• HOME
  • »
  • NEWS
  • »
  • kerala
  • »
  • BEVCO TO BEGIN LIQUOR SALES ONLINE FROM TUESDAY AT SELECTED CENTERS

മദ്യവിൽപന ഓൺലൈനാക്കാൻ ബെവ്കോ; തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ചൊവ്വാഴ്ച മുതൽ ബുക്ക് ചെയ്യാം

തെരഞ്ഞെടുത്ത ചില്ലറ വിൽപനശാലകളിൽ നിന്നും ഉപഭോക്താക്കൾക്ക് ഓൺലൈനായി തുക അടച്ച് ബുക്ക് ചെയ്ത് മദ്യം വാങ്ങുന്നതിനുമുള്ള സൗകര്യമാണ് ഓഗസ്റ്റ് 17 മുതൽ നടപ്പിലാക്കുന്നത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിൽപന ഓൺലൈനാക്കാൻ ബെവ്കോ നീക്കം തുടങ്ങി. ഇതിന്‍റെ ഭാഗമായി തെരഞ്ഞെടുത്ത ചില്ലറ വിൽപനശാലകലിൽ ഓഗസ്റ്റ് 17 മുതൽ ഓൺലൈനായി മദ്യം വിൽക്കും. ബെവ്‌കോ ചില്ലറ വിൽപനശാലകളിലെ തിരക്കും ക്യൂവും കുറയ്ക്കുന്നതിനാണ് ഈ നടപടിയെന്ന് ബെവ്കോ വിശദീകരിക്കുന്നു. തെരഞ്ഞെടുത്ത ചില്ലറ വിൽപനശാലകളിൽ നിന്നും ഉപഭോക്താക്കൾക്ക് ഓൺലൈനായി തുക അടച്ച് ബുക്ക് ചെയ്ത് മദ്യം വാങ്ങുന്നതിനുമുള്ള സൗകര്യമാണ് ഓഗസ്റ്റ് 17 മുതൽ നടപ്പിലാക്കുന്നത്. തുടക്കത്തിൽ ഈ സൗകര്യം കോർപ്പറേഷന്റെ തിരുവനന്തപുരം പഴവങ്ങാടി, കോഴിക്കോട് പാവമണി എന്നീ ചില്ലറ വിൽപനശാലകളിൽ പരീക്ഷണ അടിസ്ഥാനത്തിൽ നടത്തും.

    ഉപഭോക്താക്കൾക്ക് https:booking.ksbc.co.in എന്ന ലിങ്ക് വഴി ഓൺലൈൻ ബുക്കിംഗ് നടത്താം. ഓൺലൈനായി പണം അടച്ച് ബുക്ക് ചെയ്യുന്നതിന് ഉപഭോക്താക്കൾ സ്വന്തം മൊബൈലിൽ നമ്പർ നൽകി അതിൽ ലഭ്യമാകുന്ന ഒ. ടി. പി ടൈപ്പ് ചെയ്ത് വെരിഫൈ ചെയ്ത് രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. അതിനുശേഷം ഉപഭോക്താക്കളുടെ പ്രൊഫൈൽ ക്രിയേറ്റ് ചെയ്യാൻ പേരും ഇ-മെയിൽ ഐഡിയും ജനനത്തീയതിയും പാസ് വേഡും നൽകണം. ഇത് നൽകിയ ശേഷം ആപ്‌ളിക്കേഷൻ വഴി ഉപഭോക്താക്കൾക്ക് വേണ്ട ജില്ലയും ചില്ലറ വിൽപനശാലയും അവിടെ ലഭ്യമായ മദ്യ ഇനങ്ങളുടെ വിവരങ്ങളും ലഭ്യമാകും.

    ഉപഭോക്താക്കൾക്ക് വേണ്ട മദ്യം തെരഞ്ഞെടുത്ത് കാർട്ടിൽ ചേർത്തതിനുശേഷം ആയതിലേക്കുള്ള തുക പ്ലെയിസ് ഓർഡർ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് അടയ്ക്കാൻ ഇതിൽ ചേർത്തിട്ടുള്ള പെയ്‌മെന്റ് ഗേറ്റ്‌വേയിലേക്ക് പോകണം. ഇതിൽ വരുന്ന നിർദ്ദേശാനുസരണം പെയ്‌മെന്റ് നടത്താം. ഇതിനുശേഷം റഫറൻസ് നമ്പർ, ചില്ലറ വിൽപനശാലയുടെ വിവരങ്ങളും മദ്യം കൈപ്പറ്റേണ്ട സമയവും അടങ്ങിയ ഒരു എസ്.എം.എസ് സന്ദേശം രജിസ്റ്റർ ചെയ്ത് മൊബൈൽ നമ്പറിലേക്ക് ലഭിക്കും. ഉപഭോക്താക്കൾക്ക് എസ്.എം.എസ് സന്ദേശത്തിലുള്ള റഫറൻസ് നമ്പർ നൽകി ബുക്ക് ചെയ്ത മദ്യം വാങ്ങാം.

    ഈ സൗകര്യം ക്രമേണ കെഎസ്ബിസിയുടെ മറ്റു ചില്ലറ വിൽപനശാലകളിലും ലഭ്യമാക്കും. തുടക്കത്തിൽ പുതിയ സംവിധാനത്തിൽ പ്രശ്‌നങ്ങളുണ്ടെങ്കിൽ പരിഹാരത്തിന് ksbchelp@gmail.com എന്ന വിലാസത്തിൽ സന്ദേശമയക്കണം. പുതിയ ഓൺലൈൻ സംവിധാനം നടപ്പിലാക്കുന്നതിനായി ഒരു ഉപഭോക്തൃ സൗഹൃദ വെബ്‌സൈറ്റും https://ksbc.co.in സജ്ജമാക്കിയിട്ടുണ്ട്.

    അതേസമയം സംസ്ഥാനത്തെ മദ്യ വില്‍പന ശാലകളുടെ പ്രവര്‍ത്തന സമയം കൂട്ടിയിരുന്നു. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് എട്ട് മണി വരെ തുറക്കാനാണ് ഉത്തരവ്. ഓണത്തോടനുബന്ധിച്ചുള്ള തിരക്ക് നിയന്ത്രിക്കാനാണ് മദ്യശാലകളുടെ പ്രവര്‍ത്തന സമയം വര്‍ദ്ധിപ്പിച്ചതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. സമയം നീട്ടി കിട്ടണമെന്ന ബെവ്കോ എം.ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. നേരത്തേ ഏഴ് മണി വരെയായിരുന്നു മദ്യശാലകളുടെ പ്രവര്‍ത്തനസമയം.
     കോവിഡ് നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവ് നല്‍കിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഈ മാസം 28 വരെ മുഴുവന്‍ കടകള്‍ളും തുറന്ന് പ്രവര്‍ത്തിക്കും. സ്വാതന്ത്ര്യ ദിനമായ നാളെയും ഓണത്തോടനുബന്ധിച്ച് 22-ാം തീയ്യതിയും സര്‍ക്കാര്‍ സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഒഴിവാക്കിയത്. 29- നെ സംസ്ഥാനത്ത് ഇനി സമ്പൂര്‍ണ്ണ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഉണ്ടാകുകയുള്ളു.അതേസമയം കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം തുടരും.ഇളവുകള്‍ നല്‍കുമ്പോള്‍ തന്നെ സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്.
    Published by:Anuraj GR
    First published:
    )}