HOME » NEWS » Kerala » BELIEVERS CHURCH BISHOP KP YOHANNAN DID NOT APPEAR FOR QUESTIONING BY IT DEPARTMENT

ബിലീവേഴ്സ് ചർച്ചിലെ ആദായ നികുതി വകുപ്പ് റെയ്ഡ്; കെ.പി യോഹന്നാൻ ചോദ്യം ചെയ്യലിന് ഹാജരായില്ല

ചോദ്യം ചെയ്യലിന് ഹാജരാകാത്ത സാഹചര്യത്തിൽ ആദായ നികുതി വകുപ്പ് വീണ്ടും നോട്ടീസ് നൽകും.

News18 Malayalam | news18-malayalam
Updated: November 23, 2020, 1:31 PM IST
ബിലീവേഴ്സ് ചർച്ചിലെ ആദായ നികുതി വകുപ്പ് റെയ്ഡ്; കെ.പി യോഹന്നാൻ ചോദ്യം ചെയ്യലിന് ഹാജരായില്ല
കെ.പി യോഹന്നാൻ
  • Share this:
കൊച്ചി: ബിലീവേഴ്സ് ചർച്ചിലെ ആദായ നികുതി വകുപ്പിന്റെ റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് സഭാധ്യക്ഷൻ കെ.പി.യോഹന്നാൻ ഹാജരായില്ല. ആദായ നികുതി വകുപ്പിന്റെ കൊച്ചി ഓഫീസിൽ ഇന്ന് രാവിലെ 11ന് ഹാജരാകാൻ ആവശ്യപ്പെട്ട് കെ.പി.യോഹന്നാന് നോട്ടീസ് നൽകിയിരുന്നു. അതേസമയം വിദേശത്തായതിനാലാണ് യോഹന്നാൻ ചോദ്യം ചെയ്യലിന് ഹാജരാകാത്തതെന്നാണ് വിവരം.

ചോദ്യം ചെയ്യലിന് ഹാജരാകാത്ത സാഹചര്യത്തിൽ ആദായ നികുതി വകുപ്പ് വീണ്ടും നോട്ടീസ് നൽകും. ഇതിനിടെ ബിലീവേഴ്സ് ചർച്ചിന്‍റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും ആദായ നികുതി വകുപ്പ് നടപടി ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബാങ്കുകൾക്ക് കത്ത് നൽകും. 18 കോടിരൂപയാണ് ബലീവേഴ്സ് ചർച്ച് സ്ഥാപനങ്ങളിൽ നിന്നും ആദായ നികുതി വകുപ്പ് കണ്ടെടുത്തത്.

ബിലീവേഴ്സ് ചർച്ചിന്റെ പല സ്ഥാപനങ്ങളില്‍ നിന്നും കണക്കില്‍പ്പെടാത്ത പണവും സാമ്പത്തിക ഇടപാടിനെ കുറിച്ചുള്ള  രേഖകളും കണ്ടെത്തിയിരുന്നു. കെ.പി യോഹന്നാന്റെ വീട്ടിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ചാരിറ്റി സ്ഥാപനങ്ങളുടെ മറവില്‍ വിദേശത്ത് നിന്ന് വന്ന  ഫണ്ട് വ്യാപകമായി വകമാറ്റിയതായും  പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

Also Read പിടിച്ചെടുത്ത ഫോൺ വൈദികൻ തട്ടിപ്പറിച്ച് ഓടി ; ബിലീവേഴ്സ് ചര്‍ച്ച് റെയ്ഡിൽ പിടിച്ചെടുത്തത് പതിനാലര കോടിയോളം രൂപ

അഞ്ച് വര്‍ഷത്തിനിടെ സഭയുടെ പേരില്‍  കോടിക്കണക്കിന് രൂപയുടെ വിദേശ സഹായം ലഭിച്ചതായി ആദായ നികുതി വകുപ്പിന് തെളിവ് ലഭിച്ചിട്ടുണ്ട്. പരിശോധനയിൽ 18 കോടി രൂപ പിടിച്ചെടുക്കുകയും ചെയ്തു. ചർച്ച് സ്ഥാപനത്തിലെ ജീവനക്കാരന്റെ കാറിന്റെ ഡിക്കിയിൽ നിന്നും വൻ തുക കണ്ടെത്തിയിരുന്നു.

Also Read തുടക്കം സുവിശേഷകനായി; 10 രാജ്യങ്ങളിൽ 35 ലക്ഷത്തോളം വിശ്വാസികള്‍; ശതകോടികളുടെ ആസ്തിയുള്ള സഭാധിപനായി കെ.പി യോഹന്നാൻ

ബിലീവേഴ്സ് ചർച്ചിൻ്റെ ഡൽഹിയിലെ ഓഫീസുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തിയിരുന്നു . വിദേശത്തുള്ള  മറ്റാരുടെയെങ്കിലും പണം നാട്ടിലെത്തിക്കാൻ ബിലീവേഴ്സ് ചർച്ചിൻ്റെ ട്രസ്റ്റുകളെ ഉപയോഗപ്പെടുത്തിയിട്ടുണ്ടോയെന്നും  ആദായനികുതിവകുപ്പ് പരിശോധിക്കുന്നുണ്ട്.

Published by: Aneesh Anirudhan
First published: November 23, 2020, 1:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories