ബംഗളൂരു: പതിനെട്ട് വയസുകാരിയെ പീഡിപ്പിക്കുകയും മതം മാറാന്‍ നിർബന്ധിക്കുകയും ചെയ്ത കേസിൽ ബംഗളൂരു സ്വദേശിയും അറസ്റ്റിൽ. കാസർഗോഡ് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കാസർഗോഡ് ടൗൺ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മലയാളിയായ റിഷാബിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മലയാളി യുവാവിനും പരാതിക്കാരിയായ പെൺകുട്ടിക്കും ബംഗളൂരുവിൽ താമസസൗകര്യമൊരുക്കിയ ബംഗളൂർ സ്വദേശി അൻസാറിനെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളുടെ ഭാര്യയെയും കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. പാലക്കാട് ചെർപ്പുളശേരി സ്വദേശി റിഷാബ്, അൻസാർ, അൻസാറിന്റെ ഭാര്യ എന്നിവർക്കെതിരെ ഞായറാഴ്ച പരപ്പന അഗ്രഹാര പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇസ്ലാംമതം സ്വീകരിക്കാൻ യുവാക്കൾ നിർബന്ധിക്കുന്നതായും പീഡനദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും പരാതിയിൽ പറയുന്നു. റിഷാബിനെതിരെയുള്ള പെൺകുട്ടിയുടെ ആരോപണങ്ങൾ അൻസാർ സ്ഥരീകരിച്ചതായി പൊലീസ് പറഞ്ഞു.
ഡിസംബർ മൂന്നു മുതൽ ആറു വരെ റിഷാബ് പെൺകുട്ടിയുമായി തന്റെ വീട്ടിൽ താമസിച്ചിരുന്നതായി അൻസാർ പൊലീസിന് മൊഴി നൽകി. ഞായറാഴ്ച രാവിലെ ബിജെപി നേതാവും എംപിയുമായ ശോഭ കരന്തലജയ്ക്കൊപ്പമെത്തിയാണ് പെൺകുട്ടി മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് പരാതി നൽകിയത്.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.