൾ കാണുമ്പോൾ, അവയെക്കുറിച്ച് സംസാരിക്കുന്നത് തടയാൻ കഴിയാറില്ല. നേരത്തെ, ഇന്റർനെറ്റിൽ പ്രചരിച്ചിരുന്ന, ഒരു നായയും, ചെറിയ പൂച്ചക്കുട്ടിയും തമ്മിലുള്ള മനോഹരമായ ഇടപെടൽ കാണിക്കുന്ന വീഡിയോ വല്ലാതെ വൈറൽ ആകുകയും അവരുടെ ചെയ്തികൾ ആളുകളെ രസിപ്പിക്കുകയും ചെയ്തിരുന്നു. 47 സെക്കന്റ് ദൈർഖ്യം വരുന്ന വീഡിയോ ക്ലിപ്പിൽ ഒരു ചെറിയ പൂച്ചക്കുട്ടിക്ക് ചുറ്റും ഒരു നായ വട്ടമിട്ട് നടക്കുന്നതും സൗഹൃദത്തിനായി തന്റെ കൈ പൂച്ചക്കുട്ടിയ്ക്ക് നേരേ നീട്ടുന്നതും വീഡിയോയിൽ കാണാം. അതേസമയം, പൂച്ചക്കുട്ടി, ചുറ്റും നടക്കുന്നതെല്ലാം നിരീക്ഷിച്ച് കൊണ്ടിരിക്കുന്നത് വളരെ ആകർഷണം തോന്നിപ്പിക്കുന്നതാണ്. ഈ വീഡിയോ ക്ലിപ്പ് 13000ത്തിലധികം അപ്‌വോട്ടുകൾ നേടിയിരുന്നു, അതേസമയം, വീഡിയോയുടെ കമന്റ് വിഭാഗത്തിൽ ഉപയോക്താക്കളെ കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു.
  Published by:Anuraj GR
  First published:
  )}