തിരുവനന്തപുരം: ബീവറേജസ് കോർപറേഷൻ ഔട്ട്‌ലെറ്റിൽ എത്തുന്ന ഉപഭോക്താക്കൾക്ക് വിലവിവരങ്ങളും സ്റ്റോക്ക് വിവരങ്ങളും എളുപ്പത്തിൽ അറിയാ൦. കൗണ്ടറിന് പുറത്ത് സ്ഥാപിക്കുന്ന ഇലക്ട്രോണിക് ബോർഡിലൂടെയാകും ആളുകൾക്ക് വിവരങ്ങൾ അറിയാൻ കഴിയുക. മദ്യനിർമാണ കമ്പനികളുടെ താത്പര്യമനുസരിച്ച് ബീവറേജസ് ഔട്ട്‌ലെറ്റിൽ മദ്യം വിൽക്കുന്നത് ഒഴിവാക്കാനാണ് നടപടി.
സ്ക്രീൻ വരുന്നതോടെ ഇഷ്ടമുള്ള മദ്യ ബ്രാൻഡ് തിരഞ്ഞെടുക്കാൻ ഉപഭോക്താവിന് കഴിയും. സംസ്ഥാനത്തെ മുഴുവൻ ബീവറേജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റുകളിലും ഇത്തരത്തിൽ സ്‌ക്രീനുകൾ സ്ഥാപിക്കുമെന്ന് എംഡി ശ്യം സുന്ദർ അറിയിച്ചു.
ഇലക്ട്രോണിക് സ്‌ക്രീനുകൾ ഒരുക്കുന്ന സംവിധാനത്തിന് പുറമേ ബാറുകൾക്ക് ഇഷ്ടമുള്ള മദ്യം വാങ്ങുന്നതിനുള്ള ഓൺലൈൻ സംവിധാനവും ഉടൻ ആരംഭിക്കും. മദ്യം വാങ്ങാനെത്തുന്ന ബാറുകാര്‍ക്ക് വെയർഹൗസ് ജീവനക്കാർ അവർക്കിഷ്ടമുള്ള ബ്രാൻഡുകൾ മാത്രമാണു നൽകുന്നതെന്ന പരാതിയുണ്ട്. വെയർഹൗസിന്റെ സ്‌റ്റോക്ക് വിവരങ്ങൾ ഓൺലൈനിൽ ലഭ്യമാകുന്നതോടെ ഇഷ്ടമുള്ള ബ്രാൻഡ് തിരഞ്ഞെടുത്ത് മദ്യം കൊണ്ടുപോകാം. ഓൺലൈനിൽ ബ്രാൻഡ് തിരഞ്ഞെടുത്ത് ടോക്കൺ എടുത്തതിന് ശേഷം വെയർഹൗസിൽ ഹാജരാക്കിയ ശേഷം മദ്യം കൊണ്ടുപോകാനുള്ള അനുമതി ലഭിക്കുന്നതായിരിക്കും.
Also read-
'പിന്നോക്കവിഭാഗം വിദ്യാർത്ഥികൾക്ക് ഇനി 45 വയസു വരെ എം.ഫിൽ/പി.എച്ച്.ഡി കോഴ്സിന് ആനുകൂല്യം'; മന്ത്രി കെ രാധാകൃഷ്ണൻമദ്യം വാങ്ങുന്നതിനുള്ള ടെൻഡർ നടപടികളിലും പരിഷ്‌കാരം വരുത്താൻ കോർപറേഷൻ തീരുമാനിച്ചു. നിലവിലുള്ള ടെൻഡർ നടപടികൾ പ്രഹസനമാണെന്ന എം ഡിയുടെ വിലയിരുത്തലിലാണ് പരിഷ്കാര നടപടികൾ കൈക്കൊള്ളാൻ കോർപറേഷൻ തീരുമാനമെടുത്തിരിക്കുന്നത്. ടെൻഡറുകളിൽ മദ്യക്കമ്പനികൾ നിശ്ചയിക്കുന്ന വിലയ്ക്കാണ് മദ്യം വാങ്ങുന്നത്. വ്യത്യസ്ത വിലയാണ് ഓരോ സംസ്ഥാനങ്ങളിലും മദ്യക്കമ്പനികൾ ഈടാക്കുന്നത്. കേരളത്തിലേക്കാളും വിലക്കുറവാണ് അന്യ സംസ്ഥാനങ്ങളിൽ. അന്യ സംസ്ഥാനങ്ങളിലെ വില പരിശോധിച്ച ശേഷം ഇതേ വിലയ്ക്ക് വിൽക്കണമെന്ന നിർദേശം നൽകും.
Also read-
Kerala Rains | ജവാദ് ചുഴലിക്കാറ്റ്; സംസ്ഥാനത്തും മഴ മുന്നറിയിപ്പ്; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്Liquor Consumption| മദ്യപാനത്തിൽ ദേശീയ ശരാശരിയെക്കാളും മുന്നിൽ കേരളം; കുടിയിൽ ഒന്നാമത് ആലപ്പുഴതിരുവനന്തപുരം: രാജ്യത്ത് മദ്യപാനത്തിൽ (Liquor Consumption) ദേശീയ ശരാശരിയെക്കാൾ (national average) മുന്നിൽ കേരളമെന്ന് (Kerala) സർവേ റിപ്പോർട്ട്. ദേശീയ കുടുംബാരോഗ്യ സർവേയിലാണ് (National Family Health Survey) ഞെട്ടിക്കുന്ന കണ്ടെത്തൽ. മദ്യപാനത്തിന്റെ കാര്യത്തിൽ ദേശീയ ശരാശരിയെക്കാളും മുന്നിലാണ് കേരളം. ജനസംഖ്യാനുപാത കണക്കിൽ മദ്യം ഉപയോഗിക്കുന്നവരുടെ ശരാശരിയിൽ കേരളത്തിൽ ഏറ്റവും മുന്നിൽ ആലപ്പുഴ (Alappuzha) ജില്ലയാണ്.
ആലപ്പുഴ ജില്ലയിലെ പുരുഷന്മാരിൽ 29 % പേർ മദ്യം ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. ബിവറേജസ് കോർപറേഷന്റെ കണക്കുകളിൽ ആലപ്പുഴക്കാരുടെ ഇഷ്ടമദ്യം റം (Rum) ആണ്. കഴിഞ്ഞ ഒരു മാസത്തെ കണക്കിൽ 90,684 കെയ്സ് റം മാത്രം ആലപ്പുഴക്കാർ കുടിച്ചതായാണ് കണക്ക്. മറ്റ് ഇനങ്ങളും ബിയറും എല്ലാം കൂടി 1.4. ലക്ഷം കെയ്സ് ചെലവായി. ആലപ്പുഴയിലെ സ്ത്രീകളിൽ 0.2 % പേർ മാത്രമാണ് മദ്യം ഉപയോഗിക്കുന്നത്.
Also Read -
'ചിറാപുഞ്ചിയില്‍ പതിനായിരം കിലോമീറ്റര്‍ റോഡ്; കേരളത്തില്‍ മൂന്നരലക്ഷം കിലോമീറ്ററും'; ജയസൂര്യക്ക് മന്ത്രിയുടെ മറുപടി 15 വയസിന് മുകളിലെ പുരുഷൻമാരിൽ ദേശീയ ശരാശരി 18.8 % മദ്യപിക്കുമെങ്കിൽ കേരളത്തിൽ 19.9 % ആണ്. കേരളത്തിൽ നഗരങ്ങളിൽ 18.7 ശതമാനവും ഗ്രാമങ്ങളിൽ 21 ശതമാനവും പുരുഷൻമാർ മദ്യപിക്കുമെന്നാണ് സർവേ. ആലപ്പുഴയ്ക്ക് തൊട്ടുപിന്നിലുള്ളത് കോട്ടയം ജില്ലയാണ്. 27.4 % പുരുഷൻമാർ ജില്ലയിൽ മദ്യം ഉപയോഗിക്കുന്നു. സ്ത്രീകൾ 0.6% മാത്രം. ബ്രാൻഡിയാണ് കോട്ടയത്തെ പുരുഷൻമാർക്കിഷ്ടം. തൊട്ടുപിന്നിൽ തന്നെ റം ഉണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.