ഇന്റർഫേസ് /വാർത്ത /Kerala / മദ്യപിക്കുന്നവർ ശ്രദ്ധിക്കുക, വോട്ടെടുപ്പ് വരുന്നു

മദ്യപിക്കുന്നവർ ശ്രദ്ധിക്കുക, വോട്ടെടുപ്പ് വരുന്നു

liquor-shop-875

liquor-shop-875

ശനിയാഴ്ചയും ഞായറാഴ്ച വൈകിട്ട് ആറുമണിവരെയും ബെവ്കോ ഔട്ട്ലെറ്റുകൾ തുറന്നു പ്രവർത്തിക്കും

 • News18
 • 1-MIN READ
 • Last Updated :
 • Share this:

  തിരുവനന്തപുരം: ദുഃഖവെള്ളിയും വോട്ടെടുപ്പും പ്രമാണിച്ച് അടുത്ത ദിവസങ്ങളിൽ തുടർച്ചയായി ബിവറേജസ് കോർപറേഷന്‍റെ ഔട്ട് ലെറ്റുകൾ പ്രവർത്തിക്കില്ല. ദുഃഖവെള്ളി ദിനമായ(19.4.2019) നാളെ ബിവറേജസ് ഔട്ട് ലെറ്റുകൾ പ്രവർത്തിക്കില്ല. തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം നടക്കുന്ന 21.04.2019 ഞായറാഴ്ച ബിവറേജസ് തുറക്കുമെങ്കിലും വൈകിട്ട് ആറുമണിയോടെ അടയ്ക്കും. തുടർന്ന് 22, 23 തീയതികളിൽ ബിവറേജസ് കോർപറേഷൻ ഔട്ട് ലെറ്റുകൾ പ്രവർത്തിക്കില്ല. കേരളത്തിൽ വോട്ടെടുപ്പ് നടക്കുന്നതിനാലാണ് ബിവറേജസ് കോർപറേഷന് അവധി നൽകുന്നത്.

  വരുന്ന വെള്ളി, തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് ബെവ്കോ ഔട്ട് ലെറ്റ് പ്രവർത്തിക്കാത്തത്. ശനിയാഴ്ചയും ഞായറാഴ്ച വൈകിട്ട് ആറുമണിവരെയും ബെവ്കോ ഔട്ട്ലെറ്റുകൾ തുറന്നു പ്രവർത്തിക്കും.

  എല്ലാ മാസവും ഒന്നാം തീയതിക്കും ദുഃഖവെള്ളിക്കും പുറമെ ഗാന്ധിജയന്തി, ഗാന്ധി സമാധി, ശ്രീനാരായണ ഗുരു ജയന്തി, സമാധി, ലഹരിവിരുദ്ധ ദിനം, എന്നീ ദിവസങ്ങളും ബെവ്‌കോ ജീവനക്കാര്‍ക്ക് അവധിയാണ്. സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, റംസാന്‍, ക്രിസ്മസ്, ഈസ്റ്റര്‍ തുടങ്ങിയ പൊതു അവധി ദിനങ്ങളിലും ബിവറേജസ് ജീവനക്കാര്‍ക്ക് പ്രവര്‍ത്തി ദിനമാണ്.

  നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

  First published:

  Tags: 2019 Loksabha Election, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Bevco outlets holidays, Bevco outlets in kerala, Bjp, Congress, Cpm, Election 2019, Election dates 2019, Elections 2019 dates, Elections 2019 schedule, General elections 2019, Kerala Lok Sabha Elections 2019, Kummanam Rajasekharan, Lok Sabha Election 2019, Loksabha election 2019, Narendra modi, Pinarayi vijayan, Rahul gandhi, Ramesh chennithala, അമിത് ഷാ, കോൺഗ്രസ്, തെരഞ്ഞെടുപ്പ് 2019, തെരഞ്ഞെടുപ്പ് പ്രചാരണം, നരേന്ദ്ര മോദി, പിണറായി വിജയൻ, ബിജെപി, രാഹുൽ ഗാന്ധി, ലോക്സഭാ തെരഞ്ഞെടുപ്പ് 2019, സിപിഎം