Bev Q App Live Updates | ആപ്പ് വഴി ബുക്കിങ്ങിനുള്ള ഒടിപി നൽകുന്ന കമ്പനികളുടെ എണ്ണം വർദ്ധിപ്പിക്കും

ആപ്പ് വഴി മദ്യം വാങ്ങുന്നതിനുള്ള വരിയിൽ സ്ഥാനം ബുക്കുചെയ്യുമ്പോൾ ലഭിക്കുന്ന ഒടിപി നൽകുന്ന കമ്പനികളുടെ എണ്ണം കൂട്ടും

 • News18 Malayalam
 • | May 28, 2020, 12:17 IST
  facebookTwitterLinkedin
  LAST UPDATED 2 YEARS AGO

  AUTO-REFRESH

  HIGHLIGHTS

  13:42 (IST)

  ഇന്ന് ഇതുവരെ 96000 പേർ ആപ്പ് ഡൗമിലോഡ് ചെയ്തു. 216000 പേർക്ക് ടോക്കണ്  കൊടുത്തു

  13:42 (IST)

  അനുമതി ഉണ്ടായിട്ടും തുറന്നു പ്രവർത്തിക്കാതിരുന്ന കാസർഗോട്ടെ സ്വകാര്യ ബിയർ പാർലറിനെതിരെ  എക്സസൈസിന്റെ റിപ്പോർട്ട്. ഓൺലൈനിൽ  ബുക്ക് ചെയ്ത മദ്യം വിതരണം ചെയ്യാത്തതിന്  ബിയർ പാർലറിനെതിരെ നടപടി വേണമെന്നാണ് ആവശ്യം.

  11:22 (IST)

  കൊട്ടാരക്കരയിൽ ബീവറേജ് കോർപറേഷൻ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തം. Mp കൊടിക്കുന്നിൽ സുരേഷിന്റെ നേതൃത്വത്തിലുള്ള udf അംഗങ്ങൾ പ്രതിഷേധിക്കുന്നു. എം.പിയെ പിന്നീട് പൊലീസ് അറസ്റ്റുചെയ്തുനീക്കി

  11:22 (IST)

  ബെവ് ക്യൂ ആപ്പിൽ പിഴവ്.സ്കൂൾ പരിസരങ്ങളിലെ തുറക്കാൻ അനുമതിയില്ലാത്ത ബാറുകളിലും ടോക്കൺ നൽകി. എസ് എസ് എൽ സി പരീക്ഷ നടക്കുന്ന വിദ്യാലയങ്ങളിലെ 500 മീറ്റർ ചുറ്റളവിൽ ബാറുകൾ തുറക്കരുതെന്നാണ് കളക്ടർ ഉത്തരവ് ഇട്ടിരുന്നു. എന്നാൽ ഇത്തരം ബാറുകളിൽ ഉൾപ്പെടെ ടോക്കൺ അനുവദിക്കുകയായിരുന്നു. പയ്യന്നൂരിെ
  ബാറുകളിൽ ടോക്കൻ ലഭിച്ചവർക്കാർക്കും മദ്യം ലഭിച്ചില്ല. 

  11:21 (IST)

  ബെവ്ക്യൂ ആപ്പ് തുറക്കാന്‍ കഴിഞ്ഞില്ല. ഇടുക്കിയില്‍ ഷോപ്പ് അധികൃതര്‍ ആപ്പിലായി. ഷോപ്പിന്റെ ആപ്പില്‍ ഒ റ്റി പി നല്‍കി കയറാന്‍ കഴിയാത്തതിനാല്‍ പിന്നീട് ജില്ലാ മാനേജറുടെ നിര്‍ദ്ദേശ പ്രകാരം രജിസ്റ്ററില്‍ പേരും വിവരങ്ങളും രേഖപ്പെടുത്തി പത്തരയോടെയാണ് വിതരണം ആരംഭിച്ചത്. 

  11:21 (IST)

  ക്വാറൻ്റൈൻ കേന്ദ്രമായി പ്രവർത്തിക്കുന ഹോട്ടലിൽ മദ്യ വിതരണം

  താമരശേരി ഹസ്തിനപുരി ബാർ ഹോട്ടലിലാണ് മദ്യം വിതരണം ചെയ്യുന്നത്

  ഒമ്പത് വ്രവാസികൾ ഇവിടെ കാറൻ്റൈനിൽ കഴിയുന്നു

  10:3 (IST)

  ഇന്നത്തെ ബുക്കിങ് അവസാനിപ്പിച്ചു

  നാളത്തേയ്ക്കുള്ള ബുക്കിഗ് ഉച്ചക്ക് ശേഷം ആരംഭിക്കും

  10:3 (IST)

  ബാറുകളിലും മദ്യ വിതരണം ആരംഭിച്ചു

  ടോക്കൺ നമ്പർ, പേര് വിവരം, ക്യൂ ആർ കോഡ്, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തിയ ശേഷമാണ് മദ്യ വിതരണം നടത്തുന്നത്

  10:3 (IST)

  അപ്പ്ലിക്കേഷനെക്കുറിച്ചു പരാതിയുമായി ബെവ്കോ ജീവനക്കാർ 

  ജീവനക്കാർക്കുള്ള ആപ്പിൽ ഒ റ്റി പി കിട്ടുന്നില്ല 

  കോഴിക്കോട്ടെ ഔട്ട്‌ലറ്റുകളിലാണ് സാങ്കേതിക തകരാറ് മൂലം വിതരണം വൈകുന്നത്

  10:2 (IST)

  കൺസ്യൂമർഫെഡിന്റെ വിൽപ്പന കേന്ദ്രങ്ങളിൽ പ്രതിസന്ധി. വിൽപ്പന കേന്ദ്രനങ്ങളിലെ ആപ്പ് പ്രവർത്തന സജ്ജ്‌മായില്ല. Q R കോഡ് സ്കാൻ ചെയ്യാനാവുന്നില്ലെന്നാണ് പരാതി.

  തിരുവനന്തപുരം: കോവിഡ് വ്യാപന സാധ്യതയെത്തുടർന്ന് സംസ്ഥാനത്ത് വെർച്വൽ ക്യൂ സംവിധാനത്തോടെയുള്ള മദ്യവിതരണം ആരംഭിച്ചു. രാവിലെ ഒമ്പതുമണിമുതലാണ് മദ്യവിൽപന ആരംഭിച്ചത്. അതേസമയം ആപ്പ് വഴിയുള്ള ബുക്കിങ്ങിനുള്ള ഒടിപി നൽകുന്ന കമ്പനികളുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് ആപ്പ് ഡെവലപ്പർമാരായ ഫെയർകോഡ് ടെക്നോളജീസ് അറിയിച്ചു. നിലവിൽ ഒരു കമ്പനിയാണ് ഒടിപി നൽകുന്നത്. ഇത് മൂന്നെണ്ണമെങ്കിലുമാക്കും. ഇതിനുള്ള ചർച്ചകൾ പുുരോഗമിക്കുന്നു. കൂടുതൽ otp പ്രൊവൈഡേഴ്സ് വന്നാൽ നാല് മണിക്കൂറിനുള്ളിൽ നിലവിലുള്ള കാലതാമസം പരിഹരിക്കാൻ കഴിയും. മദ്യവിതരണത്തിനായി തയ്യാറാക്കിയ ബെവ് ക്യൂ ആപ്പിൽ ആശയകുഴപ്പം തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ പ്ലേസ്റ്റോറിലെത്തിയ ആപ്പ് ഹാങ്ങായതുമൂലം ഇന്നുരാവിലെ മിക്കവർക്കും ബുക്ക് ചെയ്യാൻ സാധിച്ചില്ല. ഇതേത്തുടർന്ന് ഇന്നത്തേക്കുള്ള ബുക്കിങ് രാവിലെ ആറുമണി മുതൽ ഒമ്പത് മണിവരെ അനുവദിച്ചിരുന്നു. അതിനിടെ ക്യൂആർ കോഡ് സ്കാൻ ചെയ്യാൻ സാധിക്കുന്നില്ലെന്ന് ചില വിൽപനകേന്ദ്രങ്ങളിൽനിന്ന് പരാതി ഉയർന്നിരുന്നു. ചില ബാറുകൾക്കും കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകൾക്കും ക്യൂആർ കോഡ് സ്കാൻ ചെയ്യുന്നതിനുള്ള ആപ്പ് ലഭ്യമായില്ലെന്ന പരാതി ഉർന്നിരുന്നു.

  തത്സമയവിവരങ്ങൾ ചുവടെ....