നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ഫലം വരാന്‍ മണിക്കൂറുകൾ മാത്രം; അയ്യപ്പനെ പ്രൊഫൈല്‍ ചിത്രമാക്കി ചാണ്ടി ഉമ്മന്‍; ട്രോളുമായി ബെന്യാമിൻ

    ഫലം വരാന്‍ മണിക്കൂറുകൾ മാത്രം; അയ്യപ്പനെ പ്രൊഫൈല്‍ ചിത്രമാക്കി ചാണ്ടി ഉമ്മന്‍; ട്രോളുമായി ബെന്യാമിൻ

    ''സർവ പ്രതീക്ഷയും കൈവിടുമ്പോൾ മനുഷ്യൻ ദൈവത്തിൽ ആശ്രയിക്കുന്നത് സ്വാഭാവികം. അയ്യപ്പാ. ഈ ആത്മാവിന് കൂട്ടായിരിക്കണേ'' എന്നാണ് ചാണ്ടി ഉമ്മന്റെ പ്രൊഫൈൽ ചിത്രത്തിന്റെ സ്ക്രീൻ ഷോട്ടിനൊപ്പം ബെന്യാമിൻ കുറിച്ചത്.

    News18 Malayalam

    News18 Malayalam

    • Share this:
      തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകൾ മാത്രം ബാക്കി നില്‍ക്കേ ഫേസ്ബുക്കിലെ മുഖചിത്രം മാറ്റി ചാണ്ടി ഉമ്മന്‍. ശബരിമല അയ്യപ്പന്‍റെ ചിത്രമാണ് ചാണ്ടി ഉമ്മന്‍ പ്രൊഫൈല്‍ ചിത്രമാക്കിയത്. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ശബരിമല വിഷയം ആദ്യം ഉന്നയിച്ചത് ചാണ്ടി ഉമ്മനായിരുന്നു. ഇതിന് മുമ്പ് തന്നെ ചാണ്ടി ഉമ്മന്‍റെ കവര്‍ ചിത്രം ശബരിമല ആയിരുന്നു. 2019 നവംബറിലാണ് കവര്‍ ചിത്രം അവസാനമായി ചാണ്ടി ഉമ്മന്‍ അപ്ഡേറ്റ് ചെയ്തത്.

      Also Read- 'തുടർ ഭരണം ഉറപ്പ്; സത്യപ്രതിജ്ഞാ ചടങ്ങ് തിങ്കളാഴ്ച ഉണ്ടായേക്കും'; പൊതുഭരണവകുപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം

      അതേസമയം ചാണ്ടി ഉമ്മനെ പരിഹസിച്ച് എഴുത്തുകാരൻ ബെന്യാമിൻ രംഗത്തെത്തി. ''സർവ പ്രതീക്ഷയും കൈവിടുമ്പോൾ മനുഷ്യൻ ദൈവത്തിൽ ആശ്രയിക്കുന്നത് സ്വാഭാവികം. അയ്യപ്പാ. ഈ ആത്മാവിന് കൂട്ടായിരിക്കണേ'' എന്നാണ് ചാണ്ടി ഉമ്മന്റെ പ്രൊഫൈൽ ചിത്രത്തിന്റെ സ്ക്രീൻ ഷോട്ടിനൊപ്പം ബെന്യാമിൻ കുറിച്ചത്.

      Also Read- 'ഇതൊക്കെ കാലങ്ങളായി കണ്ടിട്ടുള്ളതാണ്, പരിഭ്രാന്തരാവേണ്ട'; യുഡിഎഫ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് രമേശ് ചെന്നിത്തല


      അയ്യപ്പഭക്തരുടെ കണ്ണീരു വീഴ്ത്തിയ സർക്കാരാണിതെന്ന് പ്രചാരണ വേളയിൽ ചാണ്ടി ഉമ്മൻ തുറന്നടിച്ചിരുന്നു. ഭക്തലക്ഷങ്ങൾ ആശ്രയ കേന്ദ്രമായാണ് ശബരിമലയെ കരുതുന്നത്. ആ ഭക്തരുടെ കണ്ണീരുവീഴ്ത്തിയ സർക്കാരാണിത്. യുഡിഎഫ് സ്ഥാനാർത്ഥിക്കുവേണ്ടി വോട്ടഭ്യർത്ഥിച്ചുകൊണ്ടാണ് ചാണ്ടി ഉമ്മന്റെ പ്രസംഗം. ''അയ്യപ്പന്റെ ആചാരങ്ങളെ അക്രമിച്ച ഒരു കാലഘട്ടം ഈ കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല. ഭാരതത്തിലെ ലക്ഷക്കണക്കിന് ആൾക്കാർ ആശ്രയ കേന്ദ്രമായി കാണുന്ന അയ്യപ്പനെ ആക്രമിച്ചു. അയ്യപ്പനെ കാണാൻ പോകുന്നെങ്കിൽ വാവരെ കണ്ടിട്ടാണ് പോകുന്നത്. അങ്ങനെ വളരെ സ്നേഹ സമ്പന്നമായ സാഹചര്യം ഉണ്ടായിരുന്ന ശബരിമലയിൽ ആളുകൾ തങ്ങളുടെ വിഷമം ഇറക്കിവെയ്ക്കാനാണ് പോകുന്നത്. ആ ഭക്തരുടെ കണ്ണൂനീർ വീഴ്ത്തിയ സർക്കാരാണിത്. ആ സർക്കാരിനി കേരളത്തിൽ വേണോ? ഇവിടുത്തെ ജനങ്ങൾ നൽകുന്ന ഒരോ വോട്ടും ആ സർക്കാരിനെതിരായുള്ള വോട്ടാണെന്ന് ഓർക്കണം." ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു.

      Also Read- കോവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ സ്വന്തം ഓട്ടോറിക്ഷ ആംബുലൻസാക്കി മാറ്റി ഒരു മനുഷ്യസ്നേഹി

      കേരളത്തിൽ തുടർഭരണം പ്രവചിച്ച് എക്സിറ്റ് പോൾ ഫലം വരുന്നതിനിടയിലാണ് ചാണ്ടി ഉമ്മന്‍റെ എഫ്ബി പ്രൊഫൈല്‍ ചിത്രം മാറ്റിയിരിക്കുന്നത്. ഏതാണ്ട് എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും ഇടതുമുന്നണിയുടെ ഭരണത്തുടർച്ചയാണ് പ്രവചിക്കുന്നത്.

      Also Read- 'കേരളം ആര് ഭരിക്കണമെന്ന് ഞാനും ബിജെപിയും ചേർന്ന് തീരുമാനിക്കും': പി. സി ജോർജ്
      Published by:Rajesh V
      First published:
      )}