ബ്യൂട്ടി പാര്‍ലർ വെടിവയ്പ്: രവി പൂജാര ഭീഷണിപ്പെടുത്തുന്നതായി ലീന മരിയ പോൾ

ഇത് രണ്ടാം തവണയാണ് ലീന പൊലീസിന് മുന്നിൽ ഹാജരായി മൊഴി നൽകുന്നത്.

news18india
Updated: January 21, 2019, 8:43 AM IST
ബ്യൂട്ടി പാര്‍ലർ വെടിവയ്പ്: രവി പൂജാര ഭീഷണിപ്പെടുത്തുന്നതായി ലീന മരിയ പോൾ
ലീന മരിയ പോൾ
  • Share this:
കൊച്ചി : അധോലോക നായകൻ രവി പൂജാര തന്നെ വീണ്ടും ഭീഷണിപ്പെടുത്തുന്നതായി നടി ലീന മരിയ പോൾ. പൊലീസിന് നല്‍കിയ മൊഴിയിലാണ് ഇവര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കൊച്ചിയിൽ വെടിവയ്പുണ്ടായ ബ്യൂട്ടി പാര്‍ലറിന്റെ ഉടമയായ ലീന ഇത് രണ്ടാം തവണയാണ് പൊലീസിന് മുന്നിൽ ഹാജരായി മൊഴി നൽകുന്നത്. അഭിഭാഷകന്റെ വീട്ടിൽ വച്ചായിരുന്നു മൊഴിയെടുപ്പ്.

Also Read-നടി ലീനയുടെ ബ്യൂട്ടി പാർലറിനു നേരെ അധോലോക സംഘത്തിന്‍റെ വെടിവെപ്പ്

വെടിവയ്പിന് പിന്നിൽ അധോലോക നേതാവ് രവി പൂജാരയ്ക്ക് പങ്കുണ്ടെന്ന് ലീന തുടക്കത്തിൽ തന്നെ ആരോപിച്ചിരുന്നു. എന്നാൽ ഇയാളുമായി ലീനയ്ക്ക് എന്ത് ഇടപാടാണ് ഉണ്ടായിരുന്നതെന്ന കാര്യത്തിൽ കൃത്യമായ വിശദീകരണം ഉണ്ടാകാത്ത സാഹചര്യത്തിലാണ് പൊലീസ് വീണ്ടും മൊഴിയെടുപ്പ് നടത്തിയത്. മൂന്നാഴ്ച മുൻപ് തന്നെ ഹാജരാകാന്‍ അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ലീന എത്തിയിരുന്നില്ല. തുടർന്ന് പൊലീസ് ഇവർക്ക് നോട്ടീസ് അയച്ചതിന് പിന്നാലെയാണ് മൊഴി നൽകാനെത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര എ സി പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്.

ഇക്കഴിഞ്ഞ ഡിസംബർ 15 നാണ് ലീനയുടെ ഉടമസ്ഥതയിൽ കൊച്ചി പനമ്പള്ളി നഗറിലുള്ള ആഢംബര ബ്യൂട്ടി പാര്‍ലറിന് നേര്‍ക്ക് വെടിവയ്പ്പുണ്ടായത്.

First published: January 21, 2019, 8:11 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading