കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ. യു ഡി എഫിൽ അസ്വസ്ഥതയുണ്ടാക്കി പാലായിൽ വിജയിക്കാമെന്ന് കോടിയേരി ബാലകൃഷ്ണൻ കരുതേണ്ട. ആ പരിപ്പ് വേവില്ലെന്നും പാലായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ബെന്നി ബഹനാൻ പറഞ്ഞു.
അനിഷ്ടസംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ യു ഡി എഫ് ഉത്തരവാദിത്തം ഏറ്റെടുക്കും. മുന്നണിയിലെ പ്രശ്നങ്ങൾ യു ഡി എഫ് മുൻകൈയെടുത്ത് പരിഹരിക്കുമെന്നും ബെന്നി ബഹനാൻ പറഞ്ഞു. പി ജെ ജോസഫിനെതിരെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ ഉണ്ടായ കൂക്കിവിളി ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല. ഇത്തരം സംഭവങ്ങളെ യു ഡി എഫ് ന്യായീകരിക്കുന്നില്ലെന്നും എന്നാൽ, ഇനിമുതൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കനത്ത മഴ: പൈതൃക സ്മാരകമായ മട്ടാഞ്ചേരിയിലെ കറുത്ത ജൂതന്മാരുടെ സിനഗോഗ് തകർന്നു
കഴിഞ്ഞ തവണത്തേക്കാൾ കൂടിയ ഭൂരിപക്ഷത്തിൽ ഇത്തവണ പാലായിൽ യു ഡി എഫ് സ്ഥാനാർത്ഥി ജോസ് ടോം വിജയിക്കുമെന്നും ബെന്നി ബഹനാൻ പറഞ്ഞു. രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം തിരുവോണത്തിന് ശേഷം ആരംഭിക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പി.ജെ ജോസഫ് ഉൾപ്പെടെയുള്ള എല്ലാ യു ഡി എഫ് നേതാക്കളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുമെന്നും ബെന്നി ബഹനാൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.