കൊച്ചി: പനമ്പിള്ളി നഗർ ബ്യൂട്ടി പാർലർ വെടിവെപ്പ് കേസ് സംബന്ധിച്ച് അന്വേഷണം നിർണായക വഴിത്തിരിവിലേക്ക്. കഴിഞ്ഞ രണ്ടുദിവസമായി അധോലോക നേതാവ് പൂജാരിയെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ട് നീങ്ങുന്നത്. രവി പൂജാരി ലീന മരിയ പോൾ എന്ന ബ്യൂട്ടിപാർലർ ഉടമയെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി എന്ന് നേരത്തെ തന്നെ സമ്മതിച്ചിരുന്നു. ഇതിന് കൊട്ടേഷൻ നൽകിയവരെ സംബന്ധിച്ചുള്ള വ്യക്തമായ വിവരങ്ങൾ ആണ് ഇപ്പോൾ ലഭിക്കുന്നത്.
കാസർഗോഡ് സ്വദേശി ജിയ, മൈസൂർ സ്വദേശി ഗുലാം എന്നിവർ വഴിയാണ് ഇടപാടുകൾ നടത്തിയത്. ജിയ വഴിയാണ് പെരുമ്പാവൂർ സ്വദേശിയായ ഗുണ്ടാനേതാവ് ഗുലാമിലേക്ക് എത്തുന്നത്. ഗുലാം ആണ് രവി പൂജാരി യുമായുള്ള കൊട്ടേഷൻ ഉറപ്പിക്കുന്നത്. ഇതനുസരിച്ചാണ് ഭീഷണിപ്പെടുത്തുന്ന ടറോൾ രവി പൂജാരി ഏറ്റെടുക്കുന്നത്.
പാർലറിലേക്ക് വെടിവെപ്പ് നടത്താനുള്ള ഉള്ള സാഹചര്യം ഒരുക്കി കൊടുക്കുന്നത് ഗുണ്ടാനേതാവാണ്. വെടിയുതിർത്ത ബിലാൽ, വിപിൻ വർഗീസ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു നാലുമാസത്തോളം കൊച്ചിയിൽ ഒളിവിൽ കഴിഞ്ഞ ശേഷമായിരുന്നു അറസ്റ്റ്. വെടിവെപ്പ് നടത്തുമ്പോൾ ഗുണ്ടാനേതാവ് ജയിലിലും ആയിരുന്നു. ഈ ജയിൽവാസം മുൻകൂട്ടി ആസൂത്രണം ചെയ്തതാണോ എന്ന് പോലും അന്വേഷണസംഘം സംശയിക്കുന്നുണ്ട്.
രവി പൂജാരിയെ ഫോണിൽ വിളിച്ചു ഗുലാം ക്വാട്ടെഷൻ കൈമാറിയതിനു ശേഷം ലീന മരിയ പോളിനെ മൂന്ന് തവണ രവി പൂജാരി ഫോണിൽ വിളിച്ചെന്നു സമ്മതിച്ചട്ടുണ്ട്. വാട്സ്ആപ് കാൾ വഴി ആയിരുന്നു ഫോൺ വിളിച്ചത്.
You may also like:ബ്യൂട്ടിപാർലർ വെടിവെപ്പിൽ പങ്കില്ലെന്ന് രവി പൂജാരി; നടിയെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നതായി കുറ്റസമ്മതം
ലീനയുടെ സുഹൃത്തായ ഡോക്ടറിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. ലീനയുടെയും ഡോക്ടറുടെയും പൊതു സുഹൃത്തായ അജാസ് വഴിയാണ് ലീനയുടെ പക്കൽ ഹവാലയായി കിട്ടിയ 25 കോടി രൂപ ഉണ്ടെന്ന് പെരുമ്പാവൂർ സ്വദേശിയായ ഗുണ്ടാനേതാവിന് വിവരം ലഭിക്കുന്നത്. തുടർന്നാണ് ഇവരെല്ലാം ചേർന്ന് പണം തട്ടിയെടുക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നത്.
You may also like:കൊടകര കുഴല്‍പ്പണക്കേസ്: കെ സുരേന്ദ്രന്റെ സെക്രട്ടറിക്ക് ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്
കടവന്ത്രയിലെ ബ്യൂട്ടി പാർലറിൽ വെടിവെപ്പ് നടത്തിയതിൽ തനിക്ക് പങ്കില്ലെന്ന് രവി പൂജാരി ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു. എന്നാൽ ലീന മരിയ പോളിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടിരുന്നതായും പൂജാരി സമ്മതിച്ചു.
നടി ലീനാ മരിയാ പോളിന്റെ കൈവശം കോടിക്കണക്കിന് രൂപയുടെ സ്വത്ത് ഉണ്ടെന്ന വിവരത്തിന് അടിസ്ഥാനത്തിൽ എറണാകുളത്തുള്ള സംഘമാണ് പണം തട്ടാൻ ക്വട്ടേഷൻ നൽകിയതെന്നാണ് രവി പൂജാരിയുടെ മൊഴി. മംഗലാപുരത്തുള്ള ആളുകൾ വഴിയാണ് എറണാകുളത്ത് നിന്നുള്ള സംഘം രവി പൂജാരിക്ക് ക്വട്ടേഷൻ നൽകിയത്. 25 കോടി രൂപയാണ് ആവശ്യപ്പെട്ടത്.
ഈ തുക കൈമാറണമെന്ന് താൻ നേരിട്ടാണ് ഫോണിൽ വിളിച്ച് ലീന മരിയ പോളിനോട് ആവശ്യപ്പെട്ടതെന്നും രവി പൂജാരി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്നാൽ ഇത് നൽകാൻ ലീന മരിയ പോൾ തയ്യാറായില്ല. ഇതിനെ തുടർന്നാണ് ബ്യൂട്ടിപാർലറിന് നേരെ വെടിവെപ്പ് നടത്തിയത്. ഇതിൽ തനിക്ക് പങ്കില്ല. ബ്യൂട്ടിപാർലറിന് നേരെ വെടിവെക്കാൻ താൻ ആരെയും ചുമതലപ്പെടുത്തിയിരുന്നില്ല എന്നും രവി പൂജാരി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.