നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Bev Q App | മദ്യ വിൽപ്പനക്കുള്ള ഓൺലൈൻ ബുക്കിങ് പുനരംഭിച്ചു; ആദ്യ 10 മിനിറ്റിൽ ബുക്ക് ചെയ്തത് ഒന്നര ലക്ഷം പേർ

  Bev Q App | മദ്യ വിൽപ്പനക്കുള്ള ഓൺലൈൻ ബുക്കിങ് പുനരംഭിച്ചു; ആദ്യ 10 മിനിറ്റിൽ ബുക്ക് ചെയ്തത് ഒന്നര ലക്ഷം പേർ

  12 മണിക്ക് ആണ് ബുക്കിംഗ് ആരംഭിച്ചത്. 10 മിനുട്ടിൽ ബുക്കിംഗ് ഒന്നര ലക്ഷം കടന്നു.

  BevQ

  BevQ

  • Share this:
   കൊച്ചി: സംസ്ഥാനത്ത് ഓൺലൈൻ മദ്യ വിൽപ്പനക്കുള്ള ബുക്കിങ് പുനരാരംഭിച്ചു. ആദ്യ 10 മിനിട്ടിനുള്ളിൽ ഒന്നര ലക്ഷം പേരാണ് ബുക്ക് ചെയ്തത്. ഇന്ന് 4,56000 പേർക്ക് ടോക്കൺ നൽകുന്നത്.

   രണ്ടു ദിവസത്തെക്കു മദ്യ വിതരണത്തിന് അവധി പ്രഖ്യാപിച്ചതിരുന്നതിനാൽ ഓൺലൈൻ ബുക്കിംഗ് ഉണ്ടായിയുന്നില്ല. 12 മണിക്ക് ആണ് ബുക്കിംഗ് ആരംഭിച്ചത്. 10 മിനുട്ടിൽ ബുക്കിംഗ് ഒന്നര ലക്ഷം കടന്നു. ബുക്ക്‌ ചെയ്യുന്നതിന് സാങ്കേതിക തടസവും ഉണ്ടായില്ല. ഇനി ആദ്യം ബുക്ക് ചെയ്യുന്നവർക്ക് 5 കിലോമീറ്റർ ദൂരപരിധിക്ക് ഉള്ളിലുള്ള മദ്യഷോപ്പ് ലഭ്യമാക്കും.

   ബുക്കിങ്ങിനുള്ള തടസം ഒഴിവാക്കാൻ ഒ ടി പി സേവന ദാതാക്കളുടെ എണ്ണം ഒന്നിൽ നിന്നും മൂന്നാക്കി വധിപ്പിച്ചിരുന്നു.

   അതേസമയം ബെവ് ക്യൂ ആപ്പ് പൂർണമായും സജ്ജമായിട്ടില്ല. വിൽപ്പന കേന്ദ്രങ്ങളിൽ സ്കാൻ ചെയ്യുന്നതിനുള്ള സംവിധാനം എല്ലായിടത്തും ആയിട്ടില്ല. അതു വേഗത്തിൽ അരിഹരിക്കാൻ ശ്രമിക്കുന്നതായി ഫെയർ കോഡ് വ്യക്തമാക്കി.
   TRENDING:ചൈനീസ് നിർമ്മിത ആപ്പുകൾ കണ്ടെത്തി നീക്കം ചെയ്യുന്ന ആപ്പ് വൈറലാകുന്നു [NEWS]ആ കായലും കടന്നൊരു പെൺകുട്ടി; അവൾക്കു വേണ്ടി മാത്രമൊരു ബോട്ട് സർവീസ് [NEWS]കാമുകി പ്രണയത്തിൽ നിന്ന് പിന്മാറി; കാമുകിയുടെ അമ്മയെ കാമുകനും സഹോദരനും ഇടിച്ചു പരിക്കേൽപിച്ചു [NEWS]
   ഒന്നാം തീയതി ആയതിനാൽ ഇന്ന് മദ്യ വിതരണം ഇല്ല. ഇന്ന് ബുക്ക് ചെയ്യുന്നവർക്ക് നാളെയാണ് മദ്യം ലഭിക്കുക.
   Published by:Anuraj GR
   First published: