• HOME
  • »
  • NEWS
  • »
  • kerala
  • »
  • ലോക്ക്ഡൗണിൽ നടുവൊടിഞ്ഞ് തിരൂരിലെ വെറ്റില വിപണി; പതിനായിരക്കണക്കിന് പേർ പ്രതിസന്ധിയിൽ

ലോക്ക്ഡൗണിൽ നടുവൊടിഞ്ഞ് തിരൂരിലെ വെറ്റില വിപണി; പതിനായിരക്കണക്കിന് പേർ പ്രതിസന്ധിയിൽ

പതിനായിരത്തിലേറെ കർഷകരും വ്യാപാരികളും പ്രതിസന്ധിയിൽ

വെറ്റില (പ്രതീകാത്മക ചിത്രം)

വെറ്റില (പ്രതീകാത്മക ചിത്രം)

  • Share this:
    സമ്പൂർണ്ണ അടച്ചുപൂട്ടലിൽ ലോകപ്രശസ്ത തിരൂർ വെറ്റില കയറ്റുമതി നിലച്ചു. പതിനായിരത്തിലേറെ കർഷകരെയും വ്യാപാരികളേയുമാണ് പ്രതിസന്ധി ബാധിച്ചത്. ആഴ്ചയിൽ ഒരു ദിവസത്തെ ഇളവ് നൽകുന്നത് നേരിയ ആശ്വാസം മാത്രമാണ് എന്ന് ഈ മേഖലയിലുളളവർ പറയുന്നു.

    "100 വെറ്റിലയുടെ കെട്ടിന് ചരിത്രത്തിലെ തന്നെ ഉയർന്ന വിലയായ 80 രൂപ കർഷകർക്ക് ലഭിച്ചു കൊണ്ടിരുന്ന സമയത്താണ് കൊറോണ കാരണം വിപണി അടച്ചു പൂട്ടിയത്. വെറ്റില പൊട്ടിക്കാത്തതിനാൽ കർഷകരുടെ വെറ്റിലക്കൊടികൾ ഭാരം കൂടി താഴാൻ തുടങ്ങി.ഒരാഴ്ച കൂടി കഴിഞ്ഞാൽ അവ പൊട്ടി വീണേക്കും" കർഷകനായ കരീം പറയുന്നു.

    You may also like:

    COVID 19| ഏറ്റവും മികച്ച കോവിഡ് ചികിത്സ ലഭിക്കുന്ന പത്ത് രാജ്യങ്ങളിൽ യുഎഇയും [PHOTOS]

    COVID 19| രോ​ഗം ഭേദമായ UK പൗരൻമാര്‍ നാട്ടിലേക്ക്; ബ്രിട്ടീഷ് എയർവെയ്സ് വിമാനം ആദ്യമായി കേരളത്തിൽ [PHOTOS]

    ഇന്റർനെറ്റ് സിഗ്നൽ തേടി ഈ 12കാരൻ ഒന്നരകിലോമീറ്റർ യാത്ര ചെയ്യുന്നതെന്തിന്? [NEWS]

    തിരൂർ പാൻ ബസാറിൽ പതിറ്റാണ്ടുകൾ ആയി വെറ്റില വിപണനം ചെയ്യുന്ന ജബ്ബാർ ഹാജി പറയുന്നത് മറ്റൊരു കാര്യമാണ്.
    "അടച്ചു പൂട്ടലിന് മുൻപ് പ്രതിദിനം 10 ടണ്ണോളം വെറ്റില വിവിധ സംസ്ഥാനങ്ങളിലെക്ക് കയറ്റി അയച്ചിരുന്നു. അത്രത്തോളം വെറ്റില പ്രാദേശിക വിപണികളിലേക്കും. ആഴ്ചയിൽ ഒരു ദിവസം കർഷകർക്ക് പ്രാദേശിക വിപണിയിൽ വെറ്റില എത്തിക്കാം. പക്ഷേ വളരെ കുറഞ്ഞ അളവിൽ മാത്രമേ ഇത്തരത്തിൽ കച്ചവടം നടക്കൂ. മറ്റ് സംസ്ഥാനങ്ങളിലേക്ക് വെറ്റില എത്തിക്കാൻ സാഹചര്യം ഒരുക്കിയാൽ മാത്രമേ ഗുണം ഉണ്ടാകൂ. ട്രെയിനിൽ ചെന്നൈയ്ക്ക് ആണ് കൊണ്ടു പോയിരുന്നത്. അവിടെ നിന്നും ഉത്തരേന്ത്യയിലേക്ക്. ഇപ്പൊൾ എല്ലാം നിലച്ചു."

    ഈ ആഴ്ച അവസാനം അയൽസംസ്ഥാനങ്ങളിലേക്ക് വെറ്റില കൊണ്ടുപോകാൻ ഒരു ലോറിക്ക് എങ്കിലും അനുവാദം നൽകണമെന്ന് ഇവർ ജില്ലാഭരണകൂടത്തോട് ആവശ്യമുന്നയിച്ചിട്ടുണ്ട്.
    Published by:user_57
    First published: