കൊച്ചി : ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ നിർണായക വിവരങ്ങൾ ലഭിച്ചതായി ക്രൈംബ്രാഞ്ച്. കേസുമായി ബന്ധപ്പെട്ട് കൊല്ലത്തും കാസർകോടും ചില വീടുകളിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. പ്രതികൾക്ക് സഹായം നൽകിയെന്ന് സംശയിക്കുന്ന ഡോക്ടറുടെയും ഭാര്യയുടെയും വീടുകളിലായിരുന്നു റെയ്ഡ്.ഇവർക്ക് കേസിലെ മുഖ്യപ്രതിയായ രവി പുജാരിയുമായി ബന്ധമുണ്ടെന്നാണ് സംശയം. അക്രമികൾക്ക് നടി ലീന മരിയാ പോളിനെക്കുറിച്ച് വിവരങ്ങൾ നൽകിയതും കൊച്ചിയിൽ താമസസൗകര്യം ഒരുക്കിയതും ഇവരാണെന്നാണ് സംശയിക്കുന്നത്.
വെടിവെപ്പ് സംഭവത്തിൽ പ്രാദേശിക സഹായം നൽകിയ സംഘത്തിലെ പ്രധാന കണ്ണിയാണ് കൊല്ലം സ്വദേശിയായ ഡോക്ടറെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം.. കൊല്ലം അഞ്ചലിലുള്ള ഡോക്ടറുടെ സ്വന്തം വീട്ടിലും കാഞ്ഞങ്ങാട്ടുള്ള ഭാര്യ വീട്ടിലും വെള്ളിയാഴ്ച ഒരേ സമയമാണ് പരിശോധന നടന്നത്. ഏതാനും ദിവസം മുൻപ് വീട്ടിലെത്തിയ ഡോക്ടർ പാസ്പോർട്ട് ശേഖരിച്ച് പോയതായാണ് വിവരം ലഭിച്ചത്. വിദേശത്തേക്ക് കടക്കാതിരിക്കാൻ ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുനതിനെ കുറിച്ച് ആലോചിക്കുകയാണ് അന്വേഷണ സംഘം.
ഇക്കഴിഞ്ഞ ഡിസംബർ 15 നാണ് നടിയായ ലീനയുടെ ഉടമസ്ഥതയിൽ കൊച്ചി പനമ്പിള്ളി നഗറിലുള്ള ബ്യൂട്ടി പാർലറിനെ നേരെ വെടിവയ്പ്പുണ്ടായത്. വെടിവയ്പ് ഉണ്ടാകുന്നതിന് മുൻപ് തന്നെ ആക്രമണത്തിന് സാധ്യത ഉണ്ടെന്ന് ഇയാൾ പൊലീസിനെ അറിയിച്ചിരുന്നു. വെടിവയ്പിനെക്കുറിച്ച് മുൻകൂർ വിവരം ലഭിച്ചത് എങ്ങനെയെന്ന് വിളിച്ചുവരുത്തി മൊഴിയെടുത്തെങ്കിലും തൃപ്തികരമായ മറുപടി ഉണ്ടായില്ല. ഇതോടെയാണ് ഡോക്ടർ ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലായത്. മലയാളത്തിൽ ഏതാനും സിനിമകൾ നിർമ്മിച്ചിട്ടുള്ള ഡോക്ടർക്ക് ഗുണ്ടാ സംഘങ്ങളുമായി ബന്ധം ഉണ്ടെന്നും കണ്ടത്തിയിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.