ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ചു; വീഡിയോ വൈറലായതോടെ യുവതി അറസ്റ്റിൽ

പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലായിരുന്നു മർദനം

News18 Malayalam | news18
Updated: October 11, 2019, 8:11 AM IST
ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ചു; വീഡിയോ വൈറലായതോടെ യുവതി അറസ്റ്റിൽ
News 18
  • News18
  • Last Updated: October 11, 2019, 8:11 AM IST
  • Share this:
കൊച്ചി: സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലെ സെ​​ക്യൂ​​രി​​റ്റി ജീ​​വ​​ന​​ക്കാ​​ര​​നെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്ത യുവതി അറസ്റ്റിലായി. ക​​ള​​മ​​ശേ​​രി കു​​സാ​​റ്റ് അ​​ന​​ന്യ കോ​​ള​​ജ് ഹോ​​സ്റ്റ​​ലി​​ലെ മേ​​ട്ര​​ന്‍ കോ​​ഴി​​ക്കോ​​ട് കൊ​​യി​​ലാ​​ണ്ടി ന​​ടു​​വ​​ന്നൂ​​ര്‍ കാ​​വി​​ല്‍​​ദേ​​ശ​​ത്ത് താ​​റോ​​ല്‍​​മി​​ത്ത​​ല്‍ ആ​​ര്യ ബാ​​ല​​ന്‍ (26) ആ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്. പാ​​ര്‍​​ക്കിം​​ഗു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ത​​ര്‍​​ക്ക​​ത്തി​​ന്റെ പേ​​രിലായിരുന്നു മർദനം. രക്ഷപ്പെടുത്താൻ നീക്കം നടന്നുവെങ്കിലും മർദനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും കീഴടങ്ങാൻ പൊലീസ് സമ്മർദം ശക്തമാക്കുകയും ചെയ്തതോടെ ആ​​ര്യ ആലുവ സ്റ്റേഷനിൽ കീ​​ഴ​​ട​​ങ്ങു​​ക​​യാ​​യി​​രു​​ന്നു.

ഒ​​ക്ടോ​​ബ​​ര്‍ ഒ​​ന്നി​​നാ​​യി​​രു​​ന്നു കേ​​സി​​നാ​​സ്പ​​ദ​​മാ​​യ സം​​ഭ​​വം. ആ​​ല​​പ്പു​​ഴ മാ​​വേ​​ലി​​ക്ക​​ര സ്വ​​ദേ​​ശി റി​​ങ്കു (26) വി​​നെ​​യാ​​ണ് ആ​​ര്യ മ​​ര്‍​​ദി​​ച്ച​​ത്. രോ​​ഗി​​ക്കു കൂ​​ട്ടാ​​യി ആ​​ശു​​പ​​ത്രി​​യി​​ല്‍ സ്കൂ​​ട്ട​​റി​​ല്‍ എ​​ത്തി​​യ യു​​വ​​തി വ​​ലി​​യ വാ​​ഹ​​ന​​ങ്ങ​​ള്‍​​ക്ക് പാ​​ര്‍​​ക്ക് ചെ​​യ്യു​​ന്ന സ്ഥ​​ല​​ത്താ​​ണ് സ്കൂ​​ട്ട​​ര്‍ ആ​​ദ്യം പാ​​ര്‍​​ക്ക് ചെ​​യ്ത​​ത്. സെ​​ക്യൂ​​രി​​റ്റി ജീ​​വ​​ന​​ക്കാ​​ര​​ന്‍ സ്കൂ​​ട്ട​​ര്‍ മാ​​റ്റി​​വ​​യ്പി​​ച്ചു. മ​​ട​​ങ്ങി​​യെ​​ത്തി​​യ യു​​വ​​തി മ​​റ്റു വാ​​ഹ​​ന​​ങ്ങ​​ളു​​ടെ ഇ​​ട​​യി​​ലാ​​യ സ്കൂ​​ട്ട​​ര്‍ എ​​ടു​​ത്തു​​ത​​ര​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടു. സ്‌​​കൂ​​ട്ട​​ര്‍ പു​​റ​​ത്തെ​​ടു​​ത്ത​​പ്പോ​​ള്‍ സ്റ്റാ​​ന്‍​​ഡ് ഉ​​ര​​ഞ്ഞെ​​ന്നു പ​​റ​​ഞ്ഞു പ്ര​​കോ​​പി​​ത​​യാ​​യി റി​​ങ്കു​​വി​​ന്‍റെ മു​​ഖ​​ത്ത​​ടി​​ക്കു​​ക​​യും അ​​സ​​ഭ്യം പ​​റ​​യു​​ക​​യു​​മാ​​യി​​രു​​ന്നു.

Also Read- വിവാഹത്തിന് മുൻപ് 'ടോയിലറ്റ് സെൽഫി'; മധ്യപ്രദേശിലെ പുതിയ ആചാരത്തിന് പിന്നിൽ എന്ത് ?

മാ​​ധ്യ​​മ​​ങ്ങ​​ളി​​ല്‍ വാ​​ര്‍​​ത്ത​​യാ​​കു​​ക​​യും മ​​ര്‍​​ദ​​ന രം​​ഗം സോ​​ഷ്യ​​ല്‍ മീ​​ഡി​​യ​​യി​​ല്‍ വൈ​​റ​​ലാ​​കു​​ക​​യും ചെ​​യ്തെ​​ങ്കി​​ലും പൊ​​ലീ​​സ് ന​​ട​​പ​​ടി​​യെ​​ടു​​ക്കാ​​ന്‍ ആ​​ദ്യം ത​​യാ​​റാ​​യി​​ല്ല. സ​​ഹ​​ക​​ര​​ണ മേ​​ഖ​​ല​​യി​​ലെ സം​​ഘ​​ട​​ന​​യു​​ടെ നേ​​താ​​വാ​​ണ് ആ​​ര്യ​​യു​​ടെ പി​​താ​​വ്. പ്ര​​തി​​ഷേ​​ധം ക​​ന​​ത്ത​​തോ​​ടെ സ്റ്റേ​​ഷ​​നി​​ല്‍ ഹാ​​ജ​​രാ​​കാ​​ന്‍ യു​​വ​​തി​​യോ​​ടു പ​​റ​​ഞ്ഞെ​​ങ്കി​​ലും എ​​ത്തി​​യി​​ല്ല. ഹോ​​സ്റ്റ​​ലി​​ലെ​​ത്തി പൊ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്യു​​മെ​​ന്ന് അ​​റി​​യി​​ച്ച​​പ്പോ​​ഴാ​​ണ് അ​​ഭി​​ഭാ​​ഷ​​ക​​നൊ​​പ്പം ഇ​​വ​​ര്‍ ഹാ​​ജ​​രാ​​യ​​ത്.

അ​​കാ​​ര​​ണ​​മാ​​യി മ​​ര്‍​​ദി​​ച്ച​​തി​​നും അ​​സ​​ഭ്യം പ​​റ​​ഞ്ഞ​​തി​​നും സെ​​ഷ​​ന്‍ 323, 294 ബി, 506 (1) ​​എ​​ന്നീ വ​​കു​​പ്പു​​ക​​ള്‍ പ്ര​​കാ​​ര​​മാ​​ണ് കേ​​സെ​​ടു​​ത്തി​​ട്ടു​​ള്ള​​ത്. കു​​സാ​​റ്റി​​ലെ പ​​ട്ടി​​ക​​ജാ​​തി വി​​ഭാ​​ഗ​​ക്കാ​​രാ​​യ വി​​ദ്യാ​​ര്‍​​ഥി​​ക​​ള്‍​​ക്കാ​​യു​​ള്ള ഹോ​​സ്റ്റ​​ലി​​ലെ മേ​​ട്ര​​നാ​​യ ആ​​ര്യ ബാ​​ല​​നെ​​തി​​രേ വ​​കു​​പ്പു​​ത​​ല ന​​ട​​പ​​ടി വ​​രും. കേ​​സ് സം​​ബ​​ന്ധി​​ച്ച റി​​പ്പോ​​ര്‍​​ട്ട് കു​​സാ​​റ്റ് ര​​ജി​​സ്ട്രാ​​ര്‍​​ക്ക് കൈ​​മാ​​റു​​മെ​​ന്നു ചീ​​ഫ് വാ​​ര്‍​​ഡ​​ന്‍ പ​​റ​​ഞ്ഞു. മൂ​​ന്ന് വ​​ര്‍​​ഷ​​ത്തെ ക​​രാ​​ര്‍ ജീ​​വ​​ന​​ക്കാ​​രി​​യാ​​ണ് ആ​​ര്യ. വ​​രു​​ന്ന മാ​​ര്‍​​ച്ചി​​ല്‍ ക​​രാ​​ര്‍ കാ​​ലാ​​വ​​ധി അ​​വ​​സാ​​നി​​ക്കും.

First published: October 11, 2019, 8:11 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading