തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയുടെ വീട്ടില്‍ നിന്നും ഉത്തരക്കടലാസ് കണ്ടെടുത്തതിനെ ന്യായീകരിച്ച എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവനെ പരിഹസിച്ച് വി.ടി ബല്‍റാം എം.എല്‍.എ. ഉത്തരം എഴുത്തിയിട്ടില്ലാത്ത ഉത്തരക്കടലാസ് മുറിക്കടലാസാണെന്നും അതിന് വെള്ളക്കടലാസിന്റെ വിലയേയുള്ളൂവെന്നുമായിരുന്നു വിജയരാഘവന്റെ പരാമര്‍ശം.
ഉത്തരവും മാര്‍ക്കുമില്ലാത്ത കടലാസിനെ ഉത്തരക്കടലാസ് എന്ന് പറയാമോയെന്നും ടൈഗര്‍ ബിസ്ക്കറ്റില്‍ ടൈഗറുണ്ടോയെന്നും അച്ഛന്‍കൂറയും അമ്മക്കൂറയുമില്ലാതെ ഈ കുട്ടിക്കൂറ പൗഡര്‍ മാത്രം എങ്ങനെ വന്നുവെന്നുമാണ് ബല്‍റാം ചോദിക്കുന്നത്.
കുറിപ്പ് പൂര്‍ണരൂപത്തില്‍
ഉത്തരവും മാര്‍ക്കുമില്ലാത്ത കടലാസിനെ ഉത്തരക്കടലാസ് എന്ന് പറയാമോ?
ടൈഗര്‍ ബിസ്ക്കറ്റില്‍ ടൈഗറുണ്ടോ?
അച്ഛന്‍കൂറയും അമ്മക്കൂറയുമില്ലാതെ ഈ കുട്ടിക്കൂറ പൗഡര്‍ മാത്രം എങ്ങനെ വന്നു?
ബസ് സ്റ്റോപ്പില്‍ ബസ് വന്ന് നില്ക്കും, ഫുള്‍ സ്റ്റോപ്പില്‍ ഫുള്ള് വന്ന് നില്‍ക്കുമോ?
സീബ്രാലൈനില്‍ സീബ്ര പോയിട്ട് കുതിര പോലും ഇല്ലല്ലോ?
ഭൂലോക തോല്‍വികളെ വിജയന് എന്നും വിജയരാഘവന് എന്നുമൊക്കെ വിളിക്കാമോ?
ജസ്റ്റ് കമ്മി കണ്‍വീനര്‍ തിങ്സ്
Also Read
'ഉത്തരം എഴുതാത്ത കടലാസിന് വെള്ളക്കടലാസിന്റെ വില മാത്രം' : ഇടതു മുന്നണി കൺവീനർ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.