തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സമ്പൂർണ ഡ്രൈ ഡേ ആയിരിക്കും. ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റുകളും ബാറുകളും തുറന്നു പ്രവർത്തിക്കില്ല. ലോക ലഹരി വിരുദ്ധ ദിനം ആയതിനാലാണ് മദ്യവിൽപനയ്ക്ക് അവധി നൽകിയിരിക്കുന്നത്. നാളെ ബിവറേജസ് ഷോപ്പുകളും ബാറുകളും പ്രവർത്തിക്കില്ലെന്ന സന്ദേശങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഞായറാഴ്ച ആയതിനാൽ നാളെ കൂടുതൽ മദ്യവിൽപന നടക്കേണ്ട ദിവസമാണ്. നാളെ അവധി ആയതിനാൽ ബിവറേജസ് ഷോപ്പുകളിലും ബാറുകളിലും ഇന്ന് നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്.
എല്ലാ വർഷവും ജൂൺ 26നാണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനമായി ആചരിക്കാൻ 1987 ഡിസംബറിൽ ചേർന്ന ഐക്യരാഷ്ട്ര സഭയുടെ പൊതു അസംബ്ലിയാണ് തീരുമാനിച്ചത്. മയക്കുമരുന്ന്, മദ്യം എന്നിവയുടെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് ലോക ലഹരി വിരുദ്ധദിനം ആചരിക്കുന്നത്.
അടച്ചു പൂട്ടിയ 68 മദ്യശാലകള്‍ തുറക്കും: സര്‍ക്കാര്‍ ഉത്തരവ് തിക്കും തിരക്കും ഒഴിവാക്കാന്‍
സംസ്ഥാനത്ത് അടച്ചുപൂട്ടിയ 68 മദ്യശാലകള്‍ തുറക്കാന്‍ ഉത്തരവിറക്കി സര്‍ക്കാര്‍(Government). സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് മദ്യശാലകള്‍ വീണ്ടും തുറക്കുന്നത്. തിക്കും തിരക്കും ഒഴിവാക്കാന്‍ പൂട്ടിയ ഔട്ട് ലൈറ്റുകള്‍ പ്രമീയം ഔട്ട് ലൈറ്റുകളാക്കി തുറക്കാന്‍ ബെവ്‌കോ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു.
Also Read- സംസ്ഥാനത്ത് വൈദ്യുതിനിരക്കിൽ 6.6 ശതമാനം വർധനവ്; നിരക്ക് വർധന ഒരു വർഷത്തേക്ക്
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടിയതും നാട്ടുകാരുടെ പ്രതിഷേധം കാരണം ദേശീയപാതയോരത്ത് നിന്നും മാറ്റിയതുമായ മദ്യവില്‍പനശാലകളാണ് വീണ്ടും തുറക്കുന്നത്. പൂട്ടിയ ഔട്ട് ലൈറ്റുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചിട്ടുള്ള താലൂക്കുകളില്‍ വീണ്ടും കടകള്‍ തുറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റൊരു താലൂക്കില്‍ തുറക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
ഏപ്രില്‍ ഒന്നിനാണ് സംസ്ഥാനത്തെ പുതിയ മദ്യനയം നിലവില്‍ വന്നത്. പുതുക്കിയ മദ്യനയം അനുസരിച്ച് സൈനിക- അര്‍ദ്ധ സൈനിക ക്യാന്റീനുകളില്‍ നിന്നുള്ള മദ്യത്തിന്റെ വിലകൂടും. ബാറുകളുടെ വിവിധ ഫീസുകളും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സര്‍വ്വീസ് ഡെസ്‌ക്ക് ഫീസ്, കൂടുതല്‍ ബാര്‍ കൗണ്ടര്‍ എന്നിവയ്ക്കുള്ള ഫീസാണ് കൂട്ടിയത്.
പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ ഐടി പാര്‍ക്കുകളിലും ബിയര്‍-വൈന്‍ പാലറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നുണ്ട്. ബ്രുവറി ലൈസന്‍സും അനുവദിക്കും.
പുതുതായി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന മദ്യശാലകള്‍: തിരുവനന്തപുരം-5, കൊല്ലം-6, പത്തനംതിട്ട-1, ആലപ്പുഴ-4, കോട്ടയം-6, ഇടുക്കി-8, എറണാകുളം-8, തൃശൂര്‍-5, പാലക്കാട്-6, മലപ്പുറം-3, കോഴിക്കോട്-6, വയനാട്-4, കണ്ണൂര്‍-4, കാസര്‍കോട്-2.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bevco, Liquor sale