“ഇനി അവളുടെ വളയം പിടിക്കാൻ അച്ചായൻ ഇല്ല; അച്ചായനെ അവസാനമായി ഒരു നോക്ക് കാണാൻ അവളും എത്തി” കഴിഞ്ഞ ദിവസം വൈറലായി മാറിയ ഫേസ്ബുക്ക് പോസ്റ്റിലെ കുറിപ്പായിരുന്നു ഇത്. ബസും - ബസ് ഡ്രൈവറും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് പറഞ്ഞ ഈ പോസ്റ്റ് നിരവധി ആളുകളാണ് ഷെയർ ചെയ്തത്.
കോട്ടയം-അയര്‍ക്കുന്നം-മറ്റക്കര-പാലാ-റൂട്ടിലോടുന്ന 'ബീന' എന്ന ബസിന്റെ സാരഥിയായിരുന്നു ജോർജ് ജോസഫ് എന്ന കുഞ്ഞുമോൻ ചേട്ടൻ. രണ്ടു ദിവസം മുൻപായിരുന്നു വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് അദ്ദേഹം അന്തരിച്ചത്. മകളെ പോലെ ബസിനെ സ്നേഹിച്ച കുഞ്ഞുമോൻ ചേട്ടൻ വിടപറഞ്ഞപ്പോൾ വിടചൊല്ലാൻ ബീനയും എത്തി. 35 വർഷങ്ങളോളം നീണ്ട ആത്മബന്ധത്തിന് അങ്ങേയറ്റം അപൂർവവും വികാരനിർഭരമായ നിമിഷങ്ങൾക്കായിരുന്നു കുഞ്ഞുമോൻ ചേട്ടന്റെ സംസ്കാരച്ചടങ്ങ് സാക്ഷ്യ൦ വഹിച്ചത്. ചൊവ്വാഴ്ച പൂമറ്റം പള്ളി സെമിത്തേരിയിൽ നടന്ന ചടങ്ങിലേക്ക് ബീനയും എത്തിയതോടെ അവിടെ കൂടി നിന്നവർക്കെല്ലാം അതൊരു നൊമ്പര കാഴ്ചയായി.
35 വർഷമാണ് ബീനയുടെ സാരഥിയായി കുഞ്ഞുമോൻ ചേട്ടൻ ഉണ്ടായിരുന്നത്. കെ എസ് ആർ ടി സി യിൽ ജോലി ചെയ്തെങ്കിലും സർവീസിൽ നിന്നും വിരമിച്ച ശേഷം ബീനയുടെ വളയം പിടിക്കാനായി അച്ചായൻ തിരികെയെത്തി. പിരിച്ചുവെച്ച മീശയും സൗമ്യശീലനുമായിരുന്നതിനാൽ നാട്ടുകാർക്കും പ്രിയങ്കരനായിരുന്നു.
Also read-
Russia-Ukraine Conflict| യുക്രെയ്നിൽ നിന്ന് മലയാളികളെ നാട്ടിലെത്തിക്കാൻ സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു
പ്രായത്തെ വെല്ലുന്ന ഊര്‍ജവും കൃത്യനിഷ്ഠയുമായിരുന്നു അച്ചായന്റെ പ്രത്യേകതയെന്ന് ബീനാ ബസിന്റെ ഉടമ ബോബി മാത്യുവും പറയുന്നു. അച്ചായനുമായുള്ള ബന്ധം മറക്കാനാവുന്നതല്ലെന്നും അതുകൊണ്ട് തന്നെയാണ് സംസ്കാരച്ചടങ്ങിൽ ബസ് കൊണ്ടിട്ടതെന്നും ബോബി പറഞ്ഞു.
വേളാങ്കണ്ണിയിലേക്ക് വോൾവോ ബസ് സർവീസ് തുടങ്ങിയപ്പോൾ അച്ചായൻ തന്നെയാണ് ഓടിച്ചത്. രോഗബാധിതനായതോടെ കഴിഞ്ഞ രണ്ട് വർഷമായി ബസ് ഓടിക്കാനായിരുന്നില്ല. പക്ഷേ വഴിപിരിയാത്ത ബന്ധം മരണം വരെ തുടർന്നു.
WhatsApp | വാട്സാപ്പ് ഗ്രൂപ്പില്‍ വരുന്ന പോസ്റ്റുകള്‍ക്ക് അഡ്മിന് ഉത്തരവാദിയല്ലെന്ന് കേരള ഹൈക്കോടതി
വാട്സാപ്പ് (WhatsApp) ഗ്രൂപ്പിലെ അംഗങ്ങൾ പോസ്റ്റ് ചെയ്യുന്ന ദോഷകരമായ ഉള്ളടക്കങ്ങൾക്ക് അഡ്മിൻ (Admin) ഉത്തരവാദിയല്ലെന്ന് കേരള ഹൈക്കോടതി (HighCourt of Kerala). ഇതിനെ തുടര്‍ന്ന് അശ്ലീല ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ ഒരു വാട്സാപ്പ് ഗ്രൂപ്പ് അഡ്മിനെതിരെ എടുത്ത കേസ് കോടതി റദ്ദാക്കി.ആലപ്പുഴ ചേർത്തല സ്വദേശി മാനുവലിനെതിരേ എറണാകുളം പോക്സോ കോടതിയിലുള്ള കേസ് റദ്ദാക്കിയുള്ള ഉത്തരവിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
Also read-
viral video | സോഷ്യല്‍ മീഡിയയില്‍ വൈറലായ 'മുത്തപ്പന്' ആരാണെന്ന് അറിയാമോ ?
വാട്സാപ്പ് ഗ്രൂപ്പിൽ അംഗങ്ങളെ ചേർക്കാനും ഒഴിവാക്കാനും മാത്രമാണ് അഡ്മിന് കഴിയുക. ഗ്രൂപ്പിൽ ഇടുന്ന പോസ്റ്റുകളിൽ അഡ്മിന് ഒരുനിയന്ത്രണവുമില്ല. ഗ്രൂപ്പിൽ പങ്കുവെക്കുന്ന സന്ദേശങ്ങൾ നിയന്ത്രിക്കാനോ സെൻസർ ചെയ്യാനോ അഡ്മിന് കഴിയില്ല. അതിനാൽ ഗ്രൂപ്പിൽ ഷെയർ ചെയ്യുന്ന ദോഷകരമായ ഉള്ളടക്കങ്ങളുടെ ഉത്തരവാദിത്വം അഡ്മിന് ഉണ്ടാകില്ലെന്നാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവിൽ പറയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.