• HOME
 • »
 • NEWS
 • »
 • kerala
 • »
 • സംസ്ഥാനത്തെ മദ്യ വില്‍പ്പനശാലകളുടെ പ്രവൃത്തി സമയം കൂട്ടി; ഓണത്തിരക്ക് നിയന്ത്രിക്കാനെന്ന് വിശദീകരണം

സംസ്ഥാനത്തെ മദ്യ വില്‍പ്പനശാലകളുടെ പ്രവൃത്തി സമയം കൂട്ടി; ഓണത്തിരക്ക് നിയന്ത്രിക്കാനെന്ന് വിശദീകരണം

ഓണത്തിരക്ക് കണക്കിലെടുത്താണ് മദ്യശാലകളുടെ സമയം കൂട്ടുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. പുതുക്കിയ സമയം ബെവ് കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട് ലെറ്റുകള്‍ക്ക് ബാധകമായിരിക്കും.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യ വില്‍പ്പനശാലകളുടെ പ്രവൃത്തി സമയം കൂട്ടി. രാവിലെ ഒമ്പത് മുതൽ രാത്രി എട്ടു വരെ ആയിരിക്കും ഇനി മുതൽ സംസ്ഥാനത്തെ മദ്യവിൽപനശാലകൾ പ്രവർത്തിക്കുക. ഓണത്തിരക്ക് കണക്കിലെടുത്താണ് മദ്യശാലകളുടെ സമയം കൂട്ടുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. പുതുക്കിയ സമയം ബെവ് കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട് ലെറ്റുകള്‍ക്ക് ബാധകമായിരിക്കും.

  സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് മുന്നിലെ ആള്‍ക്കൂട്ടം നിയന്ത്രിക്കാനാവില്ലെങ്കില്‍ ഔട്ട്ലെറ്റുകള്‍ അടച്ചിടണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് ബെവ്കോ ഔട്ട്ലെറ്റുകളുടെ പ്രവർത്തന സമയം നീട്ടാൻ സര്‍ക്കാര്‍ തീരുമാനിച്ചത്. കോടതി നിരീക്ഷണം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്തെ മദ്യശാലകളില്‍നിന്ന് മദ്യം വാങ്ങാന്‍ ബെവ്‌കോ പുതിയ മാര്‍ഗനിര്‍ദേശവും പുറത്തിറക്കിയിട്ടുണ്ട്. ഒരു ഡോസ് വാക്സിനെടുത്തതിന്‍റെ രേഖയോ ആര്‍.ടി.പി.സി.ആര്‍. സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്ക് മാത്രമേ ഇനി മുതല്‍ മദ്യം വാങ്ങാനാകൂ. ഇന്നലെ മുതല്‍ ഈ നിബന്ധന വിൽപ്പനശാലകളിൽ നടപ്പാക്കി തുടങ്ങി.

  ഹൈക്കോടതിയുടെ വിമർശനം; മദ്യവിൽപനശാലകളിലെ തിരക്ക് കുറയ്ക്കാൻ ബെവ്കോയുടെ 10 കൽപനകൾ

  കേരള ഹൈക്കോടതിയുടെ വിമർശനത്തിന് പിന്നാലെ മദ്യവിൽപന ശാലകൾക്ക് മുന്നിലെ തിരക്ക് കുറയ്ക്കാനും മദ്യം വാങ്ങാനെത്തുന്നവർക്ക് സൗകര്യങ്ങളൊരുക്കാനും നടപടിയെടുത്ത് ബിവറേജസ് കോർപറേഷൻ. പല കടകളിലും വിൽപനയും ഉപയോക്താക്കളും ക്രമാതീതമായി ഉയരുന്നുണ്ട്. ഈ ഘട്ടത്തിൽ വരുമാനം ഇനിയും മെച്ചപ്പെടുത്തുന്നതിന് ഗുണപരമായ മാറ്റം ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് ചെയർമാനും എംഡിയുമായ യോഗേഷ് ഗുപ്തയുടെ നിർദേശം.

  Also Read- മദ്യം വാങ്ങണോ? വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ ആര്‍.ടി.പി.സി.ആര്‍. രേഖയോ ഉള്ളവര്‍ക്കു മാത്രം; മാര്‍ഗനിര്‍ദേശം പുറത്തിറക്കി

  ബെവ്കോ ലാഭവിഹിതം കുറച്ചതോടെ കഴിഞ്ഞ ദിവസം മുതൽ സംസ്ഥാനത്തെ ബാറുകളിൽ മദ്യവിൽപന പുനരാരംഭിച്ചിരുന്നു. ബാറുകൾ തുറന്നത് ബെവ്കോ ഷോപ്പുകൾക്ക് വലിയ ആശ്വാസമായി. ഇതോടെ പല ഷോപ്പുകളിലെയും തിരക്ക് കുറഞ്ഞു. തിരക്ക് കുറയ്ക്കാൻ മദ്യവിൽപനശാലകളിലെ മാനേജർമാർക്ക് കോർപറേഷൻ നൽകിയ 10 കല്പനകൾ ഇവയാണ്.

  2. 20 ലക്ഷം രൂപവരെ ദിവസ വിൽപനയുള്ള കടകൾക്ക് മൂന്ന് കൗണ്ടറുണ്ടാകണം.

  3. വിൽപന 35 ലക്ഷം വരെയുണ്ടെങ്കിൽ നാലും 50 ലക്ഷം വരെയെങ്കിൽ അഞ്ചും 50 ലക്ഷത്തിനുമുകളിലാണെങ്കിൽ ആറിൽ കുറയാത്ത കൗണ്ടറും വേണം.

  4. കൗണ്ടർ കൂട്ടുന്നതനുസരിച്ച് ജീവനക്കാരും വേണം. പൂട്ടിക്കിടക്കുന്ന ശാലകളിലെ ജീവനക്കാരെ ഇതിനുപയോഗിക്കും.

  5. 30 ലക്ഷത്തിനുമുകളിൽ വിൽപനയുള്ള കടകളിൽ ഒരു സുരക്ഷാ ജീവനക്കാരനെക്കൂടി നിയമിക്കും.

  6. വരിനിൽക്കുന്ന ഉപയോക്താക്കൾക്ക് കുടിവെള്ളം നൽകാൻ സൗകര്യമൊരുക്കും.

  7. കോവിഡ് മാനദണ്ഡം പാലിച്ചുനിൽക്കണമെന്ന് തുടർച്ചയായി വിളിച്ചുപറയും.

  8. ആവശ്യമെങ്കിൽ വട്ടംവരച്ചോ വേലികെട്ടിയോ അകലംപാലിച്ചു നിർത്തണം. സഹായത്തിന് പൊലീസിനെ വിളിക്കാം.

  9. ഉപയോക്താക്കളോട് പൊലീസ് അപമര്യാദയായി പെരുമാറരുതെന്ന് അഭ്യർഥിക്കണം.

  10. അടിസ്ഥാന സൗകര്യമില്ലാത്ത കെട്ടിടങ്ങളിൽനിന്ന്‌ കടകൾ ഉടൻ മാറ്റണം. ഇതിനാവശ്യമായ നടപടി മേഖലാ മാനേജർമാർ സ്വീകരിക്കണം.

  അതേസമയം, കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളിലെ 128 മദ്യവിൽപന ശാലകൾ പൂട്ടി. ഇതിൽ 116 എണ്ണം ബിവറേജസ് കോർപറേഷന്റേതാണ്. ശേഷിക്കുന്നത് കൺസ്യൂമർഫെഡിന്റേതും. ആകെ 325 ഔട്ട്‌ലെറ്റുകളാണ് ബിവറേജസ് കോർപറേഷനുള്ളത്.

  Also Read- 'മദ്യം വാങ്ങാനെത്തുന്നവർ കന്നുകാലികളോ? ആർടിപിസിആർ നിർബന്ധമാക്കണം'; സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

  ബിവറേജസ് ഔട്ട് ലെറ്റുകൾക്ക് മുന്നിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ വ്യക്തമാക്കി 10 ദിവസത്തിനുള്ളില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രമാചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. തൃശൂര്‍ കുറുപ്പം റോഡിലുള്ള ബിവറേജസ് ഔട്ടലെറ്റിലെ തിരക്ക് നിയന്ത്രിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുന്നില്ലെന്നാരോപിച്ച് ബിവറേജസ് ഔട്ട് ലെറ്റിനു സമീപം പ്രവർത്തിയ്ക്കുന്ന കടയുടെ ഉടമകൾ ഫയൽ ചെയ്ത കോടതിയലക്ഷ്യ ഹര്‍ജി പരിഗണിയ്ക്കുകയായിരുന്നു കോടതി.
  Published by:Anuraj GR
  First published: