നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Bev Spirit | മദ്യം ഓൺലൈനായി എല്ലാ ജില്ലകളിലും ബുക്ക് ചെയ്യാം; ബെവ് സ്പിരിറ്റ് റെഡി

    Bev Spirit | മദ്യം ഓൺലൈനായി എല്ലാ ജില്ലകളിലും ബുക്ക് ചെയ്യാം; ബെവ് സ്പിരിറ്റ് റെഡി

    ബെവ്കോയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് മദ്യം ഓൺലൈനായി ബുക്ക് ചെയ്യാനാകുക. ഇതിൽ ബെവ്‌ സ്പിരിറ്റ് എന്ന പ്രത്യേകം സജ്ജീകരിച്ച പ്ലാറ്റ്‌ഫോമിലൂടെ ഉപഭോക്താക്കള്‍ക്ക് മദ്യം ബുക്ക് ചെയ്യാൻ സാധിക്കുക

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      തിരുവനന്തപുരം: ഓൺലൈനിൽ മദ്യം ബുക്ക് ചെയ്യാനുള്ള സംവിധാനം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചതായി ബെവ്കോ അറിയിച്ചു. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരത്തെ തെരഞ്ഞെടുത്ത ഔട്ട്ലെറ്റുകളിൽ മാത്രം ലഭ്യമായിരുന്ന സംവിധാനമാണ് ഇപ്പോൾ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ചത്. അതേസമയം ജില്ലകളിലെ തെരഞ്ഞെടുത്ത് ഔട്ട്ലെറ്റുകളിൽ മാത്രമായിരിക്കും തുടക്കത്തിൽ ഈ സൗകര്യം ലഭ്യമാകുക.

      ബെവ്കോയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് മദ്യം ഓൺലൈനായി ബുക്ക് ചെയ്യാനാകുക. https:booking.ksbc.co.in എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് ബെവ്‌ സ്പിരിറ്റ് എന്ന പ്രത്യേകം സജ്ജീകരിച്ച പ്ലാറ്റ്‌ഫോമിലൂടെ ഉപഭോക്താക്കള്‍ക്ക് മദ്യം ബുക്ക് ചെയ്യാൻ സാധിക്കുക. ആവശ്യമുള്ള ബ്രാന്‍ഡ് മദ്യം തിരഞ്ഞെടുത്ത് മുന്‍കൂര്‍ പണമടച്ചു ബുക്ക് ചെയ്യാം. ആദ്യമായി ബുക്ക് ചെയ്യുന്നവർ രജിസ്ട്രേഷൻ ചെയ്യേണ്ടത്. പേമെന്‍റ് നടത്തി കഴിയുമ്പോൾ മൊബൈലിൽ ലഭിക്കുന്ന കോഡുമായി ബെവ്കോ വിൽപനശാലയിൽ എത്തി മദ്യം കൈപ്പറ്റാം.

      https:booking.ksbc.co.in എന്ന വെബ്സൈറ്റിൽ കയറുമ്പോൾ 'ഓണ്‍ലൈന്‍ ബുക്കിങ്' എന്ന ബട്ടൺ കാണാം. ഇതിൽ ക്ലിക്ക് ചെയ്യുമ്പോഴാണ് ബെവ് സ്പിരിറ്റ് പ്ലാറ്റ്ഫോമിലേക്ക് എത്താനാകുക. ആദ്യമായി കയറുന്നവർ വ്യക്തിഗത വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യണം. മൊബൈൽ നമ്പർ നൽകുമ്പോൾ ലഭിക്കുന്ന ഒടിപി ടൈപ്പ് ചെയ്തു നൽകുന്നതോടെയാണ് രജിസ്ട്രേഷൻ പേജിലെത്തുക. അതിന് ശേഷം പേര്, ജനന തീയതി, ഇ-മെയില്‍ ഐഡി എന്നിവ നല്‍കി പ്രൊഫൈല്‍ തയ്യാറാക്കണം. രജിസ്ട്രേഷൻ പൂർത്തിയായി കഴിഞ്ഞാൽ മൊബൈല്‍ നമ്ബറും സുരക്ഷാ കോഡും പാസ്‌വേഡും നല്‍കി ലോഗിന്‍ ചെയ്യാം.

      Also Read- മദ്യം ഇനി ഓണ്‍ലൈനായി ബുക്ക് ചെയ്യാം; മെസേജ് കാണിച്ച് വാങ്ങാം

      അതിനു ശേഷം ഷോപ്പുകളുടെയും മദ്യത്തിന്റേയും വിശദാംശങ്ങളുള്ള പേജിലേക്ക് പ്രവേശിച്ച് ജില്ല, മദ്യശാല എന്നിവ തിരഞ്ഞെടുക്കണം. തിരഞ്ഞെടുത്ത മദ്യം കാര്‍ട്ടിലേക്ക് മാറ്റി ഓര്‍ഡര്‍ നല്‍കി ഓണ്‍ലൈനായി പണമടക്കാം.

      പേമെന്‍റിനായി ഇന്‍റർനെറ്റ് ബാങ്കിങ്, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ, യുപിഐ തുടങ്ങിയ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പേമെന്‍റ് വിജയകരമായി പൂർത്തിയാക്കുന്നതോടെ ഫോണിൽ ഒരു റഫറൻസ് നമ്പർ ലഭിക്കും.

      റഫറന്‍സ് നമ്പര്‍, വില്‍പ്പനശാലയുടെ വിവരങ്ങള്‍, മദ്യം കൈപ്പറ്റേണ്ട സമയം എന്നീ വിവരങ്ങള്‍ അടങ്ങിയ മെസേജാണ് രജിസ്റ്റര്‍ ചെയ്ത മൊബൈലിലേക്ക് ലഭിക്കുന്നത്. ഇതുമായി തിരഞ്ഞെടുത്ത ഔട്‌ലെറ്റില്‍ എത്തുമ്പോള്‍ പ്രത്യേക കൗണ്ടര്‍ വഴി ക്യൂ നിൽക്കാതെ തന്നെ മദ്യം ലഭിക്കും. മദ്യം ഓൺലൈനിൽ ബുക്ക് ചെയ്തു 10 ദിവസത്തിനകം കൗണ്ടറിലെത്തി വാങ്ങിയാല്‍ മതി.

      അതേസമയം 23 വയസിൽ താഴെയുള്ളവർക്ക് മാത്രമാണ് മദ്യം ഓൺലൈനായി വാങ്ങാനാകുക. രജിസ്ട്രേഷൻ ചെയ്യുമ്പോൾ നൽകുന്ന ജനനത്തീയതി 23 വയസിൽ താഴെയാണെങ്കിൽ ബുക്കിങ് റദ്ദായി പോകും.

      മദ്യം ബുക്ക് ചെയ്തത് സംബന്ധിച്ച് പരാതികള്‍ ഉണ്ടെങ്കില്‍ ksbchelp@gmsil.com എന്ന മെയിലില്‍ സന്ദേശമയക്കാം.

      ബിവറേജസ് കോര്‍പ്പറേഷന് കീഴിലുള്ള വിവിധ ഔട്ട്‌ലെറ്റുകളിലെ മദ്യ ശേഖകത്തിന്റെ വിവരങ്ങളും വെബ്‌സൈറ്റില്‍ ലഭിക്കും. https://ksbc.co.in ല്‍ ലൈവ് സ്റ്റോക്ക് ഡീറ്റെയില്‍സ് എന്ന ലിങ്കില്‍ സംസ്ഥാനത്തെ എല്ലാ മദ്യ ഷോപ്പുകളുടെയും വിവരങ്ങള്‍ ലഭിക്കും.
      Published by:Anuraj GR
      First published:
      )}