ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ബീന മുഖ്യമന്ത്രിക്ക് നിവേദനം നൽകി. നിലവിൽ കേസ് അന്വേഷിക്കുന്ന സംഘത്തിൽ വിശ്വാസമില്ല. തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് തന്നെ തേജോവധം ചെയ്യുകയാണ്. ഇത്തരം വാർത്തകൾ നൽകുന്നത് അന്വേഷണസംഘത്തിൽ ഉൾപ്പെട്ടവരാണെന്നും ബീനയുടെ പരാതിയിൽ പറയുന്നു.
ജോലിയിൽ ഗുരുതരമായ വീഴ്ച വരുത്തിയ നഗരസഭ അധികൃതരെ സംരക്ഷിക്കുക എന്ന ദുരുദ്ദേശത്തിൽ സംഭവത്തിന്റെ ഗതി മറ്റി എടുക്കുക എന്ന ഉദ്ദേശത്താൽ മാത്രമാണ് ഇത്തരത്തിൽ പ്രചരണം നടത്തുന്നത്. അന്വേഷണ ഉദ്യോഗസ്ഥരോട് അത്തരത്തിൽ യാതൊരു കാര്യവും പറഞ്ഞിട്ടില്ല എന്ന് തന്റെ മകൾ തുറന്നുപറഞ്ഞതാണ്. താനും സാജനും തമ്മിൽ യാതൊരു അഭിപ്രായ വ്യത്യാസവും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല, ലൈസൻസ് ലഭിക്കാത്തവിഷമം മാത്രമാണ് കുടുംബത്തിനുണ്ടായിരുന്നത്.
കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻമാരിൽ നിന്നും കിട്ടിയ വിവരപ്രകാരം എന്ന രീതിയിലാണ് വാർത്ത പരക്കുന്നത്. ഈ ഉദ്യോഗസ്ഥർ തന്നെ യഥാർത്ഥ വസ്തുതകൾ മറച്ച് വെച്ച് യഥാർത്ഥ പ്രതികളെ രക്ഷിക്കാൻ ചില കൂട്ടാളികളെ കൂട്ടുപിടിച്ച് തന്നെയും കുടുംബത്തെയും തേജോവധം ചെയ്യുകയാണ്. ഇതു തന്നെയും കുടുംബത്തെും മാനസികമായി സംഘർഷത്തിലാക്കിയിരിക്കുകയാണ്. നിലവിലെ അന്വേഷണം തൃപ്തികരമല്ല. തെറ്റായ വാർത്തകൾ മാധ്യമങ്ങൾക്ക് നൽകുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും കളവ് വാർത്തകൾ മാധ്യമങ്ങളിലൂടെ പരക്കുന്നത് തടയണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Anthoor controversy, Anthoor muncipality, Cpm, NRI business man, Nri business man suicide issue, P Jayarajan, P jayarajan a communist leader, P jayarajan cpm, ആന്തൂർ നഗരസഭ, ആന്തൂർ വിവാദം, കോടിയേരി ബാലകൃഷ്ണൻ, പി ജയരാജൻ, സിപിഎം