കേരളത്തില്‍ സിപിഎമ്മിന് തുടര്‍ഭരണം ഉണ്ടാക്കുന്നതിനാണ് ബിജെപിയുടെ ശ്രമം: യുഡിഎഫ് കൺവീനർ

മുഖ്യമന്ത്രി തന്നെ മുഖ്യപ്രതിയായി സംശയിക്കപ്പെടുന്ന വിവാദത്തില്‍ മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യം അപഹാസ്യമാണെന്നും ബെന്നി ബെഹനാന്‍

News18 Malayalam | news18-malayalam
Updated: April 23, 2020, 4:29 PM IST
കേരളത്തില്‍ സിപിഎമ്മിന് തുടര്‍ഭരണം ഉണ്ടാക്കുന്നതിനാണ് ബിജെപിയുടെ ശ്രമം: യുഡിഎഫ് കൺവീനർ
ബെന്നി ബഹനാൻ
  • Share this:
കൊച്ചി: സ്പ്രിങ്ക്ളർ അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ബിജെപി സംസ്‌ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍റെ ശ്രമമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. മുഖ്യമന്ത്രി തന്നെ മുഖ്യപ്രതിയായി സംശയിക്കപ്പെടുന്ന വിവാദത്തില്‍ മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലന്‍സ് തന്നെ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട സുരേന്ദ്രന്റെ നടപടി അപഹാസ്യമാണെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരായ ആരോപണം വിജിലന്‍സ് അന്വേഷിക്കണമെന്ന ആവശ്യം സംശയത്തിനിട നല്‍കുന്നതാണെന്നും ബെന്നി ആരോപിച്ചു. സംസ്ഥാനത്തെ ബിജെപി - സിപിഎം കൂട്ടുകെട്ടിന്റെ പരസ്യ പ്രഖ്യാപനം കൂടിയാണിത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് നേടിയ വിജയമാണ് സിപിഎമ്മിനെ സഹായിക്കാന്‍ ബിജെപിയെ പ്രേരിപ്പിക്കുന്നത്.

BEST PERFORMING STORIES:LockDown| ഉ​ത്ത​രേ​ന്ത്യ​യി​ല്‍ വാ​യു മ​ലി​നീ​ക​ര​ണം കു​റ​ഞ്ഞു; 20 വ​ര്‍​ഷ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യെന്ന് നാസ [NEWS]വ്യക്തിയുടെ സ്വകാര്യതക്ക് CPM ഒരു വിലയും കല്പിക്കുന്നില്ലേ? സ്പ്രിങ്ക്ളർ കരാറില്‍ വിശദീകരണവുമായി എം.ബി രാജേഷ് [NEWS]ലുലു ഗ്രൂപ്പിന്റെ 20 % ഓഹരികൾ അബുദാബി രാജകുടുംബാംഗത്തിന്; ഇടപാട് 7600 കോടിയോളം രൂപയുടെ [NEWS]
കേരളത്തില്‍ സിപിഎമ്മിന് തുടര്‍ഭരണം ഉണ്ടാക്കുന്നതിനാണ് ബിജെപിയുടെ ശ്രമം. ഇതിനായി സിപിഎമ്മിനെ സഹായിക്കുന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകളും സ്പ്രിങ്ക്ളർ അഴിമതിയും തുറന്ന് കാണിച്ചപ്പോള്‍ പ്രതിപക്ഷത്തെ വിമര്‍ശിക്കാനാണ് സുരേന്ദ്രന്‍ ശ്രമിച്ചതെന്നും ബെന്നി ബെഹന്നാന്‍ ആരോപിച്ചു.
First published: April 23, 2020, 3:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading