കൊച്ചി : ബ്യൂട്ടി പാർലർ വെടിവയ്പ് കേസിൽ നിർണായക വിവരങ്ങള്‍ ലഭിച്ചതായി പൊലീസ്. സംഭവം നടന്ന സമയത്ത് കൊച്ചിയിൽ നിന്ന് മുംബൈയിലേക്ക് ഫോൺ കോളുകൾ പോയിരുന്നുവെന്ന വിവരമാണ് കേസിൽ ഇപ്പോൾ വഴിത്തിരിവായിരിക്കുന്നത്. പ്രദേശത്തെ രണ്ടു ടവറുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇതുസംബന്ധിച്ച വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. ഈ ഫോൺ കോളുകൾ പ്രതികളുടേതാകാം എന്ന നിഗമനത്തിലാണ് പൊലീസ്..ഇതു സംബന്ധിച്ച് കൂടുതൽ സ്ഥിരീകരണങ്ങൾക്കായി അന്വേഷണ സംഘം മുംബൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
അധോലോക നായകൻ രവി പൂജാരിയിൽ നിന്നു ഭീഷണി സന്ദേശങ്ങൾ വന്നതായി പാർലർ ഉടമയും നടിയുമായ ലീന മരിയ പോൾ പൊലീസിൽ പരാതിപ്പെട്ടിരുന്നു.ഫോൺകോളുകൾ വന്നത് മുംബൈയിൽനിന്ന് തന്നെയാണെങ്കിൽ സംഭവത്തിൽ രവി പൂജാരിക്കുള്ള പങ്കിനെക്കുറിച്ചും പൊലീസിന് കൂടുതൽ വ്യക്തത ലഭിച്ചേക്കും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.