തിരുവനന്തപുരം: ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ വീഴ്ത്തി അർജന്റീന കിരീടം നേടിയപ്പോൾ ഇങ്ങനെ കേരളത്തിലെ ബിവറേജസ് കോർപറേഷനും കോളടിച്ചു. ലോകകപ്പ് ദിനത്തിൽ മദ്യവിൽപനയിൽ വൻ നേട്ടമുണ്ടാക്കിയിരിക്കുകയാണ് ബെവ്കോ. 50 കോടി രൂപയുടെ മദ്യമാണ് ലോകകപ്പ് ഫൈനൽ നടന്ന ഡിസംബർ 18 ഞായറാഴ്ച ബെവ്കോ ഔട്ട്ലെറ്റ് വഴി വിറ്റഴിച്ചത്.
സാധാരണഗതിയിൽ ഞായറാഴ്ചകളിൽ ശരാശരി 30 കോടിയുടെ വിൽപനയാണ് ഞായറാഴ്ചകളിൽ നടക്കാറുള്ളത്. ഇപ്പോൾ പുറത്തുവന്ന കണക്ക് പ്രകാരം 20 കോടിയുടെ അധിക മദ്യവിൽപനയാണ് ലോകകപ്പ് ഫൈനൽ ദിനം നടന്നത്.
സാധാരണഗതിയിൽ സംസ്ഥാനത്ത് ഓണം, ക്രിസ്മസ്, ഡിസംബർ 31 ദിവസങ്ങളിലാണ് റെക്കോർഡ് മദ്യവിൽപന നടക്കുന്നത്. ഇക്കഴിഞ്ഞ ഓണത്തിന് സംസ്ഥാനത്ത് റെക്കോഡ് മദ്യവില്‍പ്പനയാണ് നടന്നത്. ഉത്രാട ദിനത്തില്‍ മാത്രം 117 കോടിയുടെ മദ്യമാണ് വിറ്റത്. ഉത്രാടം വരെയുള്ള ഏഴു ദിവസത്തില്‍ 624 കോടിയുടെ മദ്യമാണ് വിറ്റുപോയത്. കഴിഞ്ഞവര്‍ഷം ഇത് 529 കോടിയായിരുന്നു.
Also Read- ‘കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനമാണ്, ദയവായി തിരുത്തൂ’; അർജന്റീനയോട് ഉത്തർപ്രദേശ് പൊലീസ് ഉദ്യോഗസ്ഥ
ലോകകപ്പ് ഫൈനലിൽ അർജന്റീന പെനാൽറ്റി ഷൂട്ടൌട്ടിൽ ഫ്രാൻസിനെ തോൽപ്പിച്ച് കിരീടം നേടിയിരുന്നു 36 വർഷത്തിനുശേഷമാണ് അർജന്റീന ഫിഫ ലോകകപ്പിൽ മുത്തമിടുന്നത്. ഷൂട്ടൌട്ടിൽ 4-2 എന്ന സ്കോറിനാണ് അർജന്റീന ഫ്രാൻസിനെ മറികടന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.