• HOME
  • »
  • NEWS
  • »
  • kerala
  • »
  • സംസ്ഥാനത്ത് മദ്യശാലകള്‍ കുറവ്; കേരളത്തേക്കാള്‍ കൂടുതല്‍ ഔട്ടലെറ്റുകള്‍ മാഹിയില്‍; ഹൈക്കോടതി

സംസ്ഥാനത്ത് മദ്യശാലകള്‍ കുറവ്; കേരളത്തേക്കാള്‍ കൂടുതല്‍ ഔട്ടലെറ്റുകള്‍ മാഹിയില്‍; ഹൈക്കോടതി

ഉപയോക്താക്കള്‍ക്ക് അന്തസോടെ മദ്യം വാങ്ങാന്‍ പര്യാപ്തമായ രീതിയില്‍ അവസരം നല്‍കിക്കൂടേയെന്നും കോടതി

highcourt

highcourt

  • Share this:
കൊച്ചി: കേരളത്തിൽ സംസ്ഥാനത്ത് മദ്യവില്‍പ്പന ശാലകളുടെ എണ്ണം താരതമ്യേന കുറവാണെന്ന് ഹൈക്കോടതി. ചെറിയ പ്രദേശമായ മാഹിയില്‍ ഇതിനേക്കാള്‍ കൂടുതല്‍ ഔട്ടലെറ്റുകളുണ്ടെന്നും കോടതി നിരീക്ഷിച്ചു. തൃശൂര്‍ കുപ്പം റോഡിലെ ബിവറേജസ് ഔട്ടലെറ്റമായി ബന്ധപ്പെട്ട കോടതിയലക്ഷ്യം ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേതാണ് പരാമര്‍ശം. ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട് ഓഡിറ്റ് നടത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

മറ്റു സംസ്ഥാനങ്ങളേക്കാള്‍ മദ്യവില്‍പ്പനശാലകളുടെ എണ്ണം കുറവായ സാഹചര്യത്തിൽ ഉപയോക്താക്കള്‍ക്ക് അന്തസോടെ മദ്യം വാങ്ങാന്‍ പര്യാപ്തമായ രീതിയില്‍ അവസരം നല്‍കിക്കൂടേയെന്നും കോടതി ചോദിച്ചു. കോടതിയലക്ഷ്യ ഹര്‍ജിയ്ക്ക് കാരണമായ കുപ്പം റോഡിലെ ഔട്ടലെറ്റും ഹൈക്കോടതിയ്ക്ക് സമീപമുള്ള വില്‍പ്പനശാലയും അടച്ചുപൂട്ടിയതായി ബെവ്‌കോ കോടതിയെ അറിയിച്ചു.

സംസ്ഥാനത്ത് ബാറുകള്‍ തുറന്നതോടെ ബിവറേജസ് ഔട്ടലെറ്റുകളിലെ തിരക്ക് ഗണ്യമായി കുറഞ്ഞതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിലവിലുള്ള ഔട്ടലെറ്റുകളില്‍ കൂടുതല്‍ കൗണ്ടറുകളും തുടങ്ങി. ഓണ്‍ലൈന്‍ പേമെന്റ് വഴി മുന്‍കൂര്‍ ബുക്കിംഗ് ആരംഭിച്ചതായും സര്‍ക്കാര്‍ കോടതി വ്യക്തമാക്കി. തിരക്കു കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ കോടതി സംതൃപ്തി പ്രകടമാക്കി.

ഔട്ട്ലെറ്റുകളിലെ തിരക്കു കുറയ്ക്കാന്‍ കോടതി വിമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സര്‍ക്കുലറും പുറത്തിറക്കിയിരുന്നു.

ഔട്ട്‌ലെറ്റുകളില്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടണമെന്നതായിരുന്നു ഇതില്‍ പ്രധാന നിർദേശം. നിലവില്‍ രണ്ടു കൗണ്ടറുകളുള്ള ഇടങ്ങളില്‍ ആറു കൗണ്ടറുകളാക്കിയാണ് ഉയര്‍ത്തേണ്ടത്. മദ്യവിതരണത്തിനായി ടോക്കണ്‍ സമ്പ്രാദായം ഏര്‍പ്പെടുത്തണം. തിരക്ക് നിയന്ത്രിക്കാൻ പോലീസിന്റെ സഹായം തേടണം. സാമൂഹിക അകലം രേഖപ്പെടുത്തി കൃത്യമായ ക്യൂ സമ്പ്രദായത്തിലൂടെ മാത്രമേ ആളുകളെ കടത്തിവിടുകയുള്ളൂ തുടങ്ങിയ കാര്യങ്ങളാണ് സര്‍ക്കുലറില്‍ പറഞ്ഞിരിയ്ക്കുന്നത്.

You may also like:കോട്ടയത്ത് ഭിന്നശേഷിക്കാരിയായ പതിനാറുകാരിയെ അച്ഛൻ പീഡിപ്പിച്ചു

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മദ്യവില്‍പ്പനശാലകള്‍ക്ക് മുന്നിലെ അനിയന്ത്രിത ആള്‍ക്കൂട്ടത്തില്‍ കോടതി കഴിഞ്ഞ തവണ ഹര്‍ജിയില്‍ വാദം കേട്ടപ്പോള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ മൂലം വിവാഹച്ചടങ്ങുകളില്‍ ഇരുപതു പേര്‍ മാത്രം പങ്കെടുക്കുമ്പോള്‍ ബിവറേജസ് ഔട്ടലെറ്റുകള്‍ക്കു മുന്നില്‍ അഞ്ഞൂറിലധികം പേര്‍ തടിച്ചുകൂടുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

വരാന്ത്യ ലോക്ക്ഡൗണ്‍ നിലവില്‍ വരുന്ന ശനി, ഞായര്‍ ദിവസങ്ങള്‍ക്ക് മുമ്പുള്ള വെള്ളിയാഴ്ചകളില്‍ അനിയന്ത്രിതമായ തിരക്കാണ് രൂപപ്പെടുന്നത്. ആളുകള്‍ കൂട്ടയടി നടത്തുമ്പോള്‍ ഒരു മീറ്റര്‍ അകലമെന്ന് കൊവിഡ് മാനദണ്ഡം ജലരേഖയായി മാറുകയാണ്. പരസ്പരമുള്ള സ്പര്‍ശനത്തിലൂടെയും അന്തരീക്ഷത്തിലൂടെയും കോവിഡ് പടര്‍ന്നു പിടിയ്ക്കാനുള്ള സാധ്യത ഏറുകയാണ്.

You may also like:ട്രേഡ് യൂണിയൻ നേതാവ് തൊഴിലാളിയെ തല്ലി; മലപ്പുറത്തെ വസ്ത്രനിർമാണ കമ്പനി കോയമ്പത്തൂരിൽ എത്തി

മൂന്നാം തരംഗം പ്രവചിയ്ക്കപ്പെടുന്ന സാഹചര്യത്തില്‍ കൊവിഡ് വ്യാപന കേന്ദ്രങ്ങളായി മദ്യവില്‍പ്പനശാലകള്‍ മാറുകയാണ്. ആദ്യഘട്ട ലോക്ക്ഡൗണിനുശേഷം മദ്യവില്‍പ്പനശാലകള്‍ തുറന്നപ്പോഴുള്ള തിരക്ക് ബോധ്യപ്പെട്ട സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്തുകൊണ്ട് ക്യത്യമായ നടപടികള്‍ സ്വീകരിച്ചില്ല എന്നും കോടതി ചോദിച്ചു.

മദ്യം വാങ്ങാനെത്തുന്നവരെ രണ്ടും മൂന്നും മണിക്കൂറുകള്‍ പൊരിവെയിലത്ത് നീണ്ട വരിയില്‍ നിര്‍ത്തുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. മദ്യം വാങ്ങാനെത്തുന്നവരുടെയും വില്‍പ്പനശാലകള്‍ക്ക് സമീപത്തുകൂടെ കടന്നുപോകുന്ന ജനങ്ങളുടെയും അന്തസ് നിലനിര്‍ത്താന്‍ അധികൃതര്‍ക്ക് ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞു.

മാനേജിംഗ് ഡയറക്ടര്‍ യോഗേഷ് കുമാര്‍ ഗുപ്തയുടെ സാന്നിധ്യത്തില്‍ കോടതി വിവറേജസ് കോര്‍പറേഷനെ രൂക്ഷമായി വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാര്‍ മദ്യവില്‍പ്പനയുടെ കുത്തക ബിവേറേജസ് കോര്‍പറേഷനു നല്‍കിയിരിയ്ക്കുന്നു. മത്സരമില്ലാത്തതുകൊണ്ടു തന്നെ എങ്ങിനെയും മദ്യം വിറ്റ് പണമുണ്ടാക്കിയാല്‍ മതിയെന്ന് മാത്രമാണ് ബൈവ്‌കോയുടെ കരുതല്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
Published by:Naseeba TC
First published: