നിലപാടിൽ മാറ്റമില്ല; കോൺഗ്രസിൻറെ മുഖ്യശത്രു ആർഎസ്എസും ബിജെപിയുമെന്ന് ബെന്നി ബഹനാൻ

അടൂരിനെതിരെ മോദി സർക്കാർ കേസെടുത്തതും ഷാനിമോൾക്കെതിരെ പിണറായി സർക്കാർ കേസെടുത്തതും ഫാസിസമാണ്.

news18
Updated: October 4, 2019, 3:21 PM IST
നിലപാടിൽ മാറ്റമില്ല; കോൺഗ്രസിൻറെ മുഖ്യശത്രു ആർഎസ്എസും ബിജെപിയുമെന്ന് ബെന്നി ബഹനാൻ
ബെന്നി ബഹനാൻ
  • News18
  • Last Updated: October 4, 2019, 3:21 PM IST
  • Share this:
എറണാകുളം: കോൺഗ്രസിന്‍റെ മുഖ്യശത്രു ആർ എസ് എസും ബി ജെ പിയുമാണെന്ന് കോൺഗ്രസ് നേതാവ് ബെന്നി ബെഹനാൻ. ആർ എസ് എസുമായി ബന്ധം പുലർത്തിയിരുന്നത് സിപിഎമ്മാണ്. ആർ എസ് എസുമായി ബന്ധം ആർക്കാണെന്ന് കോടിയേരി സ്വന്തം പാർട്ടിക്കാരോട് ചോദിക്കണം. കോൺഗ്രസിൻറെ മുഖ്യശത്രു ആർഎസ്എസും ബിജെപിയും ആണ്. ആ നിലപാടിൽ അന്നും ഇന്നും മാറ്റമില്ലെന്നും ബെന്നി ബെഹനാൻ പറഞ്ഞു.

അടൂരിനെതിരെ മോദി സർക്കാർ കേസെടുത്തതും ഷാനിമോൾക്കെതിരെ പിണറായി സർക്കാർ കേസെടുത്തതും ഫാസിസമാണ്. സിപിഎമ്മും ബിജെപിയും തമ്മിൽ വോട്ടുകച്ചവടം നടക്കുന്നു. പാലാ തെരഞ്ഞെടുപ്പ് അതിനുദാഹരണമാണ്. തിരുവനന്തപുരത്ത് കോൺഗ്രസിന്‍റെ ഒരു നേതാവും പ്രചാരണത്തിൽ നിന്ന് വിട്ടു നിൽക്കുന്നില്ല.

മോദിയും പിണറായിയും ഫാസിസത്തിന്‍റെ വ്യത്യസ്തമുഖങ്ങൾ ആണെന്ന് തെളിയിക്കുന്നതാണ് അടൂരിനും ഷാനിമോൾക്കും എതിരെ കേസ് എടുത്തതെന്നും യു ഡി എഫ് കൺവീനർ ബെന്നി ബഹനാൻ പറഞ്ഞു. അഞ്ച് മണ്ഡലത്തിലും മുരളീധരൻ പ്രചാരണത്തിന് എത്തണമെന്നും ബെന്നി ബഹനാൻ ആവശ്യപ്പെട്ടു.

First published: October 4, 2019, 3:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading