HOME » NEWS » Kerala » BEKAL POLICES RAID ON THE HOUSE OF KB GANESH KUMAR MLA IN PATHANAPURAM RV

Raid at KB Ganesh Kumar's Residence| പത്തനാപുരത്തെ കെ.ബി. ഗണേഷ് കുമാർ എംഎൽഎയുടെ വീട്ടിൽ റെയ്ഡ്

ലോക്കൽ പൊലീസിന്റെ സഹായത്തോടെ ബേക്കൽ പൊലീസാണ് പരിശോധന നടത്തുന്നത്.

News18 Malayalam | news18-malayalam
Updated: December 1, 2020, 6:17 PM IST
Raid at KB Ganesh Kumar's Residence| പത്തനാപുരത്തെ കെ.ബി. ഗണേഷ് കുമാർ എംഎൽഎയുടെ വീട്ടിൽ റെയ്ഡ്
കെ ബി ഗണേഷ് കുമാർ
  • Share this:
കൊല്ലം: മുൻ മന്ത്രിയും കേരള കോൺഗ്രസ് ബി നേതാവുമായ കെ.ബി. ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസായി പ്രവർത്തിക്കുന്ന പത്തനാപുരത്തെ വീട്ടിൽ റെയ്ഡ്. ലോക്കൽ പൊലീസിന്റെ സഹായത്തോടെ ബേക്കൽ പൊലീസാണ് പരിശോധന നടത്തുന്നത്. നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായ ഗണേഷ്കുമാറിന്റെ ഓഫീസ് സെക്രട്ടറി കോട്ടാത്തല പ്രദീപ്കുമാറിന്റെ വീട്ടിലും റെയ്ഡ് നടന്നു.

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി ബി.പ്രദീപ് കുമാർ കോട്ടാത്തലയെ കഴിഞ്ഞ 24ന് കാസർകോട് ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബേക്കൽ സ്വദേശി വിപിൻ ലാലിനെ ബന്ധുവഴിയും ഫോൺ വിളിച്ചും സ്വാധീനിക്കാൻ ശ്രമിച്ചെന്നും കത്തുകളയച്ച് ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലായിരുന്നു അറസ്റ്റ്. പ്രദീപിന് ഉപാധികളോടെ ഹൊസ്ദുര്‍ഗ് മജിസ്ടേറ്റ് കോടതി ഇന്ന് ജാമ്യം അനുവദിച്ചു.

ALSO READ:CBI in Periya Case| പെരിയ കേസ് സിബിഐ തന്നെ അന്വേഷിക്കും; സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിലും തിരിച്ചടി[NEWS]Raid in KSFE ‘റെയ്ഡിൽ ദുഷ്ടലാക്കില്ല, കൂടെ നിന്ന് കണ്ണ് ഇറുക്കുന്നവരെ തിരിച്ചറിയണം'; തോമസ് ഐസക്കിനെ തള്ളി ജി സുധാകരൻ
[NEWS]
'മുഖ്യമന്ത്രി തള്ളിപ്പറഞ്ഞ ധനമന്ത്രിക്ക് തുടരാന്‍ അര്‍ഹതയില്ല; ആര്‍ക്കാണ് വട്ടെന്ന ചോദ്യത്തില്‍ ഐസക്ക് ഇപ്പോഴും ഉറച്ച് നില്‍ക്കുന്നുണ്ടോ?' രമേശ് ചെന്നിത്തല[NEWS]

ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ കർശന ഉപാധികളോടെയാണ് കോടതി പ്രദീപ് കുമാറിന് ജാമ്യം അനുവദിച്ചത്. ദിലീപിന് അനുകൂലമായി മൊഴി നൽകണമെന്നവശ്യപ്പെട്ട് മാപ്പുസാക്ഷി വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയെന്നാണ് പ്രദീപ് കുമാറിനെതിരായ കേസ്.

നാല് ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്‌തെന്നും റിമാൻഡ് നീട്ടരുതെന്നുമുള്ള പ്രതിഭാഗം വാദം കോടതി അംഗീകരിച്ചു. 7 വർഷത്തിൽ താഴെ ശിക്ഷയുള്ള കേസുകളിൽ ജാമ്യം അനുവദിക്കാൻ കീഴ്ക്കോടതികൾക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി വിധിയുണ്ടെന്നും പ്രതിഭാഗം വാദിച്ചിരുന്നു. 4 ദിവസത്തെ കസ്റ്റഡിയിൽ വിട്ടിട്ടും പ്രതിയെ കൊല്ലത്തെത്തിച്ച് തെളിവെടുക്കാത്തതെന്തെന്ന് കോടതി ഇന്നലെ ജാമ്യാപേക്ഷ പരിഗണിക്കവേ ചോദിച്ചിരുന്നു.
Published by: Rajesh V
First published: December 1, 2020, 5:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading