HOME » NEWS » Kerala » BELIEVERS DISAPPOINTED OVER SAUDI S DECISION NOT TO ALLOW FOREIGNERS FOR HAJJ AS TV

സൗദിക്ക് പുറത്ത് നിന്നുള്ളവർക്ക് ഹജ്ജ് ചെയ്യാനാവില്ലെന്ന തീരുമാനത്തിൽ നിരാശയോടെ വിശ്വാസികൾ

"ഇത്തവണ സൗകര്യമായി ഹജ്ജ് ചെയ്യാമായിരുന്നു ; പക്ഷേ ഇനി കാത്തിരിക്കാം"

News18 Malayalam | news18-malayalam
Updated: June 13, 2021, 1:48 PM IST
സൗദിക്ക് പുറത്ത് നിന്നുള്ളവർക്ക് ഹജ്ജ് ചെയ്യാനാവില്ലെന്ന തീരുമാനത്തിൽ നിരാശയോടെ വിശ്വാസികൾ
"ഇത്തവണ സൗകര്യമായി ഹജ്ജ് ചെയ്യാമായിരുന്നു ; പക്ഷേ ഇനി കാത്തിരിക്കാം"
  • Share this:
ഹജ്ജിന് ഇത്തവണ വിദേശ രാജ്യങ്ങളിൽ നിന്ന് ആരെയും സ്വീകരിക്കേണ്ട എന്ന് സൗദി അറേബ്യ നിശ്ചയിച്ചതോടെ നിരാശരായത്  അനവധി പേരാണ്. 2010 മുതൽ ഹജ്ജിന് പോകാൻ ശ്രമിക്കുന്ന മലപ്പുറം മേൽമുറി സ്വദേശി അസീസും കുടുംബവും ഇവരിൽ പെടുന്നു.കോവിഡ് വാക്സിനേഷൻ അടക്കം നിഷ്കർഷിച്ച എല്ലാം പൂർത്തിയാക്കിയ ഇവർക്ക് പുതിയ തീരുമാനം ഏറെ നിരാശ നൽകുന്നുണ്ട്

"പടച്ചോൻ്റെ വിളിക്ക് മറുപടി നൽകാൻ സമയം ആയിട്ടില്ല. അല്ലാതെ എന്ത് പറയാൻ" മുൻ പൊലീസുകാരൻ കൂടിയായ മലപ്പുറം മേൽമുറി സ്വദേശി അസീസ് പറഞ്ഞു തുടങ്ങി. 2010 മുതൽ ഹജ്ജിന് പോകാൻ ശ്രമിക്കുന്നുണ്ട് . പക്ഷേ ഇത് വരെ സാധിച്ചില്ല. ആദ്യം തുടർച്ചയായി 5 തവണ അപേക്ഷിക്കുന്നവർക്ക് പരിഗണന ലഭിച്ചിരുന്നു. പിന്നീട് കേന്ദ്ര സര്‍ക്കാർ നയം മാറ്റി എല്ലാവർക്കും നറുക്കെടുപ്പിലൂടെ അവസരം നൽകാം എന്നാക്കി. അന്നൊന്നും അവസരം ലഭിച്ചില്ല. കഴിഞ്ഞ വർഷം കോവിഡ് വ്യാപനം കാരണം ആരും പോയില്ല. ഇത്തവണ എങ്കിലും കഴിയും എന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ അത് ഇങ്ങനെയും ആയി.

Also Read-Hajj 2021: ഹജ്ജ് തീർത്ഥാടനം സൗദിയിലുളളവർക്കുമാത്രം; വിദേശത്ത് നിന്നുള്ളവ‍ർക്ക് അനുമതിയില്ല; വാക്‌സിൻ സ്വീകരിച്ച 60,000 പേ‍ർക്ക്

ഇത്തവണ മുമ്പത്തെക്കാളൊക്കെ പ്രതീക്ഷയിൽ ആയിരുന്നു അസീസും ഭാര്യ സ്വപ്നയും. അതിന് കാരണം അപേക്ഷിച്ചവരുടെ എണ്ണത്തിലെ കുറവും കോവിഡ് നിബന്ധനകളും ആയിരുന്നു.   ആകെ 6506 പേര്‍ മാത്രം ആയിരുന്നു കേരളത്തിൽ നിന്ന് ഹജ്ജിന് അപേക്ഷിച്ചത്. അന്ന് 10 മുതൽ 65 വയസ് വരെ ഉള്ളവരിൽ നിന്ന് ആണ് സൗദി അപേക്ഷ ക്ഷണിച്ചത്. പിന്നീട് 18 മുതൽ 60 വയസ് വരെ പ്രായം ഉളളവർ മതി എന്ന് വ്യവസ്ഥ പുതുക്കി. അപ്പോൾ അപേക്ഷിച്ചവരുടെ എണ്ണം 4051 ആയി ചുരുങ്ങി. ഇതിന് പിന്നാലെ വാക്സിനേഷൻ അടക്കം കർശന നിബന്ധനകൾ കൂടി വന്നു. ആ സാഹചര്യത്തിൽ അപേക്ഷരിൽ പോകാൻ സാധിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. എല്ലാ നിബന്ധനകളും പാലിച്ചുകൊണ്ട് തന്നെ തയ്യാറായിരുന്നതിനാൽ പോകാൻ കഴിയും എന്ന ഉറച്ച വിശ്വാസത്തിൽ  ആയിരുന്നു  ഇവർ.. പക്ഷേ സൗദിയുടെ തീരുമാനം ഇവരെ നിരാശരാക്കി.

Also Read-Hajj 2021: ഹജ്ജ് സംബന്ധിച്ച് സൗദി അറേബ്യ എടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്ന് മുഖ്‌താർ അബ്ബാസ് നഖ്‌വി

"വാക്സിൻ എല്ലാം എടുത്തിരുന്നു. നിബന്ധനകൾ എല്ലാം പാലിക്കുന്ന അപേക്ഷകരുടെ എണ്ണം കുറഞ്ഞത് കൊണ്ട് തന്നെ ഇക്കുറി പോകാം എന്ന് തന്നെ കരുതി. അവിടെയും തിരക്ക് കുറവായതിനാൽ എല്ലാം സൗകര്യമായി ചെയ്യാനും സാധിച്ചേനെ.. പക്ഷേ എന്തു ചെയ്യാൻ..." അസീസ് നിരാശയോടെ പറയുന്നു. " ആരോഗ്യം ഉള്ള സമയത്ത് വേണം ഹജ്ജ് ചെയ്യാൻ എന്ന് ആണ് വിശ്വാസപ്രമാണം. അതിന് ദൈവം നൽകുന്ന പ്രതിഫലം ഏറെയാണ്. ഇനി ഇപ്പോൾ എന്ന് പോകാൻ കഴിയും എന്ന് അറിയില്ല. അടുത്ത തവണ എങ്കിലും കഴിഞ്ഞാൽ മതി " അദ്ദേഹം പറയുന്നു.

ഇനി വിശ്വാസികളുടെ കാത്തിരിപ്പാണ് അടുത്ത വർഷം വരെ.. കഴിഞ്ഞ ദിവസമാണ് ഇത്തവണ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഹജ്ജിന് അനുമതി നൽകേണ്ടായെന്ന് സൗദി അറേബ്യ നിശ്ചയിച്ചത്. സൗദിയിൽ ഉള്ള പ്രവാസികൾ അടക്കം 60,000 പേർക്ക് മാത്രമേ ഇത്തവണ ഹജ്ജ് ചെയ്യാൻ അനുമതി ഉള്ളൂ
Published by: Asha Sulfiker
First published: June 13, 2021, 1:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories