തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശ നിര്‍മിത വിദേശ മദ്യത്തിന്‍റെ വില വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള തീരുമാനം മരവിപ്പിച്ചു ബെവ്കോ. സംസ്ഥാന സര്‍ക്കാർ എതിർത്തതോടെയാണ് വിദേശ നിർമ്മിത വിദേശ മദ്യത്തിന്‍റെ വില കൂട്ടിയ നടപടി മരവിപ്പിക്കാൻ ബെവ്കോ തീരുമാനിച്ചത്. വെയര്‍ഹൗസ് നിരക്കും റീട്ടെയില്‍ മാര്‍ജിനും കുത്തനെ ഉയര്‍ത്തിയാണ് ഇന്ന് വൈകിട്ടോടെ വിലവർദ്ധന പ്രഖ്യാപിച്ചത്. ഈ വാർത്ത മിക്ക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ രാത്രിയോടെ തീരുമാനം മരവിപ്പിക്കുകയായിരുന്നു. വിദേശ നിർമ്മിത വിദേശ മദ്യത്തിന്‍റെ പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് ആയിരം രൂപയോളമാണ് വില വര്‍ദ്ധിപ്പിച്ചത്. ബെവ്‌കോയുടെ ഏകപക്ഷീയ തീരുമാനത്തില്‍ സര്‍ക്കാര്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയതായാണ് അറിയുന്നത്.
കോവിഡ് കാലത്തെ വരുമാന നഷ്ടം നികത്താനുള്ള നടപടികളുടെ ഭാഗമായാണ് വില വര്‍ദ്ധിപ്പിച്ചതെന്നാണ് ബെവ്കോ വിശദീകരിച്ചത്. അതേസമയം ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം, ബിയര്‍, വൈന്‍ എന്നിവയുടെ വിലയില്‍ മാറ്റം വരുത്തിയിരുന്നില്ല. വെയര്‍ ഹൗസ് മാര്‍ജിന്‍ അഞ്ച് ശതമാനത്തില്‍ നിന്ന് 14 ശതമാനമായും റീട്ടെയില്‍ മാര്‍ജിന്‍ 3 ശതമാനത്തില്‍ നിന്ന് 20 ശതമാനമായാണ് ഉയര്‍ത്തിയിരുന്നത്.
സംസ്ഥാനത്ത് 96 വിദേശ മദ്യ വില്പനശാലകള്‍ മാറ്റിസ്ഥാപിക്കും; എക്‌സൈസ് കമ്മീഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
സംസ്ഥാനത്ത് 96 വിദേശ മദ്യവില്പനശാലകള്‍ മാറ്റിസ്ഥാപിക്കുമെന്ന് എക്‌സൈസ് കമ്മീഷണര്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിദേശ മദ്യവില്പന ശാലകള്‍ മാറ്റി സ്ഥാപിക്കുന്നത്. തൃശൂര്‍ കുറുപ്പം റോഡിലുള്ള ബിവറേജസ് ഔട്ടലെറ്റിലെ തിരക്ക് നിയന്ത്രിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുന്നില്ലെന്നാരോപിച്ച് ബിവറേജസ് ഔട്ട് ലെറ്റിനു സമീപം പ്രവര്‍ത്തിയ്ക്കുന്ന കടയുടെ ഉടമകള്‍ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടിതിയില്‍ സമര്‍പ്പിച്ചിരുന്നു. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നിലെ തിരക്ക് കുറയ്ക്കാന്‍ നിര്‍ദേശം നല്‍കികൊണ്ട് ബെവ്‌കോയെ രൂക്ഷമായി ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.
തിരുവനന്തപുരം(7) 1.പാറശാല, 2.കാട്ടാക്കട- പാര്‍ക്കിങ് സൗകര്യം ഇല്ല, 3.വട്ടിയൂര്‍ക്കാവ്- സ്ഥല സൗകര്യം കുറവ്, 4.ബേക്കറി മുക്കോല വട്ടിയൂര്‍ക്കാവ്, 5.കഴക്കൂട്ടം, 6.നിലക്കാമുക്ക്- ഗതാഗത തടസ്സം, 7.വെഞ്ഞാറമൂട്- പഞ്ചായത്ത് അധികൃതരുടെ അനുമതി ഇല്ല
പത്തനംതിട്ട(4): 1.കൊടുമണ്‍, 2.ചിറ്റാര്‍- പാര്‍ക്കിങ് സൗകര്യം ഇല്ല, പൊതു ശല്യം, 3. മല്ലപ്പള്ളി- ഗതാഗത തടസ്സം, 4.പന്തളം- പാര്‍ക്കിങ് സൗകര്യം ഇല്ല
ആലപ്പുഴ(10): 1.മുഹമ്മ, 2.എടത്വ-ഗതാഗത തടസ്സം, 3.തകഴി- സ്റ്റേറ്റ് പാതയോട് ചെര്‍ന്ന്, 4.ഗതാഗത തടസ്സം, 5.നെടുമുടി, 6.ചെങ്ങന്നൂര്‍, 7.കൊല്ലക്കടവ്- പാര്‍ക്കിങ് സൗകര്യം ഇല്ല, 8.മാവേലിക്കര, എടപ്പോന്‍- പാര്‍ക്കിങ് സൗകര്യം ഇല്ല, 9.ഹരിപ്പാട്, 10.കായംകുളം- ഗതാഗത തടസ്സം,
കോട്ടയം (9): 1.കറുകച്ചാല്‍- ഗതാഗത തടസ്സം, 2.കാഞ്ഞിരപ്പള്ളി, 3.കോടിമത- പാര്‍ക്കിങ് സൗകര്യം ഇല്ല, 4.കാഞ്ഞിരപ്പള്ളി- സ്ഥല സൗകര്യം ഇല്ല, 5.നാഗമ്പടം, 6.ഉഴവൂര്‍, 7.രാമപുരം- ഗതാഗത തടസ്സം, 8.പഴയ ബോട്ട് ജെട്ടി-വൃത്തീഹീനമായ കെട്ടിടം, 9. വൈക്കം- പാര്‍ക്കിങ് സൗകര്യം ഇല്ല.
ഇടുക്കി(4)- 1.കരിമണ്ണൂര്‍- സ്ഥല സൗകര്യം ഇല്ല, 2.മൂന്നാര്‍, 3.തൂക്കുപാലം, 4.രാജകുമാരി- അടിസ്ഥാന സൗകര്യം ഇല്ല.
എറണാകുളം(18)- 1.ബാനര്‍ജി റോഡ് കണ്‍സ്യൂമര്‍ഫെഡ്, 2.തോപ്പുംപടി കണ്‍സ്യൂമര്‍ഫെഡ്, 3.പാലാരിവട്ടം കണ്‍സ്യൂമര്‍ഫെഡ്, 4.പാലാരിവട്ടം, 5.കളമശ്ശേരി, 6.ആലങ്ങാട്, 7.തൃക്കാക്കര, 8.ഇലഞ്ഞി, 9.രാമമംഗലം, 10.കലൂര്‍, 11.കടവന്ത്ര(പുതിയകാവ്), 12.പച്ചാളം, 13.ഹൈക്കോര്‍ട്, 14.തോപ്പുംപടി, 15.മഞ്ഞപ്ര, 16.പെരുമ്പാവൂര്‍, 17.കുറുപ്പുംപടി, 18.മൂവാറ്റുപ്പുഴ- ആവശ്യത്തിന് സൗകര്യം ഇല്ല.
തൃശ്ശൂര്‍ (10)- 1.കുറുപ്പം റോഡ്, 2.നായങ്ങാടി, 3.ശക്തന്‍, 4.കൊക്കാല, 5.പെരിങ്ങാവൂര്‍, 6.പൂത്തോല, 7.നെണ്ടുമ്പല്‍, 8.ചാലക്കുടി, 9.കൊരട്ടി, 10.മേലൂര്‍- അആവശ്യത്തിന് സൗകര്യം ഇല്ല .
പാലക്കാട് (7)-1. പഴയ പാലക്കാട്, 2.കൊപ്പം, 3.വടക്കേഞ്ചേരി, 4.കൊടുവായൂര്‍, 5.മടപ്പല്ലൂര്‍, 6.ഒറ്റപ്പാലം കണ്‍സ്യൂമര്‍ഫെഡ്, 7.കൊലപ്പുള്ളി- ആവശ്യത്തിന് സൗകര്യം ഇല്ല .
മലപ്പുറം (9)- 1.മഞ്ചേരി, 2.തിരൂര്‍, 3.മലപ്പുറം, 4.കുറ്റിപ്പാല, 5.നിലമ്പൂര്‍, 6.എടക്കര, 7.മലപ്പുറം, 8.ചമ്രവട്ടം, 9.പെരിന്തല്‍മണ്ണ- ആവശ്യത്തിന് സൗകര്യം ഇല്ല, പാര്‍ക്കിങ് സൗകര്യം ഇല്ല.
കോഴിക്കോട് (4)- 1.പേരമ്പ്ര, 2.കൊട്ടക്കടവ്, 3.രാമനാട്ടുകര, 4.കരിക്കംകുളം- അടിസ്ഥാന സൗകര്യം ഇല്ല, ഗതാഗത തടസ്സം.
വയനാട് (2)- 1.മാനന്തവാടി- അടിസ്ഥാന സൗകര്യം ഇല്ല, ഗതാഗത തടസ്സം, 2.മാനന്തവാടി- പാര്‍ക്കിങ് സൗകര്യം ഇല്ല.
കണ്ണൂര്‍ (4)- 1.തലശ്ശേരി -അടിസ്ഥാന സൗകര്യം ഇല്ല, വൃത്തിഹീമായ അന്തരീക്ഷം, 2.തവക്കര- അടിസ്ഥാന സൗകര്യം ഇല്ല, 3.തവം- ആവശ്യത്തിന് സൗകര്യം ഇല്ല, സ്ഥലം പരിമിധി, 4.കൂത്തുപറമ്പ്- പാര്‍ക്കിങ് സൗകര്യം ഇല്ല.
കാസര്‍കോട് (1)- 1.കാസര്‍കോട്- അടിസ്ഥാന സൗകര്യം ഇല്ല
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bevco, Bevco outlets, BevQ App, Liquor sale, Liquor sale in Kerala